Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫെറെൻസിന്റെ സുവനീർ ഒരുങ്ങുന്നു

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫെറെൻസിന്റെ സുവനീർ ഒരുങ്ങുന്നു

അനിൽ മറ്റത്തികുന്നേൽ

ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്തർദേശീയ കൺവെൻഷനോടനുബന്ധിച്ച് പുതമയാർന്ന ഉള്ളടക്കത്തോടും മികവാർന്ന സവിശേഷതകളോടെ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

സജി എബ്രഹാം ( ചീഫ് എഡിറ്റർ) ന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡാണ് കൺവെൻഷൻ വേദിയിൽ പ്രകാശനം ചെയ്യുപ്പെടുന്ന ഈ സുവനീറിന്റെ പ്രസിദ്ധീകരണത്തിനായി പ്രവർത്തിക്കുന്നത്. ഇന്ത്യ പ്രെസ്സ്‌ക്ലബ്ബിന്റെ ഇത്രയും കാലത്തിറങ്ങിയതിൽ നിന്നും വെത്യസ്ഥമായി ഏറ്റവും കൂടുതൽ പേജുള്ള സുവനീർ ആയിരിക്കും ഈ വർഷം ഇറക്കുന്നതെന്നു ട്രെഷറർ ജീമോൻ ജോർജ് പറഞ്ഞു

സജി എബ്രഹാമിനോടൊപ്പം (ന്യൂ യോർക്ക് ചാപ്റ്റർ) , ടാജ് മാത്യു (ന്യൂ യോർക്ക് ചാപ്റ്റർ), ബിജിലി ജോർജ്ജ് (ഡാളസ് ചാപ്റ്റർ), സൈമൺ വാളാച്ചേരിൽ (ഹൂസ്റ്റൺ ചാപ്റ്റർ), വിനോദ് ഡേവിഡ് (ഡിട്രോയ്‌റ് ചാപ്റ്റർ), ബിനു ചിലമ്പത്ത് (ഫ്‌ളോറിഡ ചാപ്റ്റർ), പ്രസന്നൻ പിള്ള (ഷിക്കാഗോ ചാപ്റ്റർ), സേതു വിദ്യാസാഗർ (കാനഡ ചാപ്റ്റർ), കവിത മേനോൻ (കാനഡ ചാപ്റ്റർ), മനു തുരുത്തിക്കാടൻ (കാലിഫോർണിയ ചാപ്റ്റർ) എന്നിവർ എഡിറ്റോറിയൽ ബോർഡിൽ ഈ സുവനീറിന്റെ ഒരുക്കത്തിനായി പ്രവർത്തിക്കും.

കേരളത്തിലെ ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകരുടെയും, എഴുത്തുകാരുടെയും പക്തികളും അമേരിക്കയിലുള്ള മാധ്യമപ്രവർത്തകരുടെയും, സാഹിത്യകാരന്മാരുടെയും ലേഖനങ്ങളും ഈ സുവനീറിൽ ഉൾപ്പെടുത്തും.

നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിലെ റിനയസൻസ് ഗ്ലെൻവ്യൂ സ്യൂട്ടിൽ വച്ച് അന്താരാഅരാഷ്ട്ര നിലവാരത്തിൽ, ബഹുമുഖ പ്രതിഭകളായ അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ മാധ്യമ കോൺഫ്രൻസ്, വ്യത്യസ്തവും അർത്ഥ സമ്പുഷ്ടവുമായ പരിപാടികളോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ IPCNA നാഷണൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു.

കോൺഫ്രൻസ് വേദിയിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്ന ഈ സുവനീറിന്റെ ഭാഗമാകുവാനും , ഇതിനെ വിജയിപ്പിക്കുവാനും എല്ലാ മാധ്യമ പ്രവർത്തകരുടെയും അഭ്യുദയകാംഷികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ബിജു കിഴക്കേക്കുറ്റ് ( പ്രസിഡണ്ട്), സുനിൽ ട്രൈസ്റ്റാർ (സെക്രട്ടറി), ജീമോൻ ജോർജ്ജ് (ട്രഷറർ) സജി എബ്രഹാം (ചീഫ് എഡിറ്റർ) എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

സുവനീറിന്റെ കൂടുതൽ വിവരങ്ങൾക്ക് സജി എബ്രഹാം : 917 617 3959 [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP