Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൈനായുടെ നേതൃത്വത്തിൽ ക്ലിനിക്കൽ എക്‌സലൻസ് കോൺഫറൻസ് ഹൂസ്റ്റണിൽ ഡിസംബർ 2ന്

നൈനായുടെ നേതൃത്വത്തിൽ ക്ലിനിക്കൽ എക്‌സലൻസ് കോൺഫറൻസ് ഹൂസ്റ്റണിൽ ഡിസംബർ 2ന്

ജീമോൻ റാന്നി.

ഹൂസ്റ്റൺ:അമേരിക്കയിലെ ഏറ്റവും പ്രമുഖ നഴ്‌സിങ് സംഘടനകളിലൊന്നായ നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ക്ലിനിക്കൽ എക്‌സലൻസ് കോൺഫറൻസ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നൈനാ ഹൂസ്റ്റൺ ചാപ്റ്ററിന്റെയും 2015 ൽ ആരംഭിച്ച Advanced Practice Nurses forum (APN forum) ന്റെയും സംയുക്താഭിമുഖ്യത്തിലാണ് കോൺഫറൻസ്.

ഡിസംബർ 2 ശനിയാഴ്ച ഹോളിഡേ ഇൻ ഹോട്ടലിൽ(1160, southwest fwy, Huston,Texas-77031) നടത്തുന്ന കോൺഫറൻസ് രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 5ന് സമാപിക്കും. Advancing Health through excellence in clinical Practice എന്ന വിഷയത്തെ ആധാരമാക്കി ഗഹനമായ പഠനങ്ങളും ചർച്ചകളും കോൺഫറൻസിനെ സജീവമാക്കും.

ആരോഗ്യ സേവന രംഗത്തെ പുതു പ്രവണതകളും, സാധ്യതകളും ചർച്ച ചെയ്യുന്നതോടൊപ്പം നഴ്‌സുമാരുടെ കഴിവും മികവും എങ്ങനെ ആരോഗ്യ രംഗത്തിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കാം എന്നും ചർച്ച ചെയ്യപ്പെടും.

വിവിധ വിഷയങ്ങളെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കുന്നതിന് അമേരിക്കയിലെ പ്രമുഖരും വിദഗ്ദ്ധരുമായ വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്റേർഡ് നഴ്‌സുമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സുമാർ, ഫിസിഷ്യൻ അസിസ്റ്റന്റുമാർ, നഴ്‌സിങ് വിദ്യാർത്ഥികൾ എന്നിവരെ കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

നൈനായുടെ പ്രസിഡന്റ് ഡോ. ജാക്കി മൈക്കിൾ, APN ചെയറും കോൺഫറൻസ് ചെയറുമായ ലിഡിയാ ആൽബുക്കർക്ക്, IANAGH പ്രസിഡന്റും APN ഫോറം ഹൂസ്റ്റൺ ചാപ്റ്റർ ചെയർപേഴ്‌സണുമായ അക്കാമ്മ കല്ലേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തനമാരംഭിച്ചു.

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപൂർവ്വമായി ലഭിക്കുന്ന ഈ സുവർണാവസരം പ്രയോജനപ്പെടുത്തി കോൺഫറൻസിൽ പങ്കെടുത്ത് വിജയിപ്പിക്കാവാൻ സംഘാടകർ ആഹ്വാനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്:
അക്കാമ്മ കല്ലേൽ : 281 620 8228

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP