Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏക ലോകം സഹൃദയ വേദി 'സിദ്ധ മുദ്രയെ' കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാർ ജൂൺ 26 നു

ഏക ലോകം സഹൃദയ വേദി 'സിദ്ധ മുദ്രയെ' കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാർ ജൂൺ 26 നു

പി പി ചെറിയാൻ

ഡാളസ് :ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകലോകം സഹൃദയ വേദി ഓഫ് നോർത്ത് ടെക്‌സസിന്റെ (ESNT) ആഭിമുഖ്യത്തിൽ ' സിദ്ധ മുദ്ര' യെ ക്കുറിച്ചുള്ള ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 26 ശനിയാഴ്ച വൈകുന്നേരം 7:30 ക്ക് ഡോ. സാലൈ ജയ കല്പന നയിക്കുന്ന ഈ സെമിനാറിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു

വൈവിധ്യപൂര്ണമായ പാരമ്പര്യ വൈദ്യ രീതികൾ കൊണ്ട് സമ്പുഷ്ടമാണ് ഭാരതം. ആയുർവേദം പോലെ തന്നെ പ്രശസ്തമായതാണ് സിദ്ധ വൈദ്യം. ആ സിദ്ധ വൈദ്യത്തിൽ അധിഷ്ഠിതമായി രൂപം കൊണ്ടതാണ് സിദ്ധ മുദ്ര എന്ന ചികിത്സ സമ്പ്രദായം.

വളരെ ലളിതമായ കൈ മുദ്രകൾ കൊണ്ട് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ആരോഗ്യ പ്രദമായ ശരീരവും, മനസും കൈവരിക്കുവാനും ഈ ചികിത്സ സമ്പ്രദായം കൊണ്ട് സാധിക്കുമെന്നു സിദ്ധ വൈദ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരു പക്ഷെ വടക്കേ അമേരിക്കയിലെ പ്രവാസി സമൂഹത്തിനു അത്ര പരിചിതമല്ലാത്ത ഈ ചികിത്സ സമ്പ്രദായത്തെ കൂടുതൽ മനസിലാക്കാനും അത് പരിശീലിക്കാനും ഉള്ള ഒരു അവസരം ആണ് ESNT ഒരുക്കുന്നത്.

ഈ ചികിത്സ സമ്പ്രദായം ജനകീയമാക്കാൻ സ്വ ജീവിതം ഉഴിഞ്ഞു വെച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് ഡോ. സാലൈ ജയ കല്പനയുടേത്. കഴിഞ പതിനാറു വർഷമായി സിദ്ധ മുദ്ര യും, നാഡി ചികിത്സയും പ്രാക്ടീസ് ചെയ്യുന്ന പ്രഗത്ഭയായ ഒരു ഡോക്ടർ ആണ് ശ്രീമതി സാലൈ ജയ കല്പന.

സെമിനാറിൽ പങ്കെടുക്കുവാൻ https://tinyurl.com/ESNT-Sidha എന്ന വെബ്-സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP