Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീമാ നന്ദയുടെ സോളിസിറ്റർ നിയമനം സെനറ്റ് അംഗീകരിച്ചു

സീമാ നന്ദയുടെ സോളിസിറ്റർ നിയമനം സെനറ്റ് അംഗീകരിച്ചു

പി.പി.ചെറിയാൻ

വാഷിങ്ടൺ : യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ സോളിസിറ്ററായി ഇന്ത്യൻ അമേരിക്കൻ സീമാ നന്ദയുടെ നിയമനം യു.എസ്. സെനറ്റ് ജൂലായ് 14ന് അംഗീകരിച്ചു. സീമക്ക് അനുകൂലമായി 53 വോട്ടുകൾ ലഭിച്ചു. എതിർത്ത് 46 പേർ വോട്ടു ചെയ്തു.

ഡമോക്രാറ്റിക് നാഷ്ണൽ കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനം അനുഷ്ഠിച്ച ഇവർ ഒബാമ അഡ്‌മിനിസ്ട്രേഷൻ ലേബർ ഡിപ്പാർട്ട്മെന്റ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.

നന്ദയുടെ നിയമനം കൺഗ്രഷ്ണൽ ഏഷ്യൻ പസഫിക്ക് അമേരിക്കൻ അദ്ധ്യക്ഷ ജുഡിച്ചുവിന്റെ നേതൃത്വത്തിൽ അംഗങ്ങൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. നന്ദയുടെ നിയമനത്തിൽ അഭിമാനം കൊള്ളുന്നതായും ജൂഡി പറഞ്ഞു. ബൈഡൻ ഭരണകൂടം നേരിടുന്ന ഗൗരവമായ നിയമ പോരാട്ടങ്ങൾ നേരിടുന്നതിന് പ്രഗൽഭയായി സോളിസിറ്ററയാണ് ബൈഡൻ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ അണ്ടർ സെക്രട്ടറി ടോം പെർസ് അഭിപ്രായപ്പെട്ടു.

കണക്റ്റികട്ടിൽ ജനിച്ചു വളർന്ന സീമാനന്ദ ബോസ്റ്റൺ കോളേജ് ഓഫ് ലൊസ്‌ക്കൂളിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി. ഇപ്പോൾ ഹാർവാർഡ് ടെലിസ്‌ക്കൂൾ ലേബർ ആൻഡ് വർക്ക് ലൈഫ് പ്രോഗ്രാം ഫെല്ലോയാണ്.

ഗവൺമെന്റ് സർവ്വീസിൽ 15 വർഷത്തോളം ലേബർ ആൻഡ് എംപ്ലോയ്മെന്റ് അറ്റോർണിയായി പ്രവർത്തിച്ച സീമാ നന്ദ പുതിയ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഏറ്റവും അർഹയായ സ്ഥാനാർത്ഥിയാണെന്നാണ് ബൈഡൻ ഇവരെ കുറിച്ചു വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP