Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഷിക്കാഗോ ഭവന സഹായ പദ്ധതി ഉദ്ഘാടനം നടി ആശാ ശരത് നിർവഹിച്ചു

മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഷിക്കാഗോ ഭവന സഹായ പദ്ധതി ഉദ്ഘാടനം നടി ആശാ ശരത് നിർവഹിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഷിക്കാഗോയുടെ ഭവന സഹായ പദ്ധതിയുടെ ഉദ്ഘാടനവും, ഓണാഘോഷവും പ്രമുഖ സിനിമാ നടി ആശാ ശരത് സെപ്റ്റംബർ 21-നു മോർട്ടൻഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു.

നിർധനർക്ക് ഒരു ഭവനമെന്ന് ആശയവുമായി മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ മുന്നോട്ടുവന്നപ്പോൾ ഈ പദ്ധതിയുമായി സഹകരിച്ച ഷിക്കാഗോയിലെ നല്ലവരായ മലയാളി സമൂഹത്തെ അസോസിയേഷൻ നന്ദിയോടെ സ്മരിക്കുന്നു. 510 സ്‌ക്വയർഫീറ്റിലുള്ള വാർക്ക വീടിനു എല്ലാ സൗകര്യങ്ങളോടുകൂടിയ റെയിൽ ഫ്ളോറിങ് ചെയ്ത മനോഹരമായ പത്തു വീടുകളാണ് ആദ്യ ഘട്ടത്തിൽ അസോസിയേഷൻ പണിത് നൽകുക. 7 ലക്ഷം രൂപയാണ് ഒരു വീടിനു ചെലവു വരിക. ഇനിയും ഈ പദ്ധതിയുമായി സഹകരിച്ച് ഭവന പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ കിഴക്കേക്കുറ്റുമായി ബന്ധപ്പെടുക ഫോൺ: 773 671 9864).

സെപ്റ്റംബർ 21-നു ശനിയാഴ്ച വൈകുന്നേരം നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് സ്റ്റീഫൻ കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതം ആശംസിച്ച യോഗത്തിൽ സെക്രട്ടറി റ്റാജു കണ്ടാരപ്പള്ളി എം.സിയായിരുന്നു. നടി ആശാ ശരത് ഉദ്ഘാടന പ്രസംഗം നടത്തി. ക്നാനായ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ആശംസകൾ അർപ്പിച്ചു. ട്രഷറർ ബിനു കൈതക്കത്തൊട്ടിൽ ഭവന പദ്ധതികയെക്കുറിച്ച് വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി മഹോഷ് കൃഷ്ണൻ യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്നു നടന്ന കലാപരിപാടികൾക്ക് ഡോ. സുനിതാ നായർ നേതൃത്വം നൽകി. റ്റാജു കണ്ടാരപ്പള്ളി വാർത്താകുറിപ്പിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP