Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം 13 ന്

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം 13 ന്

സലിം ആയിഷ

ഫോമാ നഴ്‌സസ് ഫോറം, അരൂർ നിയോജക മണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടാബ്ലെറ്റുകളും മൊബൈൽ ഫോണുകളും നൽകും.ഫോറം ചെയർപേഴ്‌സൺ ഡോ . മിനി മാത്യു , വൈസ് ചെയർപേഴ്‌സൺ ഡോ .റോസ്‌മേരി കോലഞ്ചേരി , സെക്രട്ടറി എലിസബത്ത് സുനിൽ സാം , ഡോ .ഷൈല റോഷിൻ, ബിജു ആന്റണി എന്നിവരാണ് ഈ സന്നദ്ധ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത് . പരിപാടിയുടെ ഭാഗമായി അരൂർ എം എൽ എയും പ്രശസ്ത പിന്നണി ഗായികയുമായ ദലീമ ജോജോ പങ്കെടുക്കുന്ന ഓൺലൈൻ യോഗം ജൂൺ 13 ശനിയാഴ്ച 9 മണിക്ക് നടക്കും.

യോഗത്തിൽ ദലീമ ജോജോ എം എൽ എ ഗാനങ്ങളും ആലപിക്കും .

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ കേരളത്തിന് സഹായകരമായി ജീവൻ രക്ഷാ ഉപകരണങ്ങൾ ഉൾപ്പടെ നൽകി ഫോമായുടെ സന്നദ്ധ പ്രവർത്തകരും അംഗസംഘടനകളും സജീവമായി പ്രവർത്തന രംഗത്തുണ്ട്.

അരൂരിലെ വിദ്യാർത്ഥികളെ പഠനാവശ്യങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് കൂടുന്ന യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ്  അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ തുടങ്ങിയവരും നഴ്‌സസസ് ഫോറം ഭാരവാഹികളും അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP