Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാമത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

നാമത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ന്യൂജഴ്‌സി: ന്യുജഴ്‌സിയിലെ സാംസ്‌കാരിക സംഘടനയായ 'നാമം 27ന് പ്ലെയ്ൻസ് ബറോ ക്രൗൺ ഓഫ് ഇന്ത്യയിൽ വച്ചു നടത്തിയ ചടങ്ങിൽ ക്ഷണിക്കപ്പെട്ട സദസിനു മുമ്പിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ നടത്തി സ്ഥാനമേറ്റു. സ്ഥാപക നേതാവും നാമത്തിന്റെ കുലപതിയുമായ മാധവൻ ബി. നായർ സത്യവാചകം  പുതിയ ഭാരവാഹികൾക്ക് ചൊല്ലി കൊടുത്തു.

മനോജ് കൈപ്പിള്ളിയുടെ ഭക്തി നിർഭരമായ പ്രാർത്ഥന ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ മാധവൻ ബി. നായർ പുതിയ സാരഥികളെ ഔദ്യോഗികമായി പരിചയപ്പെടുത്തി. നാമത്തിന്റെ പിറവി മുതൽ വളർച്ചയുടെ ഓരോഘട്ടത്തിലു സജീവമായി പ്രവർത്തിച്ച ഡോ. ഗിതേഷ് തമ്പിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ കൈയിൽ നാമത്തിന്റെ പ്രവർത്തനങ്ങൾ സുരക്ഷിതമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. നാമത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയിൽ സഞ്ജീവ് കുമാറിന്റെയും വിനീത നായരുടേയും സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് സദസിനെ അദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ കേരള യാത്രകളിൽ നാമത്തിന്റെ പ്രശസ്തി തിരിച്ചറിയാൻ കഴിഞ്ഞു എന്നും കടൽ കടന്ന പെരുമയിലേക്ക് നാമത്തെ നയിച്ചു അർപ്പണ ബോധവും ആത്മാർത്ഥതയുമുള്ള പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ഓരോ വർഷവും നാമം എക്‌സലൻസ് അവാർഡ് നിശയിൽ കൂടി വരുന്ന ജനപ്രാതിനിധ്യം നാമം എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കിട്ടുന്ന അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. നാമത്തിന്റെ നേതൃത്വത്തിൽ വനിതകളുടേയും കുട്ടികളുടേയും പ്രത്യേക ഫോറം രൂപീകരിക്കുമെന്നും പുതിയതായി ചുമതലയെടുത്ത യുവനേതൃത്വത്തിന് അസാദ്ധ്യമായതൊന്നുമില്ലെന്നും പറഞ്ഞ് അദ്ദേഹം പുതിയ കമ്മറ്റിക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് കൊണ്ട് ഡോ. ഗിതേഷ് തമ്പിയെ നാമത്തിന്റെ പുതിയ പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അവരവരുടെ മേഖലയിൽ മികവു തെളിയിച്ച തന്റെ പുതിയ കമ്മറ്റിയിൽ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. നാമത്തിന്റെ വരുംകാല പ്രവർത്തനങ്ങൾ തികച്ചും മികവുറ്റതാക്കാൻ പുതിയ പ്രവർത്തകരോടൊപ്പം പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ് നാമം പ്രസിഡന്റ് ഡോ. ഗിതേഷ് തമ്പി തന്റെ കമ്മറ്റിയംഗങ്ങളെ അനുമോദിച്ചു.

മാധവൻ നായരുടെ നേതൃത്വത്തിലുള്ള ചുറുചുറുക്കുള്ള യുവനേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്കൊരു മാതൃകയാണെന്ന് പ്രധാന അതിഥിയായിരുന്നു  ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളി പറയുകയും പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും  എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു.ചടങ്ങിൽ വിവിധ സാമൂഹിക നേതാക്കൾ പങ്കെടുത്തു. വളരെ ലളിതമായ തുടക്കത്തിൽ നിന്നും വലിയ ദർശനങ്ങൾ ഉള്ള പ്രസ്ഥാനമായി മാറിയ നാമത്തിന്റെ പ്രവർത്തകരെ അറ്റോർണി രാമചീരാത്ത്  അഭിനന്ദിക്കുകയും പുതിയ ഭാരവാഹികൾക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു.

ശാന്തിഗ്രാമം കേരള ആയൂർവേദ കമ്പനി പ്രസിഡന്റ് ഡോ. ഗോപിനാഥൻ നായരും സഹധർമ്മിണി ഡോ. അംബികാ ഗോപിനാഥൻ നായരും നാമം പ്രവർത്തകരിൽ അവർക്കുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചതോടൊപ്പം എല്ലാ പ്രവർത്തനങ്ങൾക്കും സമ്പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തു. എന്നും പുതിയ ആശയങ്ങൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്ന നാമത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അരുൺ ശർമ്മ ഭാവുകങ്ങൾ നേർന്നു. എന്നും നാമത്തിന്റെ പ്രവർത്തനങ്ങൾക്ക്  ഗുരുസ്ഥാനീയനായ മാധവൻ നായർ ഉള്ളതുകൊണ്ട് ഈ സംഘടനയുടെ ഭാവിയെപ്പറ്റി ഒട്ടും തന്നെ ആശങ്കയില്ലെന്ന് മനോജ് കൈപ്പിള്ളി പറഞ്ഞു.

തീർത്തും നടപ്പാക്കാൻ കഴിയാത്ത ആശയം എന്ന് നാമത്തിന്റെ തുടക്കത്തിൽ നിരുത്സാഹപ്പെടുത്തിയവരെ എല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട്  നാമം  ലോക മലയാളികൾക്കിടയിൽ അറിയപ്പെടുന്ന തരത്തിലായിരുന്നു നാമത്തിന്റെ വളർച്ചയെന്ന് ജയപ്രകാശ് കുളമ്പിൽ അഭിപ്രായപ്പെട്ടു. മറ്റ് അതിഥികളായ മിത്രാസ് രാജൻ ചീരൻ,  ന്യൂജഴ്‌സിയുടെ വാനമ്പാടി സുമാ നായർ എന്നിവർ എല്ലാ ഭാരവാഹികൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും ഭാവുകൾ നേർന്നു.

നാമത്തിന്റെ പുതിയ സാരഥികളായ വിനീത നായർ (വൈസ് പ്രസിഡന്റ്) അജിത് പ്രഭാകർ (സെക്രട്ടറി) ഡോ. ആഷാ വിജയകുമാർ (ട്രഷറർ) അപർണ്ണ അജിത് കണ്ണൻ (ജോയിന്റ് ട്രഷറർ) രാജാശ്രീ പിന്റോ(പിആർഒ) മാലിനി നായർ (കൾച്ചറൽ സെക്രട്ടറി) സഞ്ജീവ് കുമാർ(ചാരിറ്റി കോ ഓർഡിനേറ്റർ) എന്നിവരും നാമം എക്‌സിക്യൂട്ടീവ് ഭാരവാഹികളായ മായാ മേനോൻ, പ്രേം നാരായൺ, സജിത് പരമേശ്വരൻ, രാജേഷ് രാമചന്ദ്രൻ, കാർത്തിക് ശ്രീധർ, സനൽ കുമാർ നായർ എന്നിവരും ഔദ്യോഗികമായി ഭാരവാഹിത്വം ഏറ്റെടുത്തുകൊണ്ട് സംസാരിച്ചു. നാമം കുടുംബത്തിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. മനോജ് കൈപ്പിള്ളി, സുമ നായർ ചടങ്ങിൽ എംസിയായിരുന്ന വിനീത നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. മാലിനി നായരുടെ മക്കളായ അർജുൻ നായർ, അജയ് നായർ എന്നിവരും അവതരിപ്പിച്ച നൃത്തം ഹൃദ്യമായ അനുഭവമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP