Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ പ്രവർത്തനോദ്ഘാടനം ഫാദർ ഡോ.സജി മുക്കൂട്ട് നിർവ്വഹിച്ചു

മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ പ്രവർത്തനോദ്ഘാടനം ഫാദർ ഡോ.സജി മുക്കൂട്ട് നിർവ്വഹിച്ചു

മാപ്പ് പി.ആർ.ഓ, രാജു ശങ്കരത്തിൽ

ഫിലാഡൽഫിയാ: വൈവിധ്യമാർന്ന പ്രവർത്തന ശൈലിയിൽ തിളങ്ങി അമേരിക്കൻ മലയാളികളുടെ ഇഷ്ട സംഘടനയായി എന്നും ഒന്നാമതായി തുടരുന്ന മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) 2021 ലെ പ്രവർത്തനോദ്ഘാടനം ഫിലഡൽഫിയാ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബെൻസേലം സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ.ഫാദർ ഡോ.സജി മുക്കൂട്ട് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

കോവിഡ് എന്ന മഹാമാരി അമേരിക്കയിൽ ആഞ്ഞടിച്ച സന്ദർഭങ്ങളിൽ സ്വജീവൻപോലും പണയപ്പെടുത്തി, അന്ന് ക്ഷാമമായിരുന്ന മാസ്‌ക്കും സാനിറ്ററൈസറും ഫിലഡൽഫിയാ നിവാസികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യാനുസരണം എത്തിച്ച്കൊടുക്കുവാനും, ലോക്ക്ഡൗൺ കാലയളവിൽ പൊരിയുന്ന വയറുകളുടെ വിശപ്പടക്കുവാൻ വേണ്ടി ക്രമീകരിച്ച ഭക്ഷ്യവിതരണവും, രോഗത്താൽ വലയുന്നവർക്കും 60 നു മുകളിലുള്ളവർക്കുമായി നടപ്പാക്കിയ കോവിഡ് വാക്‌സിനേഷൻ ക്‌ളനിക്കും ഈ സംഘടനയുടെ ത്യാഗോജ്വലമായ പ്രവർത്തന മികവിന്റെ തെളിവുകളാണെന്ന് ബഹുമാനപ്പെട്ട സജി മുക്കൂട്ടച്ചനും മറ്റു പ്രാസംഗികരും വ്യകതമാക്കി പറഞ്ഞപ്പോൾ സദസ്സിൽ വിജയാഹ്‌ളാദത്തിന്റെ ഹർഷാരവം അലയടിച്ചുയർന്നു.

ഫിലാഡൽഫിയാ സിറ്റി കൗൺസിൽമാൻ ഡേവിഡ് ഓ മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നൽകി. ഉത്ഘാടകൻ ബഹുമാനപ്പെട്ട സജി മുക്കൂട്ട് അച്ചനെ ജെയിംസ് പീറ്ററും, മുഖ്യാഥിതി ഡേവിഡ് ഓ യെ ബെൻസൺ വർഗീസ് പണിക്കരും സദസ്സിന് പരിചയപ്പെടുത്തി.

പെൻസിൽവാനിയാ സ്റ്റേറ്റ് റെപ്രസെന്റ്ററ്റീവ് മാർട്ടിനാ വൈറ്റ്, പെൻസിൽവാനിയ ഹയർകോർട്ട് ജഡ്ജ് മരിയ മക്‌ളോഗിൻ, പ്രശസ്ത അഭിഭാഷകൻ കാർലോസ് വേഗ, മുൻ ഫിലാഡൽഫിയ സിറ്റി കൺഡ്രോളർ ജോനഥാൻ സെയ്ദാൽ , ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയൻ വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, കല പ്രസിഡന്റ് ജോജോ കോട്ടൂർ എന്നിവരും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . പ്രസ്തുത യോഗത്തിൽ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകൾ സംബന്ധിച്ചു.

സെക്രട്ടറി ബിനു ജോസഫ് പബ്ലിക്ക് പ്രോഗ്രാം എം സി ആയി പ്രവർത്തിച്ചു . ആർട്ട്സ് ചെയർമാൻ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തിൽ നടന്ന കൾച്ചറൽ പ്രോഗ്രാമിൽ നിമ്മി ദാസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ .നടന വിസ്മയങ്ങൾ തീർത്ത നൃത്തപരിപാടി ഏറെ ആസ്വാദ്യമായി. സാബു പാമ്പാടിയുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും, ബിനു ജോസഫ്, തോമസുകുട്ടി വർഗീസ്, എന്നിവരുടെ ഗാനങ്ങളും ശ്രവണസുന്ദരമായിരുന്നു.

അമേരിക്കൻ നാഷണലാന്തം മെലീസ തോമസും, ഇന്ത്യൻ നാഷണലാന്തം കെസിയാ വർഗീസും ആലപിച്ചു . മാപ്പ് ജനറൽ സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, ട്രഷറാർ ശ്രീജിത്ത് കോമാത്ത് കൃതജ്ഞതയും പറഞ്ഞു. മല്ലു കഫെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾക്ക് തിരശീല വീണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP