Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉമ്മൻ ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു:

ഉമ്മൻ ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു:

പി.പി.ചെറിയാൻ

ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ പത്തു മണിക് (ഈസ്റ്റേൺ ടൈം )സംഘടിപ്പിക്കപ്പെടുന്ന ഇലക്ഷൻ സൂം സമ്മേളനത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു.

ഐക്യ ജനാധിപത്യ മുന്നണിയുടെ കരങ്ങൾക്ക് ശക്തിപകരാനുള്ള പ്രസ്തുത സമ്മേളനത്തിൽ കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎ‍ൽഎ, ഹൈബി ഈഡൻ എംപി, കെ.സി ജോസഫ് എം.എൽഎ, വി.ടി. ബൽറാം എംപി തുടങ്ങിയവർ പങ്കെടുക്കും. ഒപ്പം ഐ.ഒ.സി യു.എസ്.എയുടെ ഗ്ലോബൽ നേതാക്കന്മാർ അടങ്ങുന്ന പ്രമുഖരും ചടങ്ങിൽ സംസാരിക്കും. സമ്മേളത്തിൽ എല്ലാ ഐക്യ ജനാധിപത്യ വിശ്വാസികൾക്കും, കോൺഗ്രസ് പ്രവർത്തകർക്കും പങ്കെടുക്കാവുന്നതാണ്.

ഇലക്ഷൻ സൂം സമ്മേളനത്തിലേക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരേയും ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഐ.ഒ.സി നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, ഐ.ഒ.സി യു.എസ്എ കേരളാ ചാപ്റ്റർ ചെയര്മാന് തോമസ് മാത്യു, ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ഡോ:മാമൻ സി ജേക്കബ്, ജോബി ജോർജ് എന്നിവർ അഭ്യർത്ഥിച്ചു.

Zoom- Meeting ID 899 194 15919
Passcode KERALA

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP