Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.എം.എഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജൻ നിർവഹിച്ചു

പി.എം.എഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജൻ നിർവഹിച്ചു

പി പി ചെറിയാൻ

 

ഡാളസ് :പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) അമേരിക്ക നോർത്തേൺ റീജിയൺ സഹായത്താൽ നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന മൊബൈൽ ഫോൺ വിതരണത്തിന്റെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം  റവന്യൂ വകുപ്പ് മന്ത്രി പി രാജൻ നിർവഹിച്ചു. ബഹുമാനപ്പെട്ട മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ഡോ : ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ, സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന കോ ഓർഡിനേറ്റർ ബിജു കെ തോമസ്, സംസ്ഥാന സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ , ജോയിന്റ് സെക്രട്ടറി സൺ റഹീം ട്രഷറർ ഉദയകുമാർ, വൈസ് പ്രസിഡന്റ് പി.ജയൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നജീബ്, ഹുസൈൻ എന്നിവർ പങ്കെടുത്തു . ഫോണുകൾ സ്‌പോൺസർ ചെയ്ത ഷാജി രാമപുരം കോർഡിനേറ്ററായുള്ള അമേരിക്ക നോർത്തേൺ റീജിയൻ കമ്മിറ്റിക്കു ഗ്ലോബൽ നേതാക്കൾ പ്രത്യേകം നന്ദി പറഞ്ഞു.

പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സൂം ഫ്‌ളാറ്റ്ഫോം വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്പന്ദന രാഗം എന്ന സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഫണ്ടിലൂടെയാണ് കേരള സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാ കിരൺ പദ്ധതിയുടെ ഭാഗമായി ഫോൺ ചലഞ്ചിന് തുടക്കം കുറിച്ചതെന്നു പി.എം .എഫ് നോർത്ത് അമേരിക്ക കോർഡിനേറ്റർ ഷാജീ എസ്.രാമപുരം പറഞ്ഞു. വിവിധ ജില്ലകളിലെ നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന മൊബൈൽ ഫോൺ വിതരണത്തിന്റെ ഉത്ഘാടനം അതാത് ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാന മന്ത്രിമാർ തന്നെ നിർവഹിക്കുമെന്നും രാമപുരം അറിയിച്ചു.

പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം (ഡാളസ്), സെക്രട്ടറി ലാജീ തോമസ് (ന്യൂയോർക്ക്), ട്രഷറാർ ജീ മുണ്ടക്കൽ (കണക്ടികട്ട്), തോമസ് രജൻ, ടെക്സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വർഗീസ്, ഫ്‌ളോറിഡ (വൈസ് പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ്. സെക്രട്ടറി), റിനു രാജൻ, സിയാറ്റിൽ (ജോയിന്റ് ട്രഷറാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് അമേരിക്ക റീജിയണൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

പി.എം എഫ് നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ മഹത്തായ സംരംഭത്തിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ അവരുടെ സംഭാവനകൾ PMF, P.O Box 568532 , Dallas, Pin 75356 എന്ന വിലാസത്തിൽ അയച്ചുതന്നു സഹായിക്കണമെന്ന് സംഘാടകർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP