Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിലെ ഈസ്റ്റ് സ്റ്റൗട്സ്ബർഗ് യൂണിവേഴ്സിറ്റി, കൊച്ചി അഡ്വെൻസർ എഞ്ചിനീയറിങ് കമ്പനിയുമായി വിദ്യാസംരംഭത്തിന് ധാരണയായി

അമേരിക്കയിലെ ഈസ്റ്റ് സ്റ്റൗട്സ്ബർഗ് യൂണിവേഴ്സിറ്റി, കൊച്ചി അഡ്വെൻസർ എഞ്ചിനീയറിങ് കമ്പനിയുമായി വിദ്യാസംരംഭത്തിന് ധാരണയായി

ജോയിച്ചൻ പുതുക്കുളം

പെൻസിൽവാനിയ: ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗിൽ (ബിം) സർട്ടിഫിക്കേഷൻ പരിശീലനം തുടങ്ങുവാൻ ഈസ്റ്റ് സ്റ്റൗട്സ്ബർഗ് യൂണിവേഴ്സിറ്റി, കൊച്ചി ആസ്ഥാനമായ അഡ്വെൻസർ എഞ്ചിനീയറിങ് കമ്പനിയുടെ (www.advenser.com) അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ബ്രാഞ്ച് ആയ 'അഡ്വെൻസർ ടെക്നോളജി സർവീസസ് ഇൻകോർപറേറ്റഡു'മായി ട്രെയിനിങ് കരാറിൽ ഒപ്പുവച്ചു. ആർക്കിടെക്ചർ, എഞ്ചിനീയറിങ്, ഡിസൈൻ, നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയർ സാങ്കേതിക വിദ്യയാണ് ബിം.

ഈ സോഫ്‌റ്റ്‌വെയർ വിദ്യയുടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന നൂതന കണ്ടുപിടുത്തങ്ങൾ സർട്ടിഫിക്കേഷൻ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികളിലും ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരുടെ അറിവ് കൂട്ടുന്നതിനുമായാണ് ഇഎസ്യു ഈ വിദ്യയിൽ പതിമൂന്നു വർഷമായി പ്രവർത്തിക്കുന്ന മലയാളീ സംരംഭവുമായി ചേർന്നത്.

ഏപ്രിൽ 22 ന് യൂണിവേഴ്സിറ്റിയുടെ ഇന്നോവേഷൻ സെന്ററിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇഎസ് യു പ്രസിഡന്റ് കെന്നെത് ലോങ്ങ് അഡ്വെൻസർ ടെക്നോളോജിയുടെ പ്രെസിഡന്റ് ബിജു കുര്യാക്കോസ് മറ്റമനയുമായാണ് കരാർ ഒപ്പു വച്ചത്. തദവസരത്തിൽ ഇഎസ് യു പ്രൊവോസ്റ്റോ ജോ ബ്രൂണോ, ഇക്കണോമിക് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് മേരി ഫ്രാൻസെസ് പോസ്റ്റ്പാക്ക്, ഡീൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അന്ദ്രാ ബസു ഡയറക്ടർ വില്യം ബെജോറും മറ്റനവധി പ്രൊഫസർമാരും ഉദ്യോഗസ്ഥരും സംബന്ധിച്ചു. അഡ്വെൻസറിനെ പ്രതിനിധീകരിച്ചു ഓൺലൈൻ ആയി മാനേജിങ് ഡയറക്ടർ മാത്യൂസൺ കരിംതുരുത്തേൽ, ഡയറക്ടർമാരായ സിനു തോമസ്, ഹരികൃഷ്ണൻ നായർ എന്നിവരും കൊച്ചിയിലെ എഞ്ചിനീയറിങ് സെന്ററിൽ നിന്നും ജനറൽ മാനേജർ അശ്വിൻ നായരോടൊപ്പം എല്ലാ ബിസിനസ് യൂണിറ്റ് മാനേജർമാരും, പ്രൊജക്റ്റ് മാനേജർമാരും, അമേരിക്കയിലെ പ്രൊജക്റ്റ് മാനേജർ നവീൻ ജോണും, ഓഫീസ് കോർഡിനേറ്റർ സാൻഡി ഹെംഫിലും നേരിട്ടും പങ്കെടുത്തു. പെൻസിൽവാനിയ സംസ്ഥാനത്തിന്റെ ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് ബ്രിയേൽ, നേരിട്ടും ഡിപ്പാർട്മെന്റിന്റെ ഇന്ത്യൻ പ്രതിനിധികളായ സുഷമ കണേട്കറും, സുപ്രിയ കണേട്കറും ഓൺലൈൻ ആയും സംബന്ധിച്ചു.

കൊച്ചി കാക്കനാട്ടുള്ള സ്പെഷ്യൽ ഇക്കണോമിക് സോണിൽ 250 ലേറെ ജോലിക്കാരുമായി ഡിസൈൻ പുറം കരാർ ജോലികളിലേർപ്പെട്ടിരിക്കുന്ന അഡ്വെൻസറിനു 'ട്രെവോസ്' പെൻസിൽവാനിയ , ദുബായ് , ഓസ്ട്രേലിയ എന്നിവടങ്ങളിൽ ഓഫീസുകളുണ്ട്. ബിം ടെക്നോളജിയിൽ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള ഈ കമ്പനി അമേരിക്കയിൽ പുതു തലമുറയെ ഇതു ബോധ്യപ്പെടുത്തുന്നതിനും ഈ മേഖലയിലെ തൊഴിൽ സാധ്യതയിലേക്ക് ആകര്ഷിക്കുന്നതിനുമുള്ള എളിയ സംരംഭമായിട്ടാണ് ഇഎസ് യുവുമായി കൈ കോർത്തിട്ടുള്ളത്.

'ഈ കരാർ താല്പര്യമുള്ള കുട്ടികൾക്ക് ബിം സെർറ്റിഫിക്കേഷൻ എടുത്തു ജോലി സാധ്യത വർധി പ്പിക്കാനുതകുമെന്നും പെൻസിൽവാനിയ സ്റ്റേറ്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റിനു ഇതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു' എന്ന് ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് ബ്രിയേൽ പറഞ്ഞു.

''ബിം ലാബിന്റെ തുടക്കം രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം ലഭിച്ച യുവത്വത്തെ സൃഷ്ടിക്കുമെന്നും അതു ഇഎസ് യുവിന്റെ ക്ലാസ്സ്മുറികളിൽ വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചും വ്യവസായലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചും നല്കാനാവുമെന്നതിൽ അഭിമാനിക്കുന്നവെന്ന് ഇ എസ് യു പ്രസിഡന്റ് കെന്നെത് ലോങ്ങ് പറഞ്ഞു.

''ഇ എസ് യു മായുണ്ടാക്കിയ ഈ കരാറിൽ അഡ്വെൻസർ അഭിമാനിക്കുന്നു എന്നും, ഇത്തരം ട്രെയിനിങ്ങിലൂടെ പുതു തലമുറയെ ബിം സാങ്കേതിക വിദ്യയിലേക്ക് ആകർഷിക്കാനാകുമെന്നു ഉറപ്പുണ്ടെന്നും ജോലിയിലിരിക്കെ ലഭിക്കേണ്ട നൂതന സാങ്കേതിക വിദ്യയുമായിട്ടുള്ള പരിചയം എളുപ്പമാക്കുമെന്നും' അഡ്വെൻസർ ടെക്നോളോജിയുടെ പ്രസിഡന്റ് ബിജു കുര്യാക്കോസ് മറ്റമന പറഞ്ഞു.

''ഈ കരാർ ഇഎസ് യുവിന്റെ വിദ്യാർത്ഥികൾക്കും അദ്ധ്യാപക ർക്കും ഡിപ്പാർട്മെന്റുകൾക്കും ബിം സാങ്കേതിക വിദ്യയിൽ പരിചയം ലഭിക്കാൻ ഇടയാക്കുമെന്ന് പ്രൊവോസ്റ്റോ 'ജോ ബ്രൂണോ പറഞ്ഞു.

എഞ്ചിനീയറിങ് പഠനം കഴിഞ്ഞവർക്കും ഡിസൈൻ ഡ്രോയി ങ്ങുകളിൽ താല്പര്യമുള്ളവർക്കും അനുയോജ്യമായ രണ്ടു മുതൽ മൂന്നു മാസം വരെ നീണ്ടുനിൽക്കുന്ന അഞ്ചു വിവിധ തരം പാഠ്യ പദ്ധതിയിലൂടെ നൂറ്റി അൻപതോളം വിദ്യാർത്ഥികൾക്ക് പ്രതിവർഷം ട്രെയിനിങ് കൊടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ പരിശീലന പരിപാടി ജൂലൈ 2021 മുതൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP