Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം ഞായറാഴ്ച ന്യൂജേഴ്സിയിൽ

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം ഞായറാഴ്ച ന്യൂജേഴ്സിയിൽ

രാജു ശങ്കരത്തിൽ

ന്യൂജേഴ്സി: ഫോമാ എന്ന അഭിമാന പ്രസ്ഥാനത്തിന്റെ നെടുംതൂണായി എന്നും നിലകൊള്ളുന്ന ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം ജൂലൈ 18 നു ഞായറാഴ്ച (നാളെ) ന്യൂജേഴ്സിയിൽ അരങ്ങേറും.

ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് 243 ഓക്ക് ട്രീ അവന്യുവിലുള്ള അമേരിക്കൻ ലെഗിയോൺ ഹാളിൽ ചേരുന്ന യോഗത്തിൽ ( American Legion - 243 Oak South Plain Field , New Jersey 07080) ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഉൾപ്പടെയുള്ള ഫോമയുടെ സമുന്നതരായ സാരഥികളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കും.

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ വിമൻസ് ഫോറം, യൂത്ത് ഫോറം, ബിസ്സിനസ്സ് ഫോറം സ്‌കോളർഷിപ്പ് പ്രോഗ്രാം, ചാരിറ്റി & ഹെൽപ്പിങ് ഹാൻഡ് എന്നിവയുടെ കിക്കോഫും തദവസരത്തിൽ നടക്കും. ഒപ്പം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും അരങ്ങേറും. വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി രാത്രി 8 മണിക്ക് പരിപാടികൾ അവസാനിക്കും .

കൂടുതൽ വിവരങ്ങൾക്ക്: ബൈജു വർഗീസ് (റീജിയണൽ വൈസ് പ്രസിഡന്റ്) - 9143491559 , അനു സ്‌കറിയ (നാഷണൽ കമ്മറ്റി മെമ്പർ) - 2674962423 , മനോജ് വർഗീസ് (നാഷണൽ കമ്മറ്റി മെമ്പർ) - 3023392871 , ഡോ. ജയ്‌മോൾ ശ്രീധർ (സെക്രട്ടറി) -4845351555, കുരുവിള ജെയിംസ് (യൂത്ത് കോർഡിനേറ്റർ) - 2153014540.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP