വേൾഡ് മലയാളീ കൗൺസിൽ നേതൃത്വ ക്യാമ്പ് വിജയകരമായി സമാപിച്ചു:

പി. പി. ചെറിയാൻ
ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഗാർലാൻഡ് കിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് വിവിധ കലാപരിപാടികളോടെയും നേതൃത്വപാടവത്തിന്റെ തനതായ ശൈലി വിളിച്ചോതിയും അമേരിക്കയുടെ വിവിധ പ്രൊവിൻസുകളുടെ സഹകരണത്തോടെയും പര്യാവസാനിച്ചു.
ഡാളസ് മെട്രോപ്ലെക്സിലെ ഡി. എഫ്. ഡബ്ല്യൂ, ഡാളസ്, നോർത്ത് ടെക്സസ് എന്നീ മൂന്നു പ്രൊവിൻസുകൾ സംയുക്തമായി ആദിത്യമരുളിയ ക്യാമ്പ് സണ്ണിവെയിൽ മേയർ സജി ജോർജ് നില വിളക്ക് കത്തിച്ചുകൊണ്ടു ഉൽഘാടനം ചെയ്തു.നേതൃത്വ മേഖലയിൽ മലയാളികൾ വേൾഡ് മലയാളി കൗൺസിൽ പോലെയുള്ള ഗ്ലോബൽ നെറ്റ്വർക്കിൽ പ്രവർത്തിക്കുന്നതോടൊപ്പം അമേരിക്കൻ പൊളിറ്റിക്കൽ രംഗത്തേക്ക് കാലുവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മേയർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അതെ സമയം ഡബ്ല്യൂ. എം. സി. യുടെ പ്രവര്‍ത്തനങ്ങൾ അനുമോദനാർഹമാണെന്നു കേരളത്തിൽ അടുത്ത കാലത്തു പ്രത്യേകിച്ച് കോവിട് തുടങ്ങിയതിനു ശേഷം നടത്തിയ ഉദാരമായ ചാരിറ്റി പ്രവർത്തനങ്ങൾ മേയർ സജി ജോർജ് അഭിനന്ദിച്ചു
.
ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളൈ, വൈസ് പ്രസിഡന്റ് പി. സി. മാത്യു, റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണാമ്ബള്ളി, ട്രഷറർ സെസിൽ ചെറിയാൻ, വൈസ് പ്രെസിഡന്റുമാരായ എൽദോ പീറ്റർ, ജോൺസൺ തലച്ചെല്ലൂർ, വൈസ് ചെയർമാൻ വികാസ് നെടുമ്പള്ളി, വൈസ് ചെയർ പേഴ്സൺ ശാന്താ പിള്ളൈ, അസ്സോസിയേറ്റ് സെക്രട്ടറി ഷാനു രാജൻ, ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ റോയ് മാത്യു, പ്രെസിഡെന്റ് ജോമോൻ ഇടയാടി, സൗത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് അനീഷ് ജോർജ്, നോർത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് ജിനു തര്യൻ, ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ, ട്രഷറർ സാബു യോഹന്നാൻ, ജോൺ അമേരിക്കൻ ബിൽഡേഴ്സ്, നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ് സുകു വർഗീസ്, വൈസ് ചെയർ പേഴ്സൺ ആൻസി തലച്ചെല്ലൂർ, ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ സാം മാത്യു, ജനറൽ സെക്രട്ടറി ജോർജ് വർഗീസ്, പ്രിയ ചെറിയാൻ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റീജിയണൽ പ്രസിഡന്റ് സുധീർ നമ്പ്യാർ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. ലയനത്തിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിനകം ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ കൈവരിച്ച നേട്ടങ്ങളെ പറ്റി ചെയർമാൻ ഫിലിപ്പ് തോമസും പ്രസിഡന്റ് സുധീർ നമ്പിയാരും ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയും അഡ്മിൻ വൈസ്വി പ്രസിഡന്റ്വ എൽദോ പീറ്ററും വിവരിക്കുകയുണ്ടായി.രിക്കുകയുണ്ടായി.
കോവിട് കാലത്തു ഫീഡ് അമേരിക്ക പ്രോഗ്രാമിലൂടെ 25000 മീൽസ് നൽകി, കൊട്ട് ദാനത്തിലൂടെ അനേകർക്ക് തണുപ്പ് കാലത്തു ആശ്വാസം ഏകി, സാമൂഹ്യ സേവനത്തിൽ പ്രസിഡന്റ് അവാർഡ് ദാനം റെക്കമെന്റ് ചെയ്യുവാനുള്ള അംഗീകാരം നേടി, സിവിക് എൻഗേജ്മെന്റ്, സ്റ്റുഡന്റ് എൻഗേജ്മെന്റ് പ്ലാറ്റ് ഫോം, ബ്രിട്ടീഷ് കോളുമ്പിയ പ്രോവിന്സിന്റെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലജ് (ചേർത്തല), ഫ്ളോറിഡ പ്രോവിന്സിന്റെ കരുണാലയം പദ്ധതി, തോപ്രാം കുടി അനാഥാലയ സഹായം, മുതലായി അനേക കർമ്മ പരിപാടികൾ നടത്തിയതായും പറഞ്ഞൂ. കാനഡയുൾപ്പടെ വിവിധ പ്രൊവിൻസുകളുടെ തുടക്കം വലിയ നേട്ടമായി ഇരുവരും എടുത്തു പറഞ്ഞു. വേൾഡ്ശ മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി വുമെൻസ് ഒൺലി പ്രൊവിൻസ് ന്യൂ ജേഴ്സിയിൽ ഡോക്ടർ എലിസബത്ത് മാമ്മൻ പ്രസാദ്, മാലിനി നായർ എന്നിവരുടെ നേതൃത്വത്തിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നു. അമേരിക്ക റീജിയൻ വിമൻസ് ഫോറം ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, ഉഷ ജോർജ്, മേരി ഫിലിപ്പ്, ഏലിയാമ്മ അപ്പുകുട്ടൻ, താരാ ഷാജൻ, സുനിത ഫ്ളവർഹിൽ, സ്മിത സോണി മുതലായ വരുടെ നേതൃത്വത്തിൽ രൂപം കൊണ്ടതും നേട്ടമായതായി ചൂണ്ടിക്കാട്ടി. വേൾഡ് മലയാളി കൗൺസിൽ ഒരു സംഘടനക്കുപരി ഒരു പ്രസ്ഥാനമാണെന്നു ശ്രീ പിന്റോയും വിവിധ പ്രൊവിൻസുകളുടെ കൂട്ടായ സഹകരണത്തിന് പ്രതേകം നന്ദി പറയുന്നതായും സുധീറും പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സമൂഹത്തിനു നന്മ പകരുവാൻ നമുക്ക് കഴിയുകയുള്ളു എന്ന് ഫിലിപ്പ് തോമസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഗോപാല പിള്ള ഗ്ലോബൽ തലത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിച്ചു. കോഴിക്കോട് റീജിയണൽ കാൻസർ സെന്ററിൽ രോഗികളെ ശുശ്രുഷിക്കുവാൻ എത്തുന്നവർക്ക്അ താമസിക്കുന്നതിനുവേണ്ടി അഞ്ചു മുറികൾ പുതുതായി പണി കഴിപ്പിക്കുകയുണ്ടായി. തിരുവനതപുരം ജില്ലയിൽ കാട്ടാക്കട സബ്ഡിവിഷനിൽ വരുന്ന നൂറിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങൾക്കും മാസ്കുകളും സാനിറ്റിസറുകളും നൽകി (ന്യൂ യോർക്ക് പ്രൊവിൻസ്), തീരദേശ പ്രദേശങ്ങളിലെ നിർധനരായ സ്ത്രീകൾക്ക് വേണ്ടി 25 തയ്യൽ മിഷിനുകൾ നൽകുന്നതിന്റെ ഭാഗമായി അമേരിക്ക റീജിയൻ 5 തയ്യൽ മിഷ്യനുകൾ സംഭാവന ചെയ്തു. (നോർത്ത് ടെക്സസ് പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് ആൻസി ചെറിയാൻ ചടങ്ങിൽ വച്ച്തു തുക കൈ മാറി,), ചിറമേൽ അച്ഛന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠന സൗകര്യാര്ത്യം ചെയ്തുവരുന്ന ചാരിറ്റി പ്രവര്തനങ്ങൾക്കു താങ്ങായി 25 ലക്ഷം രൂപ കൈമാറി. (ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ ജോൺ മത്തായി മുതലായവർ ഈ പ്രത്യേക ചാരിറ്റിക്കു നേതൃത്വം നൽകി.) കോവിട് കാലത്തു ഗൾഫിൽ നിന്നും നാട്ടിലേക്കു ചാർട്ടർ ഫ്ലൈറ്റുകൾ അറേഞ്ച് ചെയ്തതായും ഗോപല പിള്ള പറഞ്ഞു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു നേത്രുവ രംഗത്തു വേൾഡ് മലയാളി കൗൺസിലിൽ ഒരു ലീഡര്ഷിപ് ലാഡർ ഉണ്ടെന്നും പ്രൊവിൻസ്, റീജിയൻ, ഗ്ലോബൽ തലങ്ങളിൽ നേതൃത്വ ത്തിലേക്ക് പടി ചവിട്ടി കയറുവാൻ കഴിയുമെന്നും ഡിസ്ട്രിക് 3 ൽ ഗാർലാൻഡ് സിറ്റി കൗൺസിലിൽ മത്സരിക്കുവാൻ പ്രചോദനം നൽകിയത് ഡബ്ല്യൂ. എം. സി. യുടെ സിവിക് എൻഗേജ്മെന്റ് പ്രൊജക്റ്റ് ആണെന്നും പറഞ്ഞു. റീജിയന്റെ പരിപാടികളെ പി. സി. മാത്യു അനുമോദിച്ചു.
മുൻ റീജിയൻ പ്രസിഡന്റ് ഏലിയാസ് പത്രോസ്, റീജിയൻ എലെക്ഷൻ കമ്മീഷണർ ചെറിയാൻ അലക്സാണ്ടർ, മുൻ ഗ്ലോബൽ എലെക്ഷൻ കമ്മീഷണർ, ജോജി അലക്സാണ്ടർ, ജോർജ് ആൻഡ്രൂസ് (ഫൗണ്ടിങ് മെമ്പർ) മുതലവർ പരിപാടികളിൽ പങ്കെടുത്തു ക്യാമ്പ് ധന്യമാക്കി.
വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുവാൻ പോകുന്ന സുവനീറിന്റെ ഫണ്ട് റൈസിങ് ശ്രീ ഗോപാല പിള്ളൈ റീജിയൻ വൈസ് പ്രസിഡണ്ട് ജോൺസൻ തലച്ചെല്ലൂരിന് ആദ്യ പരസ്യം നൽകി കൊണ്ട് ഉൽഘാടനം ചെയ്തു. സുവനീർ റിലീസിന് സുവനീർ കമ്മിറ്റിയുടെ കോഓർഡിനേറ്റർ (റീജിയൻ വൈസ് ചെയർമാൻ) ഫിലിപ്പ് മാരേട്ട് അമേരിക്ക റീജിയൻ, പ്രൊവിൻസ് ഭാരവാഹികളുടെ നിസ്വാർത്ഥമായ സഹകരണം അഭ്യർത്ഥിച്ചു.
ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് പ്രൊഫ. ജോയി പല്ലാട്ടുമാടത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വരുന്ന 'മധുരം മലയാള' പഠന പ്രൊജക്റ്റ് മായി ബന്ധപ്പെട്ടു പ്രൊഫസർ രചിച്ച മലയാള പഠന പുസ്തകങ്ങൾ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ സാം മാത്യു വിതരണം ചെയ്തു.
റീജിയൻ അഡൈ്വസറി ചെയർമാൻ ചാക്കോ കോയിക്കലേത്, വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, സന്തോഷ് ജോർജ്, അനിൽ അഗസ്റ്റിൻ, അജു വാരിക്കാട് മുതലായവരോടൊപ്പം വിവിധ പ്രൊവിൻസ് ഭാരവാഹികൾ ടോറോണ്ടോ, ബ്രിട്ടീഷ് കോളുമ്പിയ, ന്യൂ യോർക്ക്, നോർത്ത് ജേഴ്സി, സൗത്ത് ജേഴ്സി, ഓൾ വിമൻസ്, ഷിക്കാഗോ, ഒക്ലഹോമ, ഹൂസ്റ്റൺ, ഫ്ളോറിഡ,കാലിഫോർണിയ, ജോർജിയ, മെട്രോ ബോസ്റ്റൺ, എന്നിവടങ്ങളിൽ നിന്നും ക്യാമ്പിന്റെ വിജയത്തിനായി ആശംസകൾ അറിയിച്ചു, നൂറിലധികം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.
ആൻസി തലച്ചെല്ലൂർ ഈശ്വരഗാനം ആലപിച്ചു., ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ സ്വാഗതം ആശംസിച്ചു. സുകു വര്‍ഗീസ്, ഡോക്ടർ നിഷ, എന്നിവർ ആലപിച്ച ഗാനങ്ങൾ സദസിനു കർണാനന്ദമായി. ജോൺസണും അൻസിയും പാടിയ യുഗ്മഗാനവും ,കുമാരി ദേവി നായരുടെ മനോഹരമായ നൃത്തവും സദസിന്റെ ശ്രദ്ധ പിടിച്ചു പറ്റി. പ്രിയ ചെറിയാൻ മാനേജ്മന്റ് സെറിമണിയും ഷാനു രാജന്റെ നേതൃത്വത്തിൽ സന്തോഷ് എബ്രഹാം, നിതിൻ വർഗീസ് (റെഡ്സ്റ്റുഡിയോ പ്രൊഡക്ഷൻസ്) മുതലായവർ ഫോട്ടോഗ്രാഫി, ലൈവ് വീഡിയോ ബ്രോഡ്കാസ്റ്റിങ് ചുമതല നിർവഹിച്ചു .. ഡി. എഫ്. ഡബ്ലു പ്രൊവിൻസ് ജനറൽ സെക്രട്ടറി ജോർജ് വർഗീസ് കൃതജ്ഞത പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- ഓർമ്മക്കുറവുള്ള അച്ഛൻ കോടതിയിൽ പറഞ്ഞത് ആത്മഹത്യാ കുറിപ്പെന്ന പച്ചക്കള്ളം; അമ്മയും സഹോദരിയും അളിയനും കൂറുമാറിയത് എങ്ങനേയും കിരണിനെ രക്ഷിച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാക്കാൻ; ആ പാട്ടക്കാറിൽ വിധി കേൾക്കാൻ 'വിസ്മയയും' എത്തി; ജയിലിൽ വീണ്ടും കൊതുകിനെ കൊന്ന് കിരൺ തലകുനിച്ചിരിക്കുമ്പോൾ
- സാധാരണ ഫോർച്യൂണിന്റെ ഭാരം 2500 കിലോ; ബുള്ളറ്റ്പ്രൂഫിലേക്ക് മാറ്റിയപ്പോൾ 3500 കിലോയായി; കൂടിയ ഭാരം താങ്ങാനുള്ള കരുത്ത് ടയറിനുണ്ടോ എന്ന് പരിശോധിക്കാത്തത് പൊട്ടിത്തെറിയായി; ഇത് സമാനതകളില്ലാത്ത സുരക്ഷാ വീഴ്ച; ഗോവ ഗവർണ്ണർ ശ്രീധരൻപിള്ള സഞ്ചരിച്ച കാർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; പൊലീസിന്റെ 'വിഐപി' വാഹനത്തിന് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ ' ആസാദി കൊലവെറി ' മുദ്രാവാക്യം മുഴക്കിയത് ബാലജിഹാദിയോ? കേരളത്തിനു പുറത്ത് സിഎഎ സമരത്തിൽ 'ആസാദി ' മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; ആ ബാലനെ കണ്ടെത്തിയില്ലെന്ന് പൊലീസും; 'അരിയും മലരും കുന്തിരിക്കവും' ജൂനിയർ ടെറർ വിങിലേക്കും
- പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താത്തത് സത്യം പുറത്തു വരുമെന്ന ഭയത്തിലോ? മതസ്പർദയുണ്ടാക്കുന്ന വരികൾ എഴുതി നൽകിയത് ആരെന്ന സത്യം പുറത്തു വരാതിരിക്കാൻ ഗൂഢാലോചന; തോളിലേറ്റിയ ഈരാറ്റുപേട്ടക്കാരന്റെ മൊഴി അവിശ്വസനീയം; പോപ്പുലർഫ്രണ്ട് റാലിയിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും
- രജനീകാന്ത് സിനിമകളുടെ ആരാധകൻ; പഴയ ബാറ്റ്മിന്റൺ താരം; ചിട്ടയായ ജീവിതം; ചായകുടി നിർത്തിയത് ഒറ്റ ദിവസം കൊണ്ട്; സൈക്കിൾ ചവിട്ടി പത്രം വായിക്കും; 77ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിയുടെ വ്യക്തി വിശേഷങ്ങൾ
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ശനിയാഴ്ച ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികൾക്ക് ജനിക്കുക ഭ്രാന്തുള്ള കുട്ടി; ഞായറാഴ്ചയെങ്കിൽ മോഷ്ടാവ്; ഉസ്താദിന്റെ വിചിത്ര വാദം ചോദ്യം ചെയ്ത് നിരവധി വിശ്വാസികൾ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍