Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാമത് ഇന്റർ സ്റ്റേറ്റ് വാർഷിക സോക്കർ ടൂർണമെന്റ്, 19-ന് ന്യൂജേഴ്സിലെ മെർസർ കൗണ്ടി പാർക്കിൽ

രണ്ടാമത് ഇന്റർ സ്റ്റേറ്റ് വാർഷിക സോക്കർ ടൂർണമെന്റ്, 19-ന് ന്യൂജേഴ്സിലെ മെർസർ കൗണ്ടി പാർക്കിൽ

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ, സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങൾ ആതിഥേയത്വം വഹിക്കുന്ന, രണ്ടാമത് ഇന്റർ സ്റ്റേറ്റ് വാർഷിക സോക്കർ ടൂർണമെന്റ്, ''സിറോ സോക്കർ ലീഗ് 2021'' ന്യൂജേഴ്സിലെ മെർസർ കൗണ്ടി പാർക്കിൽ വച്ച് നാളെ (ജൂൺ 19) -ന് നടത്തപ്പെടും.കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ ''മഞ്ഞപ്പട''യുമായി സഹകരിച്ചാണ് ഈ വർഷത്തെ ''സിറോ സോക്കർ ലീഗ് 2021' നടത്തപ്പെടുന്നത്.

ജൂൺ 19-ന് ശനിയാഴ്ച രാവിലെ 7:30 ന് സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ വികാരി റവ.ഫാദർ. ആന്റണി സേവ്യർ പുല്ലുകാട്ട് സോക്കർ മത്സരങ്ങൾ ഉത്ഘാടനം ചെയ്യുന്നതോടെ വാശിയേറിയ മത്സരങ്ങൾക്ക് തുടക്കമാകും. എട്ടു മണിക്ക് ആദ്യ മത്സരം ആരംഭിക്കും.

അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ പ്രേമികൾക്ക് ഒന്നിച്ചു കൂടുവാനുള്ള അവസരം ഒരുക്കുക, ആരോഗ്യകരമായ ആശയവിനിമയം, പ്രൊഫഷണൽ താരങ്ങളായി പ്രവാസി മലയാളി യുവാക്കളെ വാർത്തെടുക്കുക എന്നിവയാണ് സിറോ സോക്കർ ലീഗ് 2021-ലൂടെ ലഷ്യമിടുന്നത്.

''സിറോ സോക്കർ ലീഗ് 2021 മത്സരങ്ങൾക്ക്'' ഇന്ത്യയുടെ മുൻ രാജ്യാന്തര ഫുട്‌ബോൾ താരം ജോപോൾ അഞ്ചേരി ആശംസകൾ അറിയിച്ചു.

ന്യൂജേഴ്സി, ന്യൂയോർക്ക്, ഹ്യൂസ്റ്റൺ,പെൻസിൽവാനിയ എന്നിവിടങ്ങളിൽനിന്നായി ഒമ്പത് ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും.

ന്യൂയോർക്ക് ഐലെൻഡേർസ്, ന്യൂയോർക്ക് ചലൻഞ്ചേർസ്, സോമർസെറ്റ് എഫ്.സി യൂത്ത്, സോമർസെറ്റ് ബ്ലാസ്റ്റേഴ്സ്, ഫിലാഡൽഫിയ ആർസെനാൽ എഫ്.സി, കോർ അലയൻസ് എഫ്.സി, റെഡ് ലയൺ എഫ്.സി, ബാൾട്ടിമോർ കിലാഡിസ്, ഫുട്‌ബോൾ ക്ലബ് ഓഫ് കാരോൾട്ടൻ എഫ്.സി.സി എന്നിടീമുകളാണ് തീപാറുന്ന മത്സരങ്ങളിൽ മാറ്റുരക്കുന്നവർ.

സോക്കർ ടൂർണമെന്റിന്റെ ഒന്നും രണ്ടും വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും നൽകും.

''വിന്നേഴ്‌സ് കപ്പ്'' സ്‌പോൺസർ ചെയ്തിരിക്കുന്നത് റോയ് മാത്യു (പബ്ലിക് ട്രസ്റ്റ് റീൽറ്റി ഗ്രൂപ്പും), റണ്ണേഴ്സ് അപ്പ് കപ്പ് സ്‌പോൺസർ ചെയ്തിരിക്കുന്നത് പ്രൈം സി. പി. എ (എൽ.എൽ.സി) യുമാണ്.

പ്ലാറ്റിനം സ്‌പോൺസർസ്: ജോയ് ആലുക്കാസ് ആൻഡ് ബാഞ്ചിയോവി ഫ്യൂണറൽ ഹോം.

മത്സരപരിപാടികൾ കണ്ടാസ്വദിക്കുന്നതിന് എല്ലാ കായിക പ്രേമികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിക്കുന്നു.

`സീറോ സോക്കർ ലീഗ് 2021 ' -നെക്കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധപ്പെടുക:

കോളിൻ മോർസ് (732)-789-4774

ജോബിൻ ജോസഫ് (732)-666-3394,

ഡ്രക്‌സൽ വാളിപ്ലാക്കൽ (732)-379-0368

അൻസാ ബിജോ (732)-895-9212

ഐസക് അലക്‌സാണ്ടർ (908)-800-3146

ആഷ്ലി തൂംകുഴി (732)-354-5605

ലിയോ ജോർജ് (609)-325-9185

അഗസ്റ്റിൻ ജോർജ് (732)-647-5274

ജോസഫ് ചാമക്കാലായിൽ (732)-861-5052

സജി ജോസഫ് (617)-515-1014

ജോയൽ ജോസ് (732)- 778-5876

ഷിജോ തോമസ് (732)-829-4031.

വെബ്സൈറ്റ്: www.syroosccerleague.com

Email: [email protected]

സോക്കർ ഫീൽഡ് അഡ്രസ്: Mercer County Park, 197 Blackwell Road, Pennington, NJ, 08534

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP