Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാതൃകാപരമായ പ്രവർത്തനങ്ങളുമായി മാപ്പ് ഹെൽപ്പ് ലൈൻ ടീം ജനഹൃദയങ്ങളിലേക്ക്

മാതൃകാപരമായ പ്രവർത്തനങ്ങളുമായി മാപ്പ് ഹെൽപ്പ് ലൈൻ ടീം ജനഹൃദയങ്ങളിലേക്ക്

രാജു ശങ്കരത്തിൽ

ഫിലാഡൽഫിയ: ഹെൽപ്പ് ലൈൻ എന്നത് കേവലം വാർത്തകളിൽ ഇടം നേടാൻ മാത്രമുള്ളതല്ല, അത് പ്രവർത്തനങ്ങളിലൂടെ പ്രാവർത്തികമാക്കുവാനുള്ളതാണ് എന്ന് തെളിയിച്ചുകൊണ്ട് മാപ്പ് ആരംഭിച്ച കോവിഡ് 19 മാപ്പ് ഹെൽപ്പ് ലൈൻ ടീം അതിന്റെ പ്രവർത്തനങ്ങൾ വിപുലമായി ആരംഭിച്ചു കഴിഞ്ഞു. ഫിലാഡൽഫിയയിലെ വിവിധയിടങ്ങളിൽ ആവശ്യമായ സാനിറ്ററൈസർ , മാസ്‌ക്ക് എന്നിവ എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു കർമ്മ പദ്ധതികളുടെ തുടക്കമിട്ടത്.

ഫിലാഡൽഫിയാ ഫയർ ഡിപ്പാർട്ട്മെന്റ്, ഏഴാം ഡിസ്ട്രിക്റ്റ് പൊലീസ് സ്റ്റേഷൻ, ഫിലഡൽഫിയാ കറക്ഷണൽ ഓഫീസ്, സെന്റ്. ജോൺ ന്യൂമാൻ നേഴ്സിങ് ഹോം, ഓക്ക്വുഡ് ഹെൽത്ത്കെയർ, ഡീയർ മെഡോസ് നേഴ്സിങ് ആൻഡ് റീഹാബ്, പോൾസ് റൺ നേഴ്സിങ് ഹോം, ജെ. കെ. ഓട്ടോ കെയർ, ബക്കിങ്ഹാം വാലി റീഹാബ് എന്നീ വിവിധ സ്ഥലങ്ങളിൽ മാപ്പ് പ്രവർത്തകർ ആവശ്യമായ സാനിറ്ററൈസറുകൾ എത്തിച്ചു കൊടുത്തു.

കോവിഡ് എന്ന മഹാവ്യാധിയിയുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളി സമൂഹം ഉൾപ്പെടുന്ന ഫിലാഡൽഫിയാ നിവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനായി മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ്, സെക്രട്ടറി ബിനു ജോസഫ്, ട്രഷറാർ ശ്രീജിത്ത് കോമാത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മാപ്പ് ഹെൽപ്പ് ലൈൻ ടീം.

ഈ അടിയന്തിര സാഹചര്യത്തിൽ അർഹതപ്പെട്ടവർക്ക് നമ്മളാൽ കഴിയുന്ന സഹായമെത്തിക്കുക എന്നത് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെ ഉത്തരവാദിത്വമാണ് എന്ന യാഥാർത്യം മനസ്സിലാക്കി മാപ്പ് നിരവധി കർമ്മപദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഷെൽട്ടറുകളിലും മറ്റും കഴിയുന്ന നിരവധി സാധുജനങ്ങൾക്ക് ആഹാരംപോലും ലഭിക്കുന്നില്ല എന്ന സത്യം മനസ്സിലാക്കി അവർക്ക് ആവശ്യമായ ടിൻ പായ്ക്കറ്റ് ഫുഡ്ഡുകൾ സുരക്ഷിതമായി എത്തിച്ചുകൊടുക്കുവാനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

ഫിലഡൽഫിയാ മലയാളീ സമൂഹത്തിലെ ആവശ്യങ്ങൾക്കനുസരിച്ച്, മെഡിക്കൽ ടീം, ഫുഡ് ടീം, കൗൺസിലിങ് & സ്പിരിച്വൽ ടീം എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് കോവിഡിൽനിന്നും പരമാവധി സംരക്ഷണവും സഹായവും നൽകുക എന്നതാണ് ഹെൽപ്പ്ലൈൻ ടീമിന്റെ ലക്ഷ്യം എന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കി. ഇതിനോടകം കൂടുതൽ മാസ്‌ക്കിനും, സാനിറ്ററൈസിനും ഓർഡർ കൊടുത്തുകഴിഞ്ഞതായും, ഈ നന്മപ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും കൊടുക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതായും ശാലുവും, ബിനുവും ശ്രീജിത്തും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203 482 9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267 235 4345 , ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636 542 2071, തോമസ് ചാണ്ടി (വൈസ് പ്രസിഡന്റ് ): 201 446 5027, രാജു ശങ്കരത്തിൽ (പി. ആർ. ഓ): 215 681 9852 .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP