Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൂസ്റ്റൺ കോട്ടയം ക്ലബ് ചാരിറ്റി ഫണ്ട് നവജീവൻ ട്രസ്റ്റിന് കൈമാറി

ഹൂസ്റ്റൺ കോട്ടയം ക്ലബ് ചാരിറ്റി ഫണ്ട് നവജീവൻ ട്രസ്റ്റിന് കൈമാറി

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന്, സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി കോട്ടയം ക്ലബ് ഓഫ് ഹൂസ്റ്റൺ സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയം നിവാസികളുടെ അഭിമാന പ്രസ്ഥാനമായ നവജീവൻ ട്രസ്റ്റിന് കൈമാറി. കോട്ടയത്ത് ഒക്ടോബർ 19-ന് നടന്ന ചടങ്ങിൽ ക്ലബ് പ്രതിനിധി ചെക്ക് ട്രസ്റ്റ് സാരഥി പി.യു. തോമസിന് കൈമാറി.

ഹൂസ്റ്റൺ ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ചും, ഭാരവാഹികൾക്ക് കൃതജ്ഞത രേഖപ്പെടുത്തിയും നടത്തിയ പ്രസംഗത്തിൽ നവജീവൻ ട്രസ്റ്റിനു തുടർന്നും പിന്തുണ നൽകണമെന്നും നവജീവൻ മക്കളെ പ്രാർത്ഥനയിൽ ഓർക്കണമെന്നും തോമസ് അഭ്യർത്ഥിച്ചു.

ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സൂം മീറ്റിംഗിൽ പ്രസിഡന്റ് ബാബു ചാക്കോ അധ്യക്ഷത വഹിച്ചു. തുടർന്ന് നടത്തിയ ആമുഖ പ്രസംഗത്തിൽ ക്ലബിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ട്രഷറർ കുര്യൻ പന്നാപാറ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് രൂപീകരിക്കുന്ന കാര്യം അറിയിച്ചപ്പോൾ തന്നെ അംഗങ്ങളും, അഭ്യുദയകാംക്ഷികളും പ്രകടിപ്പിച്ച താത്പര്യം അഭിനന്ദനാർഹമാണെന്ന് ചെയർമാൻ ജോസ് ജോൺ തെങ്ങുംപ്ലാക്കൽ പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു പന്നാപാറ, ക്ലബ് ഭാരവാഹികളായ മോൻസി കുര്യാക്കോസ്, തോമസ് കെ. വർഗീസ്, രാജേഷ് വർഗീസ്, ചാക്കോ ജോസഫ്, മധു ചേരിക്കൽ, ആൻഡ്രൂസ് ജേക്കബ്, ഷിബു കെ. മാണി തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

ഫണ്ട് സമാഹരണവും, സൂം മീറ്റിംഗും വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവർക്കും ക്ലബ് സെക്രട്ടറി സുകു ഫിലിപ്പ് കൃതജ്ഞത രേഖപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP