Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202102Thursday

ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിവൽ 2022 ഓഗസ്റ്റിൽ ഓസ്റ്റിനിൽ

ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിവൽ 2022 ഓഗസ്റ്റിൽ ഓസ്റ്റിനിൽ

  ജോയിച്ചൻ പുതുക്കുളം

ഓസ്റ്റിൻ: അമേരിക്കയിലെ സീറോ മലബാർ ഷിക്കാഗോ രൂപതയുടെ കീഴിലുള്ള ടെക്സസ്, ഓക്കലഹോമ സംസ്ഥാനങ്ങളിലെ ഇടവകാംഗങ്ങളുടെ ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിവൽ (ഐപിഎസ്എഫ്) 2022 ഓഗസ്റ്റ് 5,6,7 തീയതികളിൽ ഓസ്റ്റിൻ സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ നേതൃത്വത്തിൽ നടത്തും. ഈ മഹാസംഗമത്തിന് ദേവാലയം ആതിഥേയത്വം നൽകുമ്പോൾ വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുകയാണ് ഓസ്റ്റിൻ പട്ടണത്തിന്റെ ഹൃദയഭാഗത്തു 23 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഈ ദേവാലയം.

രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ഈ കായിക വിനോദമേളയുടെ കിക്ക്ഓഫ് 2018-ൽ ഈ ദേവാലയത്തിൽ നിർവഹിച്ചുകൊണ്ടു പറഞ്ഞത് അതിവേഗത്തിൽ വളരുന്ന സിറ്റിയായ ഓസ്റ്റിനിൽ വച്ചു ഈ മേള നടത്തുവാൻ സാധിക്കുന്നത് എല്ലാ തരത്തിലും രൂപതയുടെ ഭാഗ്യവും ഇടവകയുടെ വൻ വിജയവും ആയിരിക്കുമെന്നാണ്.

ഏകദേശം അയ്യായിരം പേർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ മഹാസംഗമത്തിന്റെ വിജയത്തിനായി നടത്തുന്ന റാഫിൾ ടിക്കറ്റിന്റെ കിക്ക്ഓഫ് ദേവാലയത്തിൽ വച്ചു നടത്തി.

വിനോദമേളയുടെ മെഗാ സ്പോൺസറായി ദേവാലയത്തിലെ ആക്ടീവ് അംഗവും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയും റിയൽ എസ്റ്റേറ്റ് വെസ്റ്ററും, പാറയ്ക്കൽ ചാരിറ്റബിൾ ഫൗണ്ടേഷന്റേയും, പാറയ്ക്കൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടേയും സ്ഥാപകനും സിഇഒയും ഓസ്റ്റിനിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനി (www.psgrealty.com) ഉടമയും, പ്രമുഖ സിനിമാ നിർമ്മാതാവും (ഹോളിവുഡ്, മോളിവുഡ്) ചാനൽപാർട്ട്ണറുമായ ജിബി പാറയ്ക്കലാണ്.

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഓസ്റ്റിൻ പട്ടണത്തിലെ വിശ്വാസസമൂഹം ഒന്നടങ്കം ഐപിഎസ്എഫ് 2022 ഏറ്റെടുത്ത് വിജയിപ്പിക്കാൻ വേണ്ട എല്ലാ നടപടികളും തയാറാക്കി കഴിഞ്ഞതായി വികാരി ഫാ. ഡൊമിനിക് പെരുനിലം ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ചീഫ് കോർഡിനേറ്റർ ഡോ. അനീഷ് ജോർജ് ചടങ്ങിൽ പങ്കെടുത്ത് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ വൻ വിജയത്തിനായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP