Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ് തമ്പി ചെമ്മനം; സെക്രട്ടറി മദനൻ ചെല്ലപ്പൻ; മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക് പുതിയ സാരഥികൾ

വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ് തമ്പി ചെമ്മനം; സെക്രട്ടറി മദനൻ ചെല്ലപ്പൻ; മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക് പുതിയ സാരഥികൾ

എബി പൊയ്ക്കാട്ടിൽ

മെൽബൺ: മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ മുൻ പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാനലിനെ എംഎവിയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി 10.02.2019-ൽ കൂടിയ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.

പ്രസിഡന്റ് തമ്പി ചെമ്മനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിന്നി മാത്യൂ സ്വാഗതം പറഞ്ഞു. സെക്രട്ടറി അവതരിപ്പിച്ച മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മദനൻ ചെല്ലപ്പൻ അവതരിപ്പിച്ച വരവു ചെലവു കണക്കുകളും അംഗീകരിച്ചു് പാസ്സാക്കി. തമ്പി ചെമ്മനം തന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്.

നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസത്തിൽ അവശേഷിച്ച പാനലിൽ ഉള്ളവരെ മുൻ പ്രസിഡന്റു കൂടിയായ തോമസ് വാ തപ്പിള്ളി സദസ്സിന് പരിചയപ്പെടുത്തി. അവരെ 2019- 2021 വർഷത്തേക്കുള്ള ഭാരവാഹികളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി അംഗീകരിച്ചു പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾ
പ്രസിഡന്റ് - തമ്പി ചെമ്മനം
സെക്രട്ടറി - മദനൻ ചെല്ലപ്പൻ
ട്രഷറർ - ഉദയ് ചന്ദ്രൻ
വൈ. പ്രസി-ഷൈജു തോമസ്
ജോ. സെക്രട്ടറി - വിപിൻ തോമസ്
എക്‌സി.കമ്മറ്റി അംഗങ്ങൾ - 1. ബോബി തോമസ്
2. മാത്യൂ കുര്യാക്കോസ്,
3. ജോജൻ അലക്‌സ്
4. വിഷ്ണു വിശ്വംഭരൻ
5. ഡോൺ ജോൺസ് അമ്പൂക്കൻ,
6. സതീഷ് പള്ളിയിൽ.

അസോസിയേഷൻ മുൻ പ്രസിഡന്റ് ജി.കെ. മാത്യൂസ്, മുൻ പിആർഒ പ്രതീഷ് മാർട്ടിൻ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രണ്ടാമതും പ്രസിഡന്റായി തരഞ്ഞെടുക്കപ്പെട്ട തമ്പി ചെമ്മനം, വിക്ടോറിയായിലെ മലയാളീ സമൂഹം സ്ഥാനമൊഴിഞ്ഞ ഭരണസമിതിക്ക് നൽകിയിട്ടുള്ള എല്ലാ സഹകരണങ്ങൾക്കും, ണ്ടാമത് ഒരവസരം കൂടി നൽകിയതിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് പുതിയ ഭരണസമിതിക്കും ഏവരുടേയും എല്ലാ വിധ കൈത്താങ്ങലുകളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സെക്രട്ടറി മദനൻ ചെല്ലപ്പൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP