Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നന്മ' ഇൻസ്പയറിനു പ്രൗഢഗംഭീരമായ തുടക്കം

'നന്മ' ഇൻസ്പയറിനു പ്രൗഢഗംഭീരമായ തുടക്കം

ഫഹീമ ഹസ്സൻ

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസിന്റെ (നന്മ) സംരംഭകത്വ ക്ലബ്ബായ ഇൻസ്പയറിന് (Inspire) ഉജ്ജ്വല തുടക്കം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനും പുതിയ ആശയങ്ങൾക്ക് ഉപദേശനിർദേശങ്ങൾ നൽകുവാനും രൂപീകരിച്ച ക്ലബ്ബാണ് ഇൻസ്പയർ. നന്മ പ്രോഗ്രാം ഡയറക്ടർ കുഞ്ഞു പയ്യോളി, ക്ലബ്ബിനെ പരിചയപ്പെടുത്തി. ജൂൺ 21നു ഇൻസ്പയറിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനും ആസ്റ്റർ ഗ്രൂപ്പ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു.

തന്റെ ജീവിത വളർച്ചയിൽ ദൈവാനുഗ്രഹവും ശരിയായ സമയത്തെ ശരിയായ സാഹചര്യങ്ങളും ടീമും സ്ഥലവും സഹായകമായിട്ടുണ്ട്. അയ്യായിരം വർഷത്തോളം പഴക്കമുള്ള ഇന്ത്യയുടെ സാംസ്‌കാരികവും വ്യവസായികവുമായ വളർച്ചയുടെ വിപുലമായ വാണിജ്യ സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ പുതിയ തലമുറയെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് അജ്മാനിൽ സേവനാവശ്യാർത്ഥം എത്തിയ തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവുകളെ അദ്ദേഹം വിശദീകരിച്ചു. അവസരങ്ങൾ നിങ്ങളുടെ വാതിലിൽ മുട്ടുമ്പോൾ ശബ്ദത്തെ കുറ്റപ്പെടുത്താതെ വാതിൽ തുറക്കാൻ സന്നദ്ധരാവണം. ദൈവാനുഗ്രഹവും കഠിനാധ്വാനവും ശരിയായ കാഴ്ചപ്പാടും ലക്ഷ്യവും സമർപ്പിത ടീമും ശരിയായ തീരുമാനവുമാണ് സംരംഭങ്ങളുടെ വിജയ മന്ത്രം.

ഭാവിയിലെ സാദ്ധ്യതകളെ കണ്ടുകൊണ്ടുള്ള സംരംഭങ്ങൾക്കു അടുത്ത തലമുറയെ പ്രാപ്തരാക്കണം. ജീവിതത്തിലെ എല്ലാ രംഗങ്ങളിലും തങ്ങളുടെ ഭാഗം ഫലപ്രദമാക്കാൻ എല്ലാവരും സമയം കണ്ടെത്തണം. കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകൾ കൃത്യമായി നിർവഹിക്കുന്നതിലൂടെ വിജയം സ്വാഭാവികമായി സംഭവിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ബേബി ഹൈഫ അബ്ദുറഷീദിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ നന്മ മുൻ പ്രസിഡന്റ് യു.എ. നസീർ ആമുഖഭാഷണം നടത്തി. പ്രസിഡന്റ് സിനാഫ് അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് ഫിറോസ് മുസ്തഫ 'ഇൻസ്പയറി'ന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. നന്മ ചെയർമാൻ സമദ് പൊനേരി നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP