Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

44 കുടുംബങ്ങൾക്ക് നേരിട്ട് ധനസഹായം നൽകി മാർക്ക് മാതൃകയായി

44 കുടുംബങ്ങൾക്ക് നേരിട്ട് ധനസഹായം നൽകി മാർക്ക് മാതൃകയായി

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാർക്ക്) 44 കുടുംബങ്ങൾക്ക് നേരിട്ട് ധനസഹായം നൽകി. അഞ്ച് ഘട്ടങ്ങളിലായി ഇടുക്കി, മുട്ടാർ, എടത്വ, തലവടി, ചമ്പക്കുളം, കോഴഞ്ചേരി, ആലുവ എന്നിവടങ്ങളിൽ വച്ചു നടത്തിയ ചടങ്ങുകളിലാണ് ധനസഹായം നേരിട്ട് നൽകിയത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ജോസ് അക്കക്കാട്ടിൽ, സെക്രട്ടറി സന്തോഷ് വർഗീസ്, ട്രഷറർ വിൻസെന്റ് ജോൺ എന്നിവരും കമ്മിറ്റി അംഗങ്ങളായ തോമസ് അലക്സ്, ജേക്കബ് ചൂരവടി, സണ്ണി കല്ലൂപ്പാറ, സിബി ജോസഫ്, സന്തോഷ് മണലിൽ, മാത്യു വർഗീസ്, ജിജോ ആന്റണി, ബെന്നി ജോർജ്, സോണി ജോസ് എന്നിവരും നേതൃത്വം നൽകുന്നു.

മാരാമൺ മാർ അത്തനാസിയോസ് മെമോറിയൽ ഹൈസ്‌കൂളിൽ വച്ചു നടത്തിയ ഫണ്ട് വിതരണം ചടങ്ങിൽ മാരാമൺ മാർത്തോമാ ചർച്ച് അസി. ഇടവക വികാരി റവ. ലിജു രാജു അധ്യക്ഷത വഹിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ഗോപാലകൃഷ്ൺ, മാർക്കിനുവേണ്ടി ചടങ്ങ് കോർഡിനേറ്റ് ചെയ്ത നിർമ്മല പ്രസാദ് (എം.എം.എ.എം.എച്ച്.എസ്) എന്നിവർ ആശംകൾ നേർന്ന് സംസാരിച്ചു. അന്നമ്മ മാത്യു (എം.എം.എ.എം.എച്ച്.എസ്) മാർക്കിനുവേണ്ടി സ്വാഗത പ്രസംഗം നടത്തി. മാസ്റ്റർ സാംസൺ നന്ദി പറഞ്ഞു. ലഘുഭക്ഷണത്തോടെ ദുരിതാശ്വാസ ഫണ്ട് വിതരണ ചടങ്ങ് മംഗളമായി.

അഞ്ചാം ഗഡുവായി ആലുവയിലെ പാനായിക്കുളം ലിറ്റിൽഫൽർ ചർച്ച് വികാരി ഫാ. ജോളി ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടന്നു. ലെറ്റ് ദം സ്മൈൽ കെയിൻ എന്ന സംഘടനയ്ക്കുവേണ്ടി അറുനൂറ് പേർക്ക് വൈദ്യസഹായം നൽകിയ ആലുവ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകിയ ഡോ. സുനിൽ ഇ.സി, ഡോ. ലനി എന്നിവർ മാർക്ക് ഫണ്ട് വിതരണ ചടങ്ങുകൾക്ക് നേതൃത്വം നല്കി. ഡോ. സുനിൽ ഇ.സി ആശംസാ പ്രസംഗം നടത്തി. ഇടനിലക്കാരിലൂടെ പണം നഷ്ടമാകാതെ ആവശ്യക്കാരെ തേടിപ്പിടിച്ച് നേരിട്ട് മാർക്ക് ചെയ്യുന്ന സ്നേഹസാന്ത്വനം എത്രയും പ്രശംസനീയമാണെന്ന് ഫാ. ജോളി ചക്കാലയ്ക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ആദ്യ ഗഡു ഇടുക്കിയിൽ മാണിയാറൻകുടിയിലെ പെരുങ്കാലായിൽ ഉരുൾപൊട്ടൽമൂലം ഭവനങ്ങൾ നഷ്ടമായ കുടുംബങ്ങൾക്ക് മണിയാറൻകുടി പള്ളി വികാരി ഫാ. ജിൻസ് കാരക്കാട്ട് , വാഴത്തോപ്പ് പഞ്ചായത്ത് മെമ്പർ റീത്ത സൈമൺ, സ്‌കൂൾ പ്രിൻസിപ്പൾ സ്റ്റാൻലി, ജിൻസി റോജൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അർഹരായ 14 കുടുംബങ്ങൾക്ക് സെപ്റ്റംബറിൽ വിതരണം ചെയ്തിരുന്നുവെന്നുള്ളത് ഒരിക്കൽ കൂടി സന്തോഷത്തോടുകൂടി അറിയിക്കുന്നു.

രണ്ടാം ഗഡു വീടുകളും വീട്ടുപകരണങ്ങളും നഷ്ട്ടപെട്ട ആലപ്പുഴ ജില്ലയിലെ മുട്ടാർ പ്രദേശങ്ങളിലുള്ള അർഹരായ 10 കുടുംബങ്ങൾക്ക് മുട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് ശ്രീ. മാത്തുക്കുട്ടി ഈപ്പൻ സ്രാമ്പിക്കൽ, മുട്ടാർ വികസന സംഘം പ്രസിഡണ്ട് ശ്രീ. ജോസ്‌കുട്ടി മണലിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തിരുന്നു.

ജീവകാരുണ്യസംഘടനകളിൽ മുൻപന്തിയിൽ നിൽക്കുന്ന മാർക്ക് മൂന്നാംഘട്ട പ്രളയദുരിദാശ്വാസ ധനസഹായ വിതരണം എടത്വ ട.േ അലോഷ്യസ് കോളേജിലെ ഫാദർ പുന്നപ്പാടം ഹാളിൽ നവംബർ 10 ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കൂടിയ യോഗത്തിൽ വൈസ് പ്രിൻസിപ്പൾ പ്രൊഫസർ പി.വി. ജെറോം അദ്യക്ഷത വഹിച്ചു. മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ് കൗണ്ടി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു. ചങ്ങനാശ്ശേരി അസ്സംഷൻ കോളേജ് പ്രൊഫസർ ജോളി ജോസഫ് ആയിരുന്നു പ്രോഗ്രാം കോഓർഡിനേറ്റർ.

പ്രൊഫസർ പി.വി. ജെറോമും എടത്വ സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജർ ശ്രീ. ജോബിമോൻ ജോസഫും ചേർന്ന് പത്തു് കുടുംബങ്ങൾക്ക് ഫണ്ട് വിതരണം ചെയ്തു. മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ് കൗണ്ടിയെ പ്രതിനിധീകരിച്ഛ് ഡോക്ടർ ജുബിൻ ആന്റണി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. തലവടി, ചമ്പക്കുളം, എടത്വ, ആലപ്പുഴ പ്രേദേശങ്ങളിലുള്ള 10 കുടുംബങ്ങൾക്കാണ് മൂന്നാം ഗഡു ധനസഹായം നൽകിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP