Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിസ്റ്റ്രേഷൻ സെമിനാറിൽ നൈന-പിയാനോ പങ്കാളിത്തം

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിസ്റ്റ്രേഷൻ സെമിനാറിൽ നൈന-പിയാനോ പങ്കാളിത്തം

സിൽവർസ്പ്രിങ്ങ് (മെരിലാന്റ്): എഫ് ഡി എ (FDA) സെമിനാറിൽ പിയാനോയുടെ (Pennsylvania Indian American Nurses' Organization)പങ്കാളിത്തം. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിസ്റ്റ്രേഷന്റെ( FDA)  ഭാഗമായ വനിതാ ആരോഗ്യ വിഭാഗവും (OWH) അമേരിക്കൻ നേഴ്‌സസ് അസ്സോസിയേഷൻ(ANA) എന്ന ഔദ്യോഗിക ദേശീയ പ്രൊഫഷണൽ നേഴ്‌സ് സംഘടനയും സംയുക്തമായി ഒരുക്കിയസെമിനാറിലാണ് നൈനയെ (NationalAssociationof IndianNursesof America) പ്രതിനിധീകരിച്ച് പിയാനോയ്ക്ക് പങ്കാളിത്തം ലഭിച്ചത്. നൈന ജനറൽ സെക്രട്ടറി മേരി ഏബ്രാഹം, പിയാനോ പ്രസിഡന്റ് ലൈലാ മാത്യൂ, പിയാനോ വൈസ് പ്രസിഡന്റ് സാറാ ഐപ്പ് എന്നിവരായിരുന്നു ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള  ക്ഷണിതാക്കൾ. നൈനാപ്രസിഡന്റ് സാറാ ഗബ്രിയേൽ വനിതാ ആരോഗ്യ വിഭാഗവുമായി നടത്തിയ കത്തിടപാടുകളാണ് ഈ സഹരണത്തിന് വഴിയൊരുക്കിയത്.   ''വനിതകളുടെ ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്തലും'' എന്ന വിഷയത്തിലായിരുന്നു സെമിനാർ. വനിത ആരോഗ്യകാര്യ അസ്സിസ്റ്റന്റ് കമ്മീഷണർ ഡോക്ടർ മാർഷാ ഹെൻഡേഴ്‌സൺ ''എഫ് ഡി എ യിൽ വനിതാ ആരോഗ്യ കാര്യ പരിണാമം'' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് അവതരിപ്പിച്ചു.മെഡിക്കൽ ഇനിഷ്യേറ്റിവ്‌സ് ആൻഡ് സയന്റിഫിക് എൻഗേജ്്‌മെന്റിന്റെ ഡയറക്ടർ ഡോക്ടർ മാർജറി ജെങ്കിൻസ് '' എഫ്. ഡി. എ: രോഗീ കേന്ദ്രീകൃത ശുശ്രൂഷയുടെയും നേഴ്‌സിങ്ങ് പരിശീലനത്തിന്റെയും പങ്കാളി'' എന്ന വിഷയത്തിലാണ് ചർച്ചകൾ നയിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്  ക്ലിനിക്കൽ റിസേർച്ച് വിഭാഗം അസ്സോസിയേറ്റ് ഡയറക്ടർ ഡോക്ടർ ടെരി കൊർണെലിസൺ  ''ചികിത്സാനിർണ്ണയ ശാലയിലെ രോഗ നിർണ്ണയ പരീക്ഷണങ്ങൾക്ക്  വൈവിദ്ധ്യമാർന്ന വനിതാ സാന്നിദ്ധ്യം'' എന്ന വിഷയത്തിൽ പഠനം അവതരിപ്പിച്ചു. എഫ് ഡി എ പബ്ലിക് ഹെൽത്ത് അഡൈ്വസർ കിംബെർലി തോമസ്  ''അവബോധന പ്രചാരണ'' ത്തെക്കുറിച്ച് അവലോകനം നടത്തി. എഫ് ഡി എ യുടെ വനിതാ ആരോഗ്യ വിഭാഗത്തിന്റെ 2016ലെ മുഖ്യ വിഷയം ''രോഗ നിർണ്ണയ ശാലയിലെ രോഗ നിർണ്ണയ പരീക്ഷണങ്ങളിൽ വനിതകൾ'' എന്നായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP