Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സി.എം.എസ് കോളജ് നോർത്ത് അമേരിക്ക അലുംമ്നി സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു

സി.എം.എസ് കോളജ് നോർത്ത് അമേരിക്ക അലുംമ്നി സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു

പി.പി. ചെറിയാൻ

ന്യൂയോർക്ക്: സി.എം.എസ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന 'വിദ്യാസൗഹൃദം യു.എസ് ചാപ്റ്റർ' ആരംഭിച്ച സ്‌കോളർഷിപ്പ് പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 24-ന് കോട്ടയം സി.എം.എസ് കോളജ് അങ്കണത്തിൽ നടത്തി.

കോളജ് ബർസാർ റവ. ജേക്കബ് ജോർജ് പ്രാരംഭ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. യു.എസ് ചാപ്റ്റർ അലുംമ്നി വൈസ് പ്രസിഡന്റ് ആൻഡ്രൂ പാപ്പച്ചൻ സ്വാഗതം ആശംസിച്ചു. സ്‌കോളർഷിപ്പ് പ്രോഗ്രാമിനെക്കുറിച്ചും, അലുംമ്നിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആമുഖ പ്രസംഗത്തിൽ യു.എസ് ചാപ്റ്റർ പ്രസിഡന്റ് പ്രൊഫ. സണ്ണി എ. മാത്യൂസ് വിശദീകരിച്ചു.

കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വ കോളജിൽ നിന്നും പഠിച്ചിറങ്ങി വിദേശത്തും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും പല ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ കോളജിന്റെ ആവശ്യങ്ങൾ മനസിലാക്കി സഹകരിക്കുന്നുവെന്നതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. തുടർന്ന് മുഖ്യ പ്രാസംഗീകൻ യുണൈറ്റഡ് നേഷൻസ് അക്കാഡമിക് ഇംപാക്ട് ഡപ്യൂട്ടി ഡയറക്ടർ ആൻഡ് ചീഫ് രാമു ദാമോദരൻ സ്‌കോളർപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൂർവ്വ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ സ്‌കോളർഷിപ്പ് അവരുടെ പഠനത്തിന് സഹായകരമാകുമെന്ന് മാത്രമല്ല, ഭാവിരൂപപ്പെടുത്തുന്നതിലും മറ്റുള്ളവരെ സഹായിക്കുന്നതിനും പ്രേരണ നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജീവിതത്തെ മാതൃകയായി ചൂണ്ടിക്കാട്ടുന്നതിനും ദാമോദരൻ സമയം കണ്ടെത്തി.

ഗസ്റ്റ് ഓഫ് ഹോണർ പ്രൊഫ. ജോർജ് കോശി (മുൻ വൈസ് പ്രിൻസിപ്പൽ) ആശംസകൾ നേർന്നു. ഡോ. റോയ് സാം ദാനിയേൽ, പ്രൊഫ. കെ.സി ജോർജ്, പ്രൊഫ. സി.എ. ഏബ്രഹാം, ലോണ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. അലുംമ്നി അസോസിയേഷൻ സെക്രട്ടറി (യുഎസ് ചാപ്റ്റർ) കോശി ജോർജ് സ്പോൺസർമാരെ പരിചയപ്പെടുത്തി. 25 വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ സ്‌കോളർഷിപ്പ് നൽകുന്നതെന്ന് കോശി ജോർജ് പറഞ്ഞു. ഡോ. ടി.വി ജോൺ നന്ദി പറഞ്ഞു. റവ. സാജൻ ജേക്കബ് ഫിലിപ്പ് സമാപന പ്രാർത്ഥന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP