Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാമം എക്‌സലൻസ് അവാർഡ് വിതരണം 13ന്‌

നാമം എക്‌സലൻസ് അവാർഡ് വിതരണം 13ന്‌

ന്യൂ ജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം , ഡിസംബർ 13ന് നടത്തുന്ന  അഞ്ചാം വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ച്  വിവിധ മേഖലകളിൽ വിജയം കൈവരിക്കുകയും  സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന  പ്രഗത്ഭരായ അഞ്ചു പേരെ  നാമം എക്‌സലൻസ്  അവാർഡുകൾ നല്കി ആദരിക്കും. പിസ്‌കാറ്റവേയിലുള്ള ദീവാൻ ബാൻകറ്റ് ഹാളിൽ നടത്തുന്ന അവാർഡ് നൈറ്റിന്റെ അവസാനഘട്ട പ്രവർത്തനങ്ങളിലാണ്  നാമം  ഭാരവാഹികൾ  എന്ന്  പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.  ഡോ. ശ്രീധർ കാവിൽ, പത്മകുമാർ നായർ, അഞ്ചു ഭാർഗവ, പോൾ കറുകപ്പിള്ളിൽ, ഡോ. രസിക്ക് ലാൽ പടേൽ എന്നിവരെയാണ് എക്‌സലൻസ്  അവാർഡുകൾ നല്കി നാമം ആദരിക്കുന്നത് .

പ്രശസ്ത  അദ്ധ്യാപകനും ഗവേഷകനും  വാഗ്മിയുമായ  ഡോ. ശ്രീധർ കാവിൽ  ന്യൂ യോർക്കിലെ  സെന്റ്  ജോൺസ്  യൂനുവേഴ്‌സിറ്റിയിൽ മാർക്കറ്റിങ് പ്രൊഫസർ ആയി സേവനമനുഷ് ടിക്കുന്നു. കാവിൽ  കൺസൽട്ടന്റ് എന്ന ഗ്ലോബൽ മാർക്കറ്റിങ്  സംരംഭത്തിന്റെ പ്രസിഡന്റ് ആയ ഡോ. ശ്രീധർ കാവിൽ  യു എസ്  ഇന്ത്യൻ അമേരിക്കൻ   ചേംബർ ഓഫ്   കോമേഴ്‌സിന്റെ ചെയർമാൻ ആണ് . ന്യൂയോർക്ക് കേരള സെന്റെറിന്റെ പ്രസിഡന്റ് ആയിരുന്ന  ഡോ. കാവിൽ വേൾഡ്  മലയാളി കൗൺസിലിന്റെ അട്വൈസറി ബോർഡ് ചെയർമാൻ കൂടിയാണ് . നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ അദ്ധേഹം കരസ്ഥമാക്കിയിട്ടുണ്ട് .



പ്രശസ്ത സാമൂഹ്യ പ്രവർത്തകയും, പ്രഭാഷകയും, ഹിന്ദു അമേരിക്കൻ  സേവ ചാരിറ്റീസ് സ്ഥാപകയുമായ അഞ്ചു ഭാർഗവ പ്രസിഡന്റ്  ബറാക്ക്  ഒബാമയുടെ ഫെയിത്ത്  ബെയിസ്ഡ് ആൻഡ്  നൈബർഹൂഡ് പാർട്ട് നെർഷിപ്‌സിന്റെ  അട്വൈസറി  കൗൺസിൽ മെമ്പർ ആയി സേവനമനുഷ് ടിച്ചിട്ടുണ്ട് .  വൈറ്റ് ഹൗസുമായി സഹകരിച്ച്  നിരവധി സാമൂഹ്യ സേവന പദ്ധതികൾ നടപ്പിലാക്കുകയും  അമേരിക്കയിലെ മുഖ്യധാര മാദ്ധ്യമങ്ങളിൽ ബ്ലോഗുകൾ  എഴുതുകയും  ചെയ്യുന്ന അഞ്ചു  ഭാർഗവ പ്രവാസി സമൂഹത്തിൽ ശക്തമായ സാന്നിധ്യമാണ് .     

പ്രമുഖ സംഘടന നേതാവും സാമൂഹ്യ പ്രവർത്തകനുമായ പോൾ കറുകപ്പിള്ളിൽ  നോർത്ത്  അമേരിക്കയിലെ മലയാളി സമൂഹത്തിൽ  നിറസാന്നിധ്യമാണ് .  ഫോകാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ പ്രസിഡന്റും ട്രസ്ടീ ബോർഡ്  ചെയർമാനുമായി പ്രവർത്തിച്ച അദ്ധേഹം നിരവധി  പ്രവാസി സാമൂഹ്യ സംഘടനകളിലും മാദ്ധ്യമ പ്രസ്ഥാനങ്ങളിലും നേതൃനിരയിൽ  പ്രവർത്തിക്കുന്നു. അമേരിക്കയിലും കേരളത്തിലുമായി സാമൂഹ്യക്ഷേമ പദ്ധതികളിലും  ജീവകാരുണ്യ പ്രവർത്തനങ്ങളിലും പോൾ കറുകപ്പിള്ളിൽ സജീവമായി പങ്കെടുത്തു വരുന്നു. നിരവധി പുരസ്‌കാരങ്ങൾ അദ്ധേഹം നേടിയിട്ടുണ്ട് .

ന്യൂയോർക്ക്  ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനമായ സോഫ്റ്റ്‌വെയർ ഇങ്കുബേറ്ററിന്റെ സി ഇ ഒ ആണ്  മാറ്റ് കുമാർ എന്നറിയപ്പെടുന്ന  പത്മകുമാർ നായർ. നൂതനാശയങ്ങളുമായി വരുന്ന പുതിയ  സംരംഭകരെ  പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള ഇന്നൊവേഷൻ  ഇങ്കുബേറ്റർ, ഇന്ത്യയിലെ റിയൽ എസ്‌റ്റേറ്റ്  മേഖലയിൽ നൂതന സാങ്കേതിക സാധ്യതകൾ  പ്രയോജനപ്പെടുത്തുന്ന ഇൻദുനിയ തുടങ്ങി നിരവധി പ്രോജെക്ട്‌സ്   അദ്ധേഹത്തിന്റെ  നേതൃത്വത്തിൽ  നടക്കുന്നു. ഇന്ത്യയിലുള്ള തന്റെ സ്ഥാപനങ്ങളിൽ അദ്ധേഹം ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള  സ്ത്രീകൾക്ക് ഉദ്യോഗം നല്കി അവരെ ശാക്തീകരിക്കുന്നു.  ഇന്ത്യയിലും അമേരിക്കയിമായി നിരവധി  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്  പത്മകുമാർ നായർ.  

മുതിർന്ന ഡോക്ടർ ആയ ഡോ. രസിക്ക് ലാൽ പടേൽ ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ  നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ് . ന്യൂജേഴ്‌സിയിലെ  ഇർവിങ് ടൻ  ജനറൽ ഹോസ്പിറ്റലിൽ ഡിപ്പാർട്ട് മെന്റ് ഓഫ് മെഡിസിനിൽ ചെയർമാൻ ആയി പ്രവർത്തിച്ച അദ്ധേഹം ബെത്ത്  ഇസ്രേൽ മെഡിക്കൽ സെന്റെറിലും ഈസ്റ്റ് ഓറഞ്ച് ജനറൽ ഹൊസ്പിറ്റലിലും സേവനമനുഷ്ടിക്കുന്നു. പ്രമുഖ സാംസ്‌കാരിക സംഘടനായ ഇൻഡോഅമേരിക്കൻ കൾച്ചറൽ  അസോസിയെഷന്റെ സ്ഥാപക നേതാവും മുൻ ചെയർമാനുമാണ് .  അദ്ധേഹത്തിന്റെ നേതൃത്വത്തിൽ ന്യൂജേഴ്‌സിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും മറ്റു സാമൂഹ്യക്ഷേമ പദ്ധതികളും നടന്നു വരുന്നു. അഹമ്മദബാദിലെ കൃഷ്ണ ഹാർട്ട്  ഇൻസ്റ്റിറ്റിയൂട്ട് തുടങ്ങിയ ആശുപത്രികളിൽ  ഡോ. രസിക്ക് ലാൽ പടേൽ സൗജന്യ സേവനം നൽകാറുണ്ട്.


ന്യൂയോർക്കിലെ ഡെപ്യൂട്ടി കൗൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ. മനോജ് കുമാർ മൊഹപത്ര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പുതുമ നിറഞ്ഞതും പകിട്ടാർന്നതുമായ പരിപാടികളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്ന് പ്രോഗ്രാം കൺവീനർ വിനീത നായർ പറഞ്ഞു. അനഖ് ഇ ഗബ്രൂ എന്ന പ്രശസ്ത നൃത്ത സംഘം അവതരിപ്പിക്കുന്ന വർണ്ണാഭമായ നൃത്ത പരിപാടി ചടങ്ങിനു മാറ്റൂ കൂട്ടും.  അവാർഡ് ജേതാക്കളെക്കുറിച്ചുള്ള വീഡിയോ പ്രദർശനം, കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകർഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങൾ തുടങ്ങി ആസ്വാദ്യകരമായ പരിപാടികളാണ് ആനുവൽ ബാൻക്വറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ത്യൻ സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ ബാൻകറ്റിൽ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് നാമത്തിന്റെ സുവനീർ പുറത്തിറക്കും. സഞ്ജീവ് കുമാർ, ഡോ ഗീതേഷ് തമ്പി, ബിന്ദു സഞ്ജീവ്, സജിത്ത് പരമേശ്വരൻ, അജിത് മേനോൻ, ഡോ ഗോപിനാഥൻ നായർ, രാജശ്രീ പിന്റോ, അപർണ കണ്ണൻ , അരുൺ ശർമ , പ്രേം നാരായണൻ, അനാമിക നായർ , ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാർ, ജയകൃഷ്ണൻ നായർ, ഡോ പത്മജ പ്രേം, മാലിനി നായർ, വിദ്യ രാജേഷ് തുടങ്ങിയർ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.

ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഫിലടെൽഫിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറു കണക്കിന് കുടുംബങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നുണ്ട്. വാർഷികാഘോഷ പരിപാടികളിൽ പങ്കു ചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി നാമം ഭാരവാഹികൾ അറിയിച്ചു.

Date: Saturday, December 13, 2014.
Venue: 560 Stelton Rd,
Piscataway Township, NJ 08854
Time: 5 pm - 11 pm

Contact
Madhavan B Nair: 732 718 7355
Vini Nair: 732 874 3168
Dr. Geatesh Tampy:732 804 2360
Sanjeev Kumar: 732 306 7406

http://namam.org/



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP