Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാപ്പ് പിക്ക്നിക്കും കുടുംബ സംഗമവും ഒക്ടോബർ 10ന് ശനിയാഴ്ച

മാപ്പ് പിക്ക്നിക്കും കുടുംബ സംഗമവും ഒക്ടോബർ 10ന് ശനിയാഴ്ച

രാജു ശങ്കരത്തിൽ

ഫിലാഡൽഫിയാ: കോവിഡ് പച്ഛാത്തലത്തിൽ മാറ്റിവച്ച മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) പിക്ക്നിക്കും കുടുംബ സംഗമവും മാപ്പ് കുടുംബാംഗങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും, സുഹൃത്തുക്കളുടെയും അഭ്യർത്ഥനകളേ മാനിച്ചുകൊണ്ട് ഒക്ടോബർ 10 - ന് ശനിയാഴ്ച രാവിലെ ഒൻപതര മുതൽ വൈകിട്ട് നാല് വരെ സെക്കന്റ് സ്ട്രീറ്റ് പൈക്കിലുള്ള റ്റാമനെന്റ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു. (Tamanend Park , Southampton , PA 18966).

നൂറ് പേർക്ക് വീതം ഇരിക്കാവുന്ന രണ്ട് വലിയ പവിലിയനുകളാണ് പ്രത്യേകം ബുക്ക് ചെയ്തിരിക്കുന്നത്. എന്നാൽ, സാമൂഹിക അകലം പാലിക്കുക എന്ന പൊതു നിയമം പാലിച്ചുകൊണ്ട് പേര് രജിസ്റ്റർ ചെയ്ത് നേരത്തെ സീറ്റ് ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്ന് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ്, ജനറൽ സെക്രട്ടറി ബിനു ജോസഫ്, ട്രഷറാർ ശ്രീജിത്ത് കോമാത്ത് എന്നിവർ അറിയിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമായ രീതിയിലുള്ള വത്യസ്തതയാർന്ന നിരവധി മത്സരങ്ങളും , കലാപരിപാടികളും, ബാർബിക്യൂ ഉൾപ്പെടെയുള്ള വിവിധതരം ഭക്ഷണങ്ങളും ഈ കുടുംബ സംഗമത്തെ അവിസ്മരണീയമാക്കി മാറ്റും.

2020 - ലെ മാപ്പിന്റെ ആദ്യത്തെ പ്രധാന ചടങ്ങായി ഈ പ്രോഗ്രാം നടക്കുന്നതിനാലും, സംഘടനകളുടെ സംഘടനയായ ഫോമയ്ക്ക് കരുത്തേകുന്ന അസോസിയേഷനുകളിൽ മാപ്പ് എന്ന സംഘടന എന്നും മുൻപന്തിയിൽ നിൽക്കുന്നതിനാലും മാപ്പിന്റെ ക്ഷണപ്രകാരം ഫോമയിലെ സമുന്നതരായ പല നേതാക്കന്മാരും ഈ പിക്ക്നിക്കിനും കുടുംബ സംഗമത്തിലും വന്നു സംബന്ധിക്കുവാൻ സന്നദ്ധത കാണിച്ചതായി സംഘാടകർ അറിയിച്ചു.

മാപ്പിന്റെ പിക്ക്നിക്കും കുടുംബ സംഗമവും അവിസ്മരണീയമാക്കുവാൻ അനു സ്‌കറിയാ, യോഹന്നാൻ ശങ്കരത്തിൽ, ജോൺസൻ മാത്യു, ജെയിംസ് പീറ്റർ, രാജു ശങ്കരത്തിൽ, ജോസഫ് കുരുവിള, സ്റ്റാൻലി ജോൺ എന്നീ കോർഡിനേറ്റേഴ്സിനോടൊപ്പം നിരവധി കമ്മറ്റികൾ പ്രവർത്തിക്കുന്നു.

പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ ഈ സൗഹൃദ സംഗമത്തിനും വിനോദത്തിനുമായുള്ള ഈ മഹത്തായ ഒത്തുചേരലിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ
http://.ly/MAPpicnic2020 എന്ന ലിങ്ക് മുഖേന നിങ്ങളുടെ സീറ്റുകൾ മുൻകൂട്ടി രജിഷ്ടർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ശാലു പുന്നൂസ്: 203 482 9123, ബിനു ജോസഫ്: 267 235 4345, ശ്രീജിത്ത് കോമാത്ത്: 636 542 2071, അനു സ്‌കറിയാ: 215 778 0162, യോഹന്നാൻ ശങ്കരത്തിൽ: 215 778 0162, ജോൺസൻ മാത്യു: 215 740 9486, ജെയിംസ് പീറ്റർ: 215 601 0032, രാജു ശങ്കരത്തിൽ: 215 681 9852, ജോസഫ് കുരുവിള: 267 939 9359, സ്റ്റാൻലി ജോൺ: 215 500 7419.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP