Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കൻ നഗരകാഴ്ചകളുടെ വിസ്മയവുമായി അമേരിക്കൻ കാഴ്ചകൾ ഈ വെള്ളിയാഴ്‌ച്ച മുതൽ ഏഷ്യാനെറ്റിൽ

അമേരിക്കൻ നഗരകാഴ്ചകളുടെ വിസ്മയവുമായി അമേരിക്കൻ കാഴ്ചകൾ ഈ വെള്ളിയാഴ്‌ച്ച മുതൽ ഏഷ്യാനെറ്റിൽ

അനിൽ മറ്റത്തിക്കുന്നേൽ

ന്യൂയോർക്ക്: അമേരിക്കൻ നഗരങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും വിസ്മയ കാഴ്‌ച്ചകൾ അമേരിക്കൻ കാഴ്‌ച്ചകൾ എന്ന പേരിൽ ഏഷ്യാനെറ്റിലൂടെ ഈ വെള്ളിയാഴ്‌ച്ച (ജൂലൈ 3, 2020) മുതൽ സംപ്രേഷണം ആരംഭിക്കുന്നു. അമേരിക്കൻ മലയാളികളുടെ പ്രഥമ ജന പ്രിയ പ്രതിവാര പരിപാടിയായ യുഎസ് വീക്കിലി റൗണ്ട് അപ്പിന്റെ പ്രത്യേക സെഗ്മെന്റ് ആയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ആറ് വർഷങ്ങൾക്ക് മുൻപ് ഏകദേശം മൂന്നു വർഷത്തോളം സംപ്രേഷണം ചെയ്ത അമേരിക്കൻ കാഴ്ചകൾ എന്ന പ്രതിവാര പരിപാടിയാണ് പുതിയ മട്ടിലും ഭാവത്തിലും റൗണ്ട് അപ്പിൽ പുനർജനിക്കുന്നത്. നോർത്ത് അമേരിക്കയിലുടനീളമുള്ള പ്രധാന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളും വിവരങ്ങളും ഏഷ്യാനെറ്റിന്റെ പ്രേക്ഷകരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത് രാജു പള്ളത്ത് (പ്രോഗ്രാം ഡയറക്ടർ) ആഷാ മാത്യു (അവതാരക) എന്നിവരാണ്. സിബു മാത്യു സ്റ്റുഡിയോ സജ്ജീകരണങ്ങൾ കൈകാര്യം ചെയ്തുകൊണ്ടും അനിൽ മറ്റത്തികുന്നേൽ സെഗ്മെന്റ് കോർഡിനേഷൻ ചെയ്തുകൊണ്ടും, ഇ.കെ വിനോദ് എഡിറ്റിങ്ങ് വിഭാഗം കൈകാര്യം ചെയ്തുകൊണ്ടും അമേരിക്കൻ കാഴ്‌ച്ചകളുടെ പുതിയ പതിപ്പിന് കരുത്ത് പകരും.

തന്റെ പ്രഥമ ടിവി ഷോ ആയ അമേരിക്കൻ കാഴ്‌ച്ചകൾ ആറ് വർഷങ്ങൾക്ക് ശേഷം യുഎസ് വീക്കിലി റൗണ്ട് അപ്പിൽ ഒരു സെഗ്മെന്റ് ആയി വീണ്ടും എത്തുമ്പോൾ തികഞ്ഞ ചാരിതാർഥ്യത്തോടെയും നന്ദി നിറഞ്ഞ മനസ്സോടെയുമാണ് ഈ അവസരത്തെ കാണുന്നത് എന്നും, അമേരിക്കൻ കാഴ്‌ച്ചകൾ എന്ന ഷോയുടെ ആത്മാവും ജീവനുമായി കൂടെ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു എന്നും ഏഷ്യാനെറ്റ് യു എസ് & ക്യാനഡാ പ്രോഗ്രാം ഡയറക്ടർ കൂടിയായ രാജു പള്ളത്ത് അറിയിച്ചു. യുഎസ് വീക്കിലി റൗണ്ട് അപ്പ് ചീഫ് പ്രൊഡ്യുസർ എം ആർ രാജൻ സാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുരേഷ് ബാബു ചെറിയത്ത്, ഓപ്പറേഷൻ മാനേജർ മാത്യു വർഗ്ഗീസ്, എക്‌സിക്യൂട്ടീവ് എഡിറ്റർ ഡോ കൃഷ്ണ കൃഷോർ, എപ്പിസോഡ് കോർഡിനേറ്റർ ഷിജോ പൗലോസ്, റൗണ്ട് അപ്പ് അവതാരക ഡോ സിമി ജെസ്റ്റോയടക്കമുള്ള യുഎസ് വീക്കിലി റൗണ്ട് അപ്പിന്റെ നോർത്ത് അമേരിക്കയിലെ എല്ലാ റീജണൽ സഹ പ്രവർത്തർ, മാധ്യമ സുഹൃത്തുക്കൾ, പരസ്യ ദാതാക്കൾ, എല്ലാറ്റിനും ഉപരിയായി യുഎസ് വീക്കിലി റൗണ്ട് അപ്പിനെ ഹൃദയത്തിലേറ്റിയ എല്ലാ പ്രേക്ഷകരെയും നന്ദിയോടെ ഓർക്കുന്നതായി ആദ്ദേഹം അറിയിച്ചു. ഈ സംരംഭത്തെ സജീവമായി മുന്നോട്ട് കൊണ്ടുപോകുവാനായി എല്ലാവരുടെയും സ്‌നേഹ - സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും ആദ്ദേഹം അറിയിച്ചു.

ഈ ആഴ്ചയും പതിവ് പോലെ ന്യൂയോർക്ക് സമയം വെള്ളിയാഴ്ച വൈകിട്ട് 9 .30നും ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7നും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യപ്പെടുന്ന യു എസ് വീക്കിലി റൗണ്ട് അപ്പിൽ, അമേരിക്കൻ കാഴ്ചകൾക്ക് പുറമെ വൈവിധ്യവും ഉപകാര പ്രദവുമായ പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമേരിക്കൻ മുഖ്യധാരാ വിശേഷങ്ങൾക്ക് പുറമെ, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ട്രാവൽ & ടൂറിസം മേഖലയിൽ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ പറ്റിയുള്ള ചർച്ചയുമായി ലോസൺ ട്രാവൽസ് പ്രസിഡണ്ട് ബിജു തോമസ്, H 1 വിസാ സംബന്ധമായ വിവരങ്ങളുമായി ഇമ്മിഗ്രെഷൻ അറ്റോർണി റാം ചീരത്ത്, വിഷാദ രോഗത്തെയും ആത്മഹത്യാ പ്രവണതയെയും സംബന്ധിച്ചുള്ള വിവരങ്ങളുമായി ലൈഫ് & ഹെൽത്തിൽ ഡോ ഷോൺ കോണറിൻ എന്നിവർ അതിഥികളായി എത്തുന്നുണ്ട്. കോവിഡ് 19 നോർത്ത് അമേരിക്കയെ നിശ്ചലമാക്കിയപ്പോഴും ഒരിക്കൽ പോലും മുടക്കമില്ലാതെ , കോവിഡിനെ നേരിടുവാനുള്ള സുപ്രധാന വിവരങ്ങളുമായി നോർത്ത് അമേരിക്കൻ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയ യു എസ് വീക്കിലി റൗണ്ട് അപ്പ്, തന്റെ ജൈത്ര യാത്ര തുടരുകയാണ്. കൂടുതൽ വിവരങ്ങളും വിശേഷങ്ങളുമായി. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക രാജു പള്ളത്ത് 732-429-9529 [email protected]. ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ട് ആപ്പിന്റെ പി ആർ ഓ ബിജു വർഗ്ഗീസ് അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP