Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എം.എ.സി.എഫ് റ്റാമ്പാ- വനിതാ ദിനാഘോഷം ഉജ്വല വിജയമായി

എം.എ.സി.എഫ് റ്റാമ്പാ- വനിതാ ദിനാഘോഷം ഉജ്വല വിജയമായി

ജോയിച്ചൻ പുതുക്കുളം

റ്റാമ്പാ: എം.എ.സി.എഫ് റ്റാമ്പാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സെലിബ്രേറ്റ് വുമൺ' പരിപാടി മാർച്ച് 16-നു പ്രൗഢഗംഭീരമായി നടത്തി. സെന്റ് ജോസഫ് സീറോ മലബാർ പള്ളിയുടെ പ്രധാന ഹാളിൽ നടത്തിയ പരിപാടിയിൽ 'ഷൈനിങ് സ്റ്റാർസ്' അവാർഡ് ദാനവും, സാരി ഫാഷൻ മത്സരവും നടന്നു. ഹിൽസ്ബറോ കൗണ്ടി കോളജ് ട്രസ്റ്റി ബോർഡ് മെമ്പർ ബെറ്റി വിയമോണ്ടെസ് മുഖ്യ അതിഥിയായിരുന്നു.

റ്റാമ്പായിലെ കലാ,കായിക, നേതൃത്വ, സേവന മേഖലകളിൽ മികവു പുലർത്തിയ എഴു വനിതകൾക്കാണ് അവാർഡ് നൽകിയത്. മേരി വട്ടമറ്റം, ജെസി കുളങ്ങര, അമ്മിണി ചെറിയാൻ, ലക്ഷ്മി രാജേശ്വരി, നന്ദിത ബിജേഷ്, ബബിത കാലടി, വിദ്യ ചന്ദ്രകാന്ത് തുടങ്ങിയവരാണ് അവാർഡ് ജേതാക്കൾ.

തുടർന്നു നടന്ന സാരി ഫാഷൻ മത്സരത്തിൽ റ്റാമ്പയിൽ നിന്നു മാത്രമുള്ള പത്തു ടീമുകൾ പങ്കെടുത്തു. ഓരോ ടീമിലും പത്തുപേർ വീതമാണ് ഉണ്ടായിരുന്നത്. ഓരോ ടീമിലും ഒരു വിഷയം തെരഞ്ഞെടുത്താണ് സാരികൾ റാംപിൽ അവതരിപ്പിച്ചത്. എല്ലാ ടീമുകളും അവതരിപ്പിച്ച അവതരണ മികവ് കാണികളെ അതിശയിപ്പിച്ചു.

മത്സരത്തിൽ ടീം പ്രകൃതി ഒന്നാം സ്ഥാനവും, ടീം ക്ലാസി ദേശീസ് രണ്ടാം സ്ഥാനവും നേടി. രഞ്ജുഷ മണികണ്ഠൻ, സിമി ഗോകുൽ, അനുശ്രീ ജയേഷ്, ജ്യോതി അരുൺ, കൃഷ്ണ ബാല, റിമ്പ റോയ്, അപർണ്ണ ജീവൻ, രമ്യ, ബബിത വിജയ് തുടങ്ങിയവരാണ് ടീം പ്രകൃതിക്കുവേണ്ടി മോഡലുകളായത്. രജനി ജോൺ, ശില്പി ഘോഷ്,
ജ്യോതി റാണ, കോമൾ, പ്രിയങ്ക, മാധുരി, ശില്പ, രേഷ്മ, സ്വാതി, രശ്മി തുടങ്ങിയവർ ക്ലാസി ദേശീസ് ടീമിനുവേണ്ടി അണിനിരന്നു. രഞ്ജുഷ മണികണ്ഠൻ ബെസ്റ്റ് ഡ്രെസ്ഡ് സമ്മാനം കരസ്ഥമാക്കി.

അനീന ലിജു, അഞ്ജനാ ഉണ്ണികൃഷ്ണൻ, സാലി മച്ചാനിക്കൽ തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നല്കിയത്. ജൂബി ഊരാളിൽ, രജനി സാം, മേരി സിബിൾ, രമ്യാ രാമചന്ദ്രൻ, റിന്റു ബെന്നി തുടങ്ങിയവരാണ് വിമൻസ് ഫോറത്തിന്റെ മറ്റു ഭാരവാഹികൾ.

ഡോ. മാധവി ശേഖരൻ, ദയാ കാമ്പിയിൽ, കിരൺ ബാൽ തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. അടുത്തവർഷം മത്സരങ്ങൾ കൂടുതൽ ഭംഗിയായും പ്രൗഢിയായും നടത്തുമെന്നു എം.എ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP