Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംഎസിഎഫ് സ്‌കോളർഷിപ്പ് വിതരണം നടത്തി

എംഎസിഎഫ് സ്‌കോളർഷിപ്പ് വിതരണം നടത്തി

സ്വന്തം ലേഖകൻ

റ്റാമ്പാ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ 2020 ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടേയും, ഹൈസ്‌കൂൾ വിജയികളുടേയും സമ്മാനദാനം ഒക്ടോബർ 18 നു എംഎസിഎഫ് കേരള സെന്ററിൽ നടത്തി. വടക്കേ അമേരിക്കയിൽ ഈ വർഷം നടത്തപ്പെട്ട ആദ്യത്തെ വിർച്വൽ ഓണാഘോഷവും മത്സരങ്ങളും എംഎസിഎഫിന്റേതായിരുന്നു. 'മാവേലിക്ക് ഒരു മാസ്‌ക്' എന്ന പേരിൽ നടത്തിയ എംഎസിഎഫ് 2020 ഓൺലൈൻ ഓണംഷോ ഇത്തരത്തിൽ നടത്തിയ ലോകത്തിലെ ആദ്യത്തെ ഓണാഘോഷം ആയിരുന്നു.

എംഎസിഎഫ് വർഷങ്ങളായി ഹൈസ്‌കൂൾ തലത്തിൽ മികച്ച വിജയം നേടിയവർക്ക് അവാർഡ് നൽകിയിരുന്നു. ഈ വർഷവും മികച്ച പ്രകടനം കൈവരിച്ച രണ്ടു ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. ഇതോടൊപ്പം തന്നെ ഡാനിയേൽ ആൻഡ് അമ്മിണി ചെറിയാൻ ട്രസ്റ്റ് ഫണ്ടിന്റെ വകയായി ഹൈസ്‌കൂൾ സ്‌കോളർഷിപ് ഈ വർഷം മുതൽ നൽകി തുടങ്ങി എന്നത് എംഎസിഎഫിനു മറ്റൊരു അഭിമാനമാണ്.

ഓണാക്കാഴ്ചകൾ എന്ന പേരിൽ എംഎസിഎഫ് ആറ് ഇനങ്ങളിലായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നിർവഹിച്ചു . മികച്ച മത്സരാർത്ഥികളെകൊണ്ടും, പ്രഗത്ഭരായ വിധികർത്താക്കളെ കൊണ്ടും ഈ മത്സരങ്ങൾ വളരെയധികം പ്രശംസ നേടിയിരുന്നു. 5 വയസ് മുതൽ 18 വയസുവരെയുള്ള കുട്ടികൾ പെയിന്റിങ്, പ്രസംഗം, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഫോട്ടോ കോണ്ടെസ്റ്റ് തുടങ്ങിയ ഇനങ്ങളിൽ മാറ്റുരച്ചു. 18 വയസിനു മുകളിൽ ഉള്ളവർക്കായി പാട്ട്, ഫോട്ടോ കോണ്ടെസ്റ്റ്, അത്തപൂക്കളം തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ എംഎസിഎഫ് പ്രസിഡന്റ് ഷാജു ഔസേഫ് അധ്യക്ഷൻ ആയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ പ്രസിഡന്റ് ഷാജു ഔസേഫ്, ഡാനിയേൽ ചെറിയാൻ, മാർട്ടിൻ ചിറ്റിലപ്പിള്ളി, അഞ്ജന കൃഷ്ണൻ തുടങ്ങിയവർ വിതരണം ചെയ്തു. തുടർന്നുള്ള എംഎസിഎഫിന്റെ പരിപാടികൾക്കും എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷയ്ക്കുന്നതായി ഡാനിയേൽ ചെറിയാൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP