Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കിഡ്സ് ആൻഡ് യൂത്ത് വോളണ്ടിയർ ഡേ' മാപ്പിൽ നടന്നു

'കിഡ്സ് ആൻഡ് യൂത്ത് വോളണ്ടിയർ ഡേ' മാപ്പിൽ നടന്നു

രാജു ശങ്കരത്തിൽ

കുട്ടികളിലെ മാനസിക വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും, കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കിഡ്സ് ആൻഡ് യൂത്ത് വോളണ്ടിയർ ഡേ അറ്റ് മാപ്പ്' എന്ന പ്രോഗ്രാം വൻ വിജയമായി.

മാപ്പ് പ്രസിഡണ്ട് ശാലൂ പുന്നൂസ്, സെക്രട്ടറി ബിനു ജോസഫ്, ട്രഷറാർ ശ്രീജിത്ത് കോമാത്ത്, വൈസ് പ്രസിഡണ്ട് തോമസ് ചാണ്ടി, വിമൻസ് ഫോറം ചെയർപേഴ്സൺ അഷിതാ ശ്രീജിത്ത്, സോയാ നായർ, അനു സ്‌കറിയാ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ പ്രോഗ്രാമിൽ കിന്റർഗാർഡൻ മുതൽ ഹൈസ്‌കൂൾതലത്തിൽ വരെയുള്ള 32ൽ പരം കുട്ടികൾ പങ്കെടുത്തു. കിന്റർഗാർഡൻ, എലിമെന്ററി, മിഡിൽ സ്‌ക്കൂൾ തലത്തിലുള്ള കുട്ടികൾക്കായി നടത്തിയ ചിത്ര രചന, പെയിന്റിങ്, ജപ്പഡി, പസിൽ ഗെയിമുകൾ എന്നിവ കുട്ടികൾക്കേവർക്കും ഏറെ ആസ്വാദ്യകരമായി. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ലൈബ്രറി കാറ്റലോഗ്, മെമ്പർഷിപ്പ് ഡാറ്റാബേസ് എന്നിവ അപ്ഡേറ്റ് ചെയ്തു. അനു വർഗ്ഗീസ്, സൂസൻ ശാലു, അനിതാ പണിക്കർ എന്നീ വിമൻസ് ഫോറം അംഗങ്ങൾ കുട്ടികൾക്കുവേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

തുടർന്ന് നടന്ന സമാപന ചടങ്ങിൽ പ്രോഗ്രാം സംഘാടകർ കുട്ടികൾക്ക് സ്വയം മറ്റുള്ളവർക്ക് പരിചയപ്പെടുത്തുവാനും കലാപരിപാടികൾ അവതരിപ്പിക്കാനുമുള്ള വേദിയൊരുക്കി. ശാലു പുന്നൂസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത്,അനു സ്‌കറിയാ, രാജു ശങ്കരത്തിൽ, അഷിതാ ശ്രീജിത്ത് എന്നിവർ കുട്ടികൾക്കായുള്ള സന്ദേശങ്ങൾ നൽകി. തുടന്ന് പ്രോഗ്രാമിൽ പങ്കെടുത്ത ഹൈസ്‌ക്കൂൾ കുട്ടികൾക്ക് പഠനത്തിനാവശ്യമായ കമ്മ്യൂണിറ്റി സർവ്വീസ് ക്രെഡിറ്റുകൾ അടങ്ങിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വിനോദത്തിനും വിജ്ഞാനത്തിനും ആത്മ സന്തോഷത്തിനും വേദിയൊരുക്കിയ അഞ്ചു മണിക്കൂർ നീണ്ടുനിന്ന പ്രോഗ്രാമിനും വിഭവ സമർത്ഥമായ അത്താഴത്തിനും ശേഷം കുട്ടികൾ, സമ്മറിൽ കൂട്ടുകാരുമൊത്തു വീണ്ടും വരാം എന്ന് ആത്മസംതൃപ്തിയോട് യാത്രപറഞ്ഞു പടിയിറങ്ങുമ്പോൾ അവരോടൊപ്പം വന്ന ഓരോ മാതാപിതാക്കളും മാപ്പ് പ്രവർത്തകരോട് തങ്ങളുടെ കുട്ടികൾക്ക് ഇത്തരമൊരു അവസരമൊരുക്കിയതിനുള്ള നന്ദിപറയുവാൻ മറന്നില്ല.

കുട്ടികൾ സ്‌കൂൾ കഴിഞ്ഞു വീട്ടിൽ എത്തി ഹോം വർക്ക് കഴിഞ്ഞാലുടൻ ടീവിയിലേക്കും ഫോണിലേക്കും ശ്രദ്ധതിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതിൽനിന്നും വ്യത്യസ്തമായി മാതാപിതാക്കളോടൊപ്പം ചിലവഴിക്കുവാൻ കിട്ടുന്ന ഇത്തരം സന്ദർഭങ്ങൾ കുട്ടികളുടെ മാനസീകോല്ലാസത്തിനും, മാനസിക വളർച്ചയ്ക്കും, സൗഹൃദ ബന്ധങ്ങളുടെ വളർച്ചയ്ക്കും ഏറെ പ്രയോജനം ചെയ്യുമെന്നതിൽ യാതൊരു തർക്കവുമില്ല എന്ന് മിക്ക മാതാപിതാക്കളും അഭിപ്രായപ്പെട്ടു. പ്രയോജനപ്രദമായ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാമാസവും വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തുവാൻ വിമൻസ് ഫോറം തീരുമാനിച്ചു. വന്നുചേർന്ന ഏവർക്കും സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, വൈസ് പ്രസിഡന്റ് തോമസ് ചാണ്ടി നന്ദിയും രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP