Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗന്ദര്യത്തിനു മലയാളത്തികവ്, ഹൂസ്റ്റണിന്റെ മനം കവർന്ന മിസ് മലയാളി മത്സരം

സൗന്ദര്യത്തിനു മലയാളത്തികവ്, ഹൂസ്റ്റണിന്റെ മനം കവർന്ന മിസ് മലയാളി മത്സരം

ഹൂസ്റ്റൺ: ഹൂസ്റ്റൺ നഗരത്തിലെ മലയാളീ കലാ സൗന്ദര്യാസ്വാദർക്കുചരിത്രനിമിഷങ്ങൾ പകർന്നു നൽകി സൗന്ദര്യ പ്രഭ ചൊരിഞ്ഞ 'മിസ് മലയാളീ യു എസ് എ2018 നു വർണോജ്വലമായ സമാപനം. ഏപ്രിൽ 28 നു വൈകുന്നേരം 5 മുതൽ സ്റ്റാഫോർഡ്‌സിവിക് സെന്ററിൽ വച്ച് നടത്തപെട്ട ഈ സൗന്ദര്യ മത്സരം 5 മണിക്കൂറോളംനീണ്ടുനിന്നു. മത്സരത്തിനിടയിൽ നടന്ന വര്ണപ്പകിട്ടാര്ന്ന നൃത്ത സംഗീത കലാപരിപാടികൾ കാണികളെ ആനന്ദ നിർവൃതിയിലാക്കി. അത്യന്തം ആവേശത്തോടെ ഇഞ്ചോടിഞ്ചുനടന്ന മത്സരങ്ങൾ വിജയികളെ പ്രഖ്യാപിക്കുന്ന അവസാന സമയം വരെ ഉദ്വേഗത്തിന്റെനിമിഷങ്ങൾ സമ്മാനിച്ചു.

അമേരിക്കയിലെ പ്രഥമ മിസ് മലയാളീ ഇവന്റിൽ 3വിഭാഗങ്ങളായി നടന്ന മത്സരത്തിൽ ടീൻ മലയാളീ വിഭാഗത്തിൽ (13-17 വയസ്സ്) കൊച്ചുസുന്ദരിയായ ജൂലിയറ്റ് ജോർജ് വിജയ കിരീടമണിഞ്ഞപ്പോൾ ജിയാ തോമസം ദേവികമതിലകത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മിസ് മലയാളീ യുഎസ്എ യായി(18-35വയസ്സ്) രശ്മി സുരേന്ദ്രൻ വിജയ കിരീടം ചൂടി. ലെക്‌സിയ ജേക്കബും ഡെലീനഎബ്രഹാമും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു അർഹരായി. മിസ്സസ്സ് മലയാളീവിഭാഗത്തിൽ (21-65 വയസ്സ്) മിനി വെട്ടിക്കൽ വിജയ കിരീടമണിഞ്ഞപ്പോൾ ബീനതട്ടിലും പ്രീതി സജീവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഈ വിജയികൾക്ക്മിസ് ഇന്ത്യ യുഎസ്എ, ബോളിവുഡ് പേജന്റ് ഇന്റർനാഷണൽ സൗന്ദര്യ മത്സരങ്ങളുടെഫൈനൽ റൗണ്ടിലേക്കും നേരിട്ട് പ്രവേശനം ലഭിച്ചുവെന്നത് അഭിമാനകരമാണ്. ചരിത്രവിജയം കുറിച്ച ഈ മിസ് മലയാളീ മത്സരത്തിന്റെ പ്രധാന സംഘാടകയും സ്ഥാപകയും
ഹൂസ്റ്റണിലെ പ്രശസ്തമായ ലഷ്മി ഡാൻസ് അക്കാഡമിയുടെ ഡയറക്ടർ ആയ ലക്ഷ്മിപീറ്ററായിരുന്നു. അമേസ്‌ടേക് ഐടി കൺസൾട്ടിങ് കമ്പനിയുടെ സിഈഓ കൂടിയായ ലക്ഷ്മിഅമേരിക്കയിൽ നിരവധി പരിപാടികൾ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുംപ്രശസ്തയായ ഭരതനാട്യം നർത്തകിയും പേരുകേട്ട ഗായികയും കൂടിയാണ്. അക്കാഡമിയുടെഇവെന്റ്‌സ് ഡിവിഷനും നേതൃത്വം നൽകി. ഫ്‌ളവർസ് ടിവി യുഎസ്എ മീഡിയ പാർട്ണർ ആയിപ്രവർത്തിച്ചു. സ്വാതി സുരേഷ് നായർന്റെ പ്രാർത്ഥന കീർത്തനത്തിനു ശേഷംഹൂസ്റ്റണിലെ വിശിഷ്ട വ്യക്തികളും അതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തി.

മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി ആശംസകൾ നേർന്നു സംസാരിച്ചു.ജഡ്ജസ് ,ഫാഷൻ,മീഡിയ,സിനിമ തുടങ്ങി വിവിധ മേഖലകളെ പ്രധിനിധീകരിച്ചു. പത്തിൽപരം ജഡ്ജസ് ഉണ്ടായിരുന്ന ജഡ്ജിങ് ടീമിൽ തെന്നിന്ത്യൻ സിനിമകളിൽ കൂടി മലയാളിമനസുകളിൽ ഇടം തേടിയ പ്രശസ്ത സിനിമ താരം മാനിയ നായിഡുവും അവാർഡ് ജേതാവായ മലയാളസിനിമ നിർമ്മാതാവ് ടോം ജി കോലത്തും സെലിബ്രിറ്റി ജഡ്ജുകളായിരുന്നു. ഹിന്നഅക്തർ കുദ്രത്, ഡോ. അബ്ദുള്ള കുദ്രത്, ഡോ. ഷാമ റഷീദ്, രുചിക സിങ് ഡയസ് , ജൂലിമാത്യു, ഡോ. സബ്രീന ജോർജ് ,. സി.ർജ്*. ഡോ. മാത്യു വൈരമൺ, ഡോ. നിഷ സുന്ദരഗോപാൽ എന്നിവരായിരുന്നു മറ്റുജഡ്ജിങ് പാനൽ അംഗങ്ങൾ.

ക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും 50 ൽ പരം വ്യക്തികൾമത്സരരംഗ ത്തുണ്ടായിരുന്നു. അവരിൽ നിന്നും ഓഡിഷൻ നടത്തി20 മല്‌സരാര്ഥികൾ ആണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചതു. ഇൻട്രൊഡക്ഷൻ,ടാലെന്റ്‌റ്, കേരളാ വിത്ത് എ ട്വിസ്റ്റ് എന്നീ റൗണ്ടുകൾക്കു ശേഷം
11 പേർ കിരീടത്തിനായി പോരാടി. ജഡ്ജസ് ന്റെ ചോദ്യ റൗണ്ടിന് ശേഷം വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.

ഹരിദാസ്, സിൽവി വര്ഗീസ്,ഷീബജേക്കബ് എന്നിവർ ഇവന്റകോച്ചുകളായിപ്രവർത്തിച്ചു.500 ൽ പരം ആളുകൾ ആസ്വദിച്ച മിസ് മലയാളീ മത്സരത്തിന് അനിൽ ജനാർദ്ദനൻ,ഷിജി മാത്തൻ, ഷിബി റോയ്, റെയ്‌ന റോക്ക് എന്നിവർ എംസി മാരായിപ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP