Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയാ കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയാ കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

അനിൽ മറ്റത്തികുന്നേൽ

ഷിക്കാഗോ: മലയാള മാധ്യമ രംഗത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ കെ.എൻ.ആർ.നമ്പൂതിരിയുടെ സാന്നിധ്യം ഇത്തവണത്തെ ഷിക്കാഗോ IPCNA മീഡിയാ കോണ്ഫറന്‌സിനൊരു മുതൽക്കൂട്ടാകും. അര നൂറ്റാണ്ടോളം നീണ്ട മാധ്യമ പ്രവർത്തനത്തിന്റെ അനുഭവജ്ഞാനവും , തീഷ്ണതയും വിവേകവും നിറഞ്ഞ അദ്ദേഹത്തിന്റെ സാന്നിധ്യം ഇത്തവണത്തെ മീഡിയാ കോണ്ഫ്രന്‌സിനെ മികച്ച ഒരു നിലവാരത്തിലേക്ക് എത്തിക്കും എന്നുറപ്പാണ്.

1976ൽ മലയാള മനോരമയിൽ പത്രപ്രവർത്തകനായി മാധ്യമ പ്രവർത്തനം തുടങ്ങിയ കെ. എൻ. ആർ. നമ്പൂതിരി, കോട്ടയം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2017ൽ അസിസ്റ്റന്റ് എഡിറ്റർ ഗ്രേഡിൽ സ്പോർട്സ് എഡിറ്റർ ആയി വിരമിച്ചു. രണ്ട് ഏഷ്യൻ ഗെയിംസ് (ഡൽഹി 1982, ബെയ്ജിങ് 1990), ഒളിമ്പിക്‌സ് (സിഡ്‌നി 2000), സാഫ് ഗെയിംസ് (കൊൽക്കത്ത 1986), ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാൻ പര്യടനം (1997), ഷാർജ കപ്പ് ക്രിക്കറ്റ് , വിംബിൾഡൺ ടെന്നിസ് (2016) തുടങ്ങിയവ റിപ്പോർട്ട് ചെയ്തു. സ്പോർട്സ് പേജിൽ പെനാൽറ്റി പോയിന്റ് എന്ന കോളം കൈകാര്യം ചെയ്തുകൊണ്ട് ഏറെ പ്രശ്മാസ് പിടിച്ചു പറ്റിയിരുന്നു. 1990 ഏഷ്യൻ ഗെയിംസ് റിപ്പോർട്ടിങ്ങിന് ഏഷ്യൻ സ്പോർട്സ്‌ജേര്ണലിസ്റ്റ്സ് ഫെഡറേഷന്റെയും ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയുടെയും സംയുക്ത പുരസ്‌കാരം നേടി. 2017ൽ ജന്മഭൂമി ദിനപ്പത്രത്തിന്റെ റസിഡന്റ് എഡിറ്ററായും, 2019 മുതൽ എഡിറ്ററായും സേവനം ചെയ്തു വരുന്നു..

വൈവിധ്യമാർന്ന പരിപാടികളോടെ ആസൂത്രണം ചെയ്തുവരുന്ന മീഡിയ കോൺഫ്രൻസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി www.indiapressclub.org

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP