Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

അമേരിക്കയിൽ അടുത്തതാര്: തെരഞ്ഞെടുപ്പ് സംവാദം വെള്ളിയാഴ്ച

അമേരിക്കയിൽ അടുത്തതാര്: തെരഞ്ഞെടുപ്പ് സംവാദം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ശേഷിക്കെ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് കാലിഫോർണിയ ചാപ്റ്റർ പ്രവാസി ചാനലിനുവേണ്ടി സംഘടിപ്പിച്ച ഇലക്ഷൻ സംവാദം 'അമേരിക്കയിൽ ആര്' വെള്ളിയാഴ്ച സംപ്രേഷണം ചെയ്യും. ന്യൂയോർക്ക് സമയം വൈകുന്നേരം 10 മണിക്ക്. (ഇന്ത്യയിൽ ശനിയാഴ്ച രാവിലെ 7.30)

പ്രമുഖ മാധ്യമ പ്രവർത്തകൻ മനു തുരുത്തിക്കാട് നയിച്ച സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് സോജി വർഗീസ്, മാത്യു വെട്ടുപാറപ്പുറത്ത് എന്നിവരും, ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ച് ബെന്നി സഖറിയാസ്, ജോൺ ജോസഫ് എന്നിവരും പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് നടത്തിയ സംവാദം പ്രകൃതിരമണീയമായ പോർട്ടർ റാഞ്ചിൽ ആയിരുന്നു ചിത്രീകരണം. അത്യന്തം വാശിയേറിയ, എന്നാൽ പരസ്പരം ബഹുമാനത്തോടെ ഇരു വിഭാഗവും ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ജിജി ഏബ്രഹാം പ്രൊഡ്യൂസറും, സോദരൻ വർഗീസ് പ്രൊഡക്ഷൻ ഇൻചാർജുമാണ്.

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയ സംപ്രേഷണം കൂടാതെ, ഫേസ്‌ബുക്ക് ലൈവും, ഓൺലൈൻ സ്ട്രീമിങ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓൺലൈൻ ആയി പ്രവാസി ചാനൽ.കോമിലും, ഇമലയാളിയി വെബ്സൈറ്റിൽക്കൂടിയും, ചൈത്രം ടിവി, വേൾഡ് ബിബി ടിവി എന്നീ സംവിധനങ്ങളിൽകൂടിയും പ്രവാസി ചാനൽ കാണാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP