Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോബി സിങ് അലൻ - യുഎസിൽ ഔദ്യോഗിക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിത

ബോബി സിങ് അലൻ - യുഎസിൽ ഔദ്യോഗിക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിത

പി പി ചെറിയാൻ

കലിഫോർണിയ: നവംബർ 3ന് അമേരിക്കയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വടക്കേ കലിഫോർണിയാ എൽക്ക് ഗ്രോവ് സിറ്റി മേയറായി സിക്ക് വനിത ബോബി സിങ് അലൻ തിരഞ്ഞെടുക്കപ്പെട്ടു.

യുഎസ് ഗവൺമെന്റ് സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തുന്ന ആദ്യ സിഖ് വനിതയാണ് ബോബി സിങ്. നവംബർ 9 നാണ് ഇവരുടെ തിരഞ്ഞെടുപ്പ് ഔദ്യോഗീകമായി അറിയിച്ചത്. പോൾ ചെയ്ത വോട്ടിന്റെ 46 ശതമാനം നേടിയാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടതെന്ന് സാക്രമെന്റൊ കൗണ്ടി ഇലക്ഷൻ അധികൃതർ അറിയിച്ചു.

സിറ്റിയുടെ മേയർ എന്ന നിലയിൽ എല്ലാവരുടേയും ഐക്യത്തിനായി പ്രവർത്തിക്കുമെന്നും, എനിക്ക് ആര് വോട്ടു ചെയ്തു, ചെയ്തില്ല എന്നതു വിഷയമല്ലെന്നും ബോബി സിങ് പറഞ്ഞു.ഡിസംബർ 9ന് ഇവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും.

യുഎസ് ഹൗസ് പ്രതിനിധി അമിബേറ, സ്റ്റേറ്റ് അസംബ്ലി അംഗം ജിം കൂപ്പർ തുടങ്ങിയ നിരവധി പേർ ഇവരെ എൻഡോഴസ് ചെയ്തിരുന്നു. ഇന്ത്യയിൽ ജനിച്ച ബോബി സിങ് നാലാം വയസ്സിലാണ് അമേരിക്കയിൽ എത്തുന്നത്. ഭർത്താവ് ജാക്ക് അലൻ ലിങ്കൺ ലൊ സ്‌കൂൾ ഗ്രാജുവേറ്റ് കൂടിയാണ് ബോബി സിങ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP