Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാപ്പ് പ്രവർത്തനോദ്ഘാടനം ഞായറാഴ്‌ച്ച ഫാദർ ജോൺ ശങ്കരത്തിൽ നിർവ്വഹിക്കും

മാപ്പ് പ്രവർത്തനോദ്ഘാടനം ഞായറാഴ്‌ച്ച ഫാദർ ജോൺ ശങ്കരത്തിൽ നിർവ്വഹിക്കും

രാജു ശങ്കരത്തിൽ

ഫിലാഡൽഫിയ, ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) 2020 - ലെ പ്രവർത്തനോത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 5 -ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽവച്ച് (7733 Castor Ave , Philadelphia , PA 19152 ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടും .

മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ, മലങ്കര ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പ്രമുഖ വൈദികനും മലങ്കര ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മറ്റി അംഗവും, വിശുദ്ധനാട് ടൂറിസം കോർഡിനേറ്ററും, യിസ്രായേൽ ഗവർമെന്റിന്റെ ടൂറിസം ഓഫ് അംബാസിഡർ പദവി ലഭിച്ചിട്ടുള്ളതുമായ ഫാദർ ജോൺ ശങ്കരത്തിൽ പുതുവത്സര സന്ദേശം നൽകി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

പെൻസിൽവാനിയാ സ്റ്റേറ്റ് റെപ്രസെന്റ്‌ററ്റീവ് മാർട്ടിനാ വൈറ്റ് മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നൽകും. പ്രസ്തുത യോഗത്തിൽ ഫോമായുടെ സമുന്നതരായ നേതാക്കളോടൊപ്പം സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകൾ സംബന്ധിക്കുന്നതായിരിക്കും. തുടർന്ന്, ആർട്ട്‌സ് ചെയർമാൻ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും . വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203-482-9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267-235-4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636-542-2071.

രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ. അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP