Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ടല്ലഹാസി മലയാളീസ് ഓണം ആഘോഷിച്ചു

ടല്ലഹാസി മലയാളീസ് ഓണം ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഫ്ളോറിഡ : ടല്ലഹാസി മലയാളി അസോസിയേഷൻ 2020 സെപ്റ്റംബർ 12 ന് കോവിഡ് കാലത്തെ സുരക്ഷ മുൻനിർത്തി വെർച്വൽ ഓണാഘോഷം നടത്തി. അവരവുടെ വീടുകളിൽ നടന്ന ചടങ്ങിൽ ജയലക്ഷ്മി മണിയും, ഹരിഹര സുബ്രമണിയും, മേരി ജോണിയും, ജോണി മാളിയേക്കലും ചേർന്ന് നിലവിളക്ക് തെളിയിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ പരിപാടികളുടെ വീഡിയോ പകർത്തി പ്രദർശിപ്പിച്ചത് ഓണാഘോഷത്തിന് വർണാഭമായ തുടക്കമേകി. വീടുകളിൽ പൂക്കളമൊരുക്കിയ എല്ലാവരും ഒരു 'ഓണ ഓർമ' പുതുതലമുറക്ക് പകർന്നു നൽകി. അസോസിയേഷൻ പ്രസിഡന്റ് പ്രഷീൽ കളത്തിൽ അധ്യക്ഷഭാഷണം നടത്തി.

പുതുതലമുറയിലെ അമീനാ അൻസാരിയും, അയാൻ അൻസാരിയും ഓണാഘോഷത്തെ കുറിച്ച് സംസാരിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ചിത്രരചനകൾ തിളക്കമാർന്ന മറ്റൊരനുഭവമായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി. വെർച്വൽ ഓണസദ്യ എല്ലാവരും നന്നായി ആസ്വദിച്ചു. ഇതിന് വേണ്ടി പ്രവർത്തിച്ച സിദ്ദു കളത്തിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ക്വിസ് മത്സരപരിപാടികൾക്ക് നേതൃത്വം നൽകിയത് ബ്രയാൻ ജോർജ്, ഡാനി അലക്സ്, വിസ് നായർ എന്നിവരായിരുന്നു. പോയ വർഷങ്ങളിലെ ഓണാഘോഷങ്ങളുടെ ഫോട്ടോ പ്രദർശനം അംഗങ്ങൾക്ക് ഓർമ പുതുക്കലായി മാറി. അംഗങ്ങളുടേയും കുട്ടികളുടെയും ഗാനങ്ങൾ കോർത്തിണക്കിയ രാഗസുധ പരിപാടിക്ക് മാറ്റ്കൂട്ടി.

ഓണാഘോഷ പരിപാടികൾക്ക് വെർച്വൽ ഓണാശംസകൾ അർപ്പിച്ച് കേരള കൃഷി വകുപ്പ് മന്ത്രി സുനിൽ കുമാർ, മ്യൂസിക് ഡയറക്ടറായ സ്റ്റീഫൻ ദേവസി, സുധീപ് പാലനാട്, ഇന്ത്യൻ സിനിമയുടെ അഭിമാനമായ രാജീവ് പിള്ള, ഡയറക്ടർ ബിലഹരി, ഇന്ത്യൻ ഫുട്ബാൾ ഇതിഹാസങ്ങൾ ആയ ഐ എം വിജയൻ, പാപ്പച്ചൻ, ജോപോൾ അഞ്ചേരി, സുരേഷ് എം, റിനോ ആന്റോ, ആസിഫ് സഹീർ, സുശാന്ത് മാത്യു, മലയാള സിനിമയുടെ അഭിമാനമായ നെൽസൺ ശൂരനാട് , ബിജു സോപാനം, അവതാരകയും പിന്നണി ഗായികയുമായ വന്ദന മേനോൻ, ടെലിവിഷൻ അവതാരകനായ അനീഷ് ഖാൻ, പ്രശസ്ത പിന്നണി ഗായികയായ ശ്രുതി ശശിധരൻ, കോസ്റ്റ്യും ഡിസൈനർ ബസി ബേബി ജോൺ, ഡാൻസ് കൊറിയോഗ്രാഫർ സജ്ന നജാം എന്നിവർ സംസാരിച്ചു .

വെർച്വൽ ഓണാഘോഷത്തിന് പ്രഷീൽ കളത്തിൽ, സിന്ധു ഗോപാൽ, അരുൺ ജോർജ്, നിദ ഫ്ളെമിയോൺ, ശീതൾ കോട്ടായി, സുജിത് പോൾ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP