Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീന ഷിക്കാഗോയിൽ വാർഷിക വിരുന്ന് സംഘടിപ്പിച്ചു

മീന ഷിക്കാഗോയിൽ വാർഷിക വിരുന്ന് സംഘടിപ്പിച്ചു

ഷിക്കാഗോ: മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (മീന) വാർഷിക വിരുന്ന് ആഘോഷിച്ചു. കേരളീയരായ എൻജിനീയർമാർ കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചുകൂടിയ വാർഷിക വിരുന്നിൽ അതിഥികളായി എത്തിയ വിശിഷ്ട വ്യക്തികൾ അവരുടെ അനുഭവങ്ങളും ദീർഘവീക്ഷണവും പങ്കുവച്ചു.

ഡോ. ആൻ കാലായിൽ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഗാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഏബ്രഹാം ജോസഫ് മീനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. കാലായിൽ മുഖ്യസന്ദേശം നൽകി. മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ പ്രസിഡന്റിൽ നിന്നും ദേശീയ അവാർഡ് നേടിയ പത്മഭൂഷൺ ഡോ. തോമസ് കൈലാത്തിന് ഈ വർഷത്തെ ‘എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം ഡോ. കാലായിലും, പ്രസിഡന്റ് ഏബ്രഹാം ജോസഫും ചേർന്ന് നൽകി ആദരിച്ചു.

ഡൊമിനിക് ഡൊമിനിക് ഡോ. കൈലാത്തിനെ സദസിന് പരിചയപ്പെടുത്തി. കേരളത്തിലെ ചെങ്ങന്നൂരിലുള്ള ചിറ്റൂർ കുടുംബത്തിൽ ജനിച്ച ഡോ. കൈലാത്ത് വിവരസാങ്കേതികവിദ്യയിൽ ലോകം മുഴുവൻ ആദരിക്കുന്ന ഒരു പ്രതിഭാശാലിയായി മാറുന്നതിനിടയിലുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും സ്വന്തം അനുഭവത്തിലൂടെ പങ്കുവച്ചു. ചടങ്ങിൽ കാലിഫോർണിയ, അയോവ, വിസ്കോൺസിൽ തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്ന് എൻജിനീയർമാരും മറ്റ് അതിഥികളും പങ്കെടുത്തു. ഔപചാരിക ചടങ്ങിനുശേഷം നടന്ന കലാവിരുന്നിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു. സെക്രട്ടറി ഫിലിപ്പ് മാത്യു പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം ജോസഫ് (പ്രസിഡന്റ്) 847 302 1350 FREE, സാബു തോമസ് (പി.ആർ.ഒ) 630 890 5045 FREE.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP