Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാപ്പിന്റെ പ്രവർത്തന തേര് തെളിക്കാൻ ഇനി ശാലു പുന്നൂസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത് ടീം

മാപ്പിന്റെ പ്രവർത്തന തേര് തെളിക്കാൻ ഇനി ശാലു പുന്നൂസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത് ടീം

രാജു ശങ്കരത്തിൽ

ഫിലഡൽഫിയാ: മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയിറ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) 2020 - ലെ പ്രവർത്തന തേര് തെളിക്കാൻ യുവത്വത്തിന്റെ പ്രതീകമായ ശാലു പുന്നൂസ് പ്രസിഡന്റായും, ബിനു ജോസഫ് സെക്രട്ടറിയായും, ശ്രീജിത്ത് കോമാത്ത് ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു.

മൂന്നര പതിറ്റാണ്ടിലധികമായി ജനോപകാരപ്രദമായ നിരവധി വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ ഫിലഡൽഫിയാ മലയാളികളുടെ ഇഷ്ട സംഘനയായി മാറിയ മാപ്പിന്റെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ആളാണ് മുപ്പത്തിയേഴുകാരനായ ശാലു പുന്നൂസ്.

2016 -2017 കാലയളവിൽ മാപ്പ് കമ്മറ്റി മെമ്പർ ആയും, 2018 - ൽ ട്രഷറാർ ആയും, 2019 -ൽ സ്‌പോർട്ട്‌സ് ചെയർമാനായും മികച്ച പ്രവർത്തനം കാഴ്ചവച്ച ശാലു, അദ്ദേഹത്തിന്റെ ഇടവകയായ ഫെയർലെസ്സ് ഹിൽസ് സെന്റ്. ജോർജ്ജ് ഓർത്തഡോഡോക്‌സ് ചർച്ച് ട്രഷറാറായും, ഫിലാഡൽഫിയാ എക്യൂമെനിക്കൽ പ്രസ്ഥാനം ട്രഷറാർ ആയും പ്രവർത്തിച്ചിട്ടുണ്ട് , ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് ഫിലാഡൽഫിയാ ചാപ്റ്റർ ജനറൽ സെക്രട്ടറി, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് ഫിലാഡൽഫിയാ ചാപ്റ്റർ അഡൈ്വസറി കമ്മറ്റി മെമ്പർ, എക്യൂമെനിക്കൽ പ്രസ്ഥാനം കമ്മറ്റി മെമ്പർ എന്നീ നിലകളിലും ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. ജീവകാരുണ്യ പ്രവർത്തനരംഗത്തു ചുരുങ്ങിയ കാലയളവിൽ പ്രശസ്തിയാർജ്ജിച്ച 'ബഡി ബോയ്‌സ് ' എന്ന സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ശാലു , ഫിലാഡൽഫിയാ പ്രിസണിൽ രജിസ്റ്റേർഡ് നേഴ്‌സസ് ആയി ജോലി ചെയ്യുന്നു .

സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ വിവിധ തലങ്ങളിൽ
വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മികച്ച കഴിവ് തെളിയിച്ചിട്ടുള്ള ശാലു ഉൾപ്പെട്ട പുതിയ നേതൃത്വത്തെ വളരെ പ്രതീക്ഷയോടുകൂടെയാണ് മാപ്പ് അംഗങ്ങൾ കാണുന്നത്.

ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിനു ജോസഫ്: മാപ്പ് കമ്മറ്റി മെമ്പറായും 2008 മുതൽ 2013 വരെ ആർട്ട്‌സ് ചെയർമാനായും, ഫിലഡൽഫിയാ എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ പ്രോഗ്രാം കോർഡിനേറ്റർ ആയും കമ്മറ്റി മെമ്പറുമായും സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം, ഇപ്പോൾ എക്യൂമെനിക്കൽ ജറൽസെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഫോമാ നാഷണൽ കമ്മറ്റി മെമ്പർ, ഫോമാ കൺവൻഷൻ ഓൺലൈൻ രെജിസ്‌ട്രേഷൻ കോർഡിനേറ്റർ, കൺവീനർ, ക്രിസ്‌തോസ് മാർത്തോമാ ചർച്ച് ക്വയർ സെക്രട്ടറി, ട്രഷറാർ എന്നീ നിലകളിലും സുസ്ത്യർഹമായ സേവനം കാഴ്ചവച്ചിട്ടുള്ള ബിനു, ഫിലാഡൽഫിയാ ഐ റ്റി മേഖലയിൽ ബിസ്സിനസ്സ് ഇന്റലിജൻസ് ഡെവലപ്പറായി ജോലി ചെയ്യുന്നു. ഒപ്പം, മാപ്പ് ഐ റ്റി കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു .

ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമാത്ത് : മലയാള ഭാഷയോടും കേരളത്തോടും അളവറ്റ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന ഭാഷാ സ്‌നേഹിയും അറിയപ്പെടുന്ന എഴുത്തുകാരനുമായ ശ്രീ കോമാത്ത് ഫിലാഡൽഫിയായിൽ ഐ റ്റി മേഖലയിൽ ഡയറക്റ്ററായി ജോലി ചെയ്യുന്നു. കലാലയ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ശ്രീജിത്ത് നിരവധി കഥകളുടെയും കവിതകളുടെയും സൃഷ്ടികർത്താവും കൂടിയാണ്.വിവിധ തലങ്ങളിൽ വിജയകരമായ പ്രവർത്തന മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം തുടർച്ചയായി രണ്ടാം തവണയാണ് ട്രഷറാർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് .

തോമസ് ചാണ്ടി (വൈസ് പ്രസിഡന്റ്). ജോൺ ഫിലിപ്പ് (സെക്രട്ടറി), സ്റ്റാൻലി ജോൺ (അക്കൗണ്ടന്റ്), ജോർജ് എം. മാത്യു, സാബു സ്‌കറിയാ, ജോൺസൺ മാത്യു, അലക്‌സ് അലക്‌സാണ്ടർ (ബോർഡ് ഓഫ് ട്രസ്റ്റീസ്), തോമസ് കുട്ടി വർഗീസ് (ആർട്‌സ് ചെയർമാൻ), ജെയിംസ് ഡാനിയേൽ (സ്‌പോർട്ട്‌സ്), കുറിയാക്കോസ് വർഗീസ് (യൂത്ത്), രാജു ശങ്കരത്തിൽ (പബ്ലിസിറ്റി & പബ്ലിക്ക് റിലേഷൻ ഓഫീസർ), ജെയിംസ് പീറ്റർ (ലൈബ്രറി), സോബി ഇട്ടി (ഫണ്ട് റേസിങ്), ബാബു കെ. തോമസ് (ചാരിറ്റി & കമ്യൂണിറ്റി), ഫിലിപ്പ് ജോൺ (മാപ്പ് ഐസിസി), ജോസഫ് കുരുവിള (മെമ്പർഷിപ്പ്), ദീപു ചെറിയാൻ (എഡ്യുക്കേഷൻ & ഐറ്റി), അഷിതാ ശ്രീജിത്ത് (വുമൺസ് ഫോറം) എന്നിവരെയും, കമ്മറ്റി മെംബേർസ് ആയി യോഹന്നാൻ ശങ്കരത്തിൽ, തോമസ് എം. ജോർജ്ജ്, അനു സ്‌കറിയാ, ബെൻസൺ പണിക്കർ, ആന്റോ പണിക്കർ, ലിസ്സി തോമസ്, റോയി ജേക്കബ്ബ്, സണ്ണി പടയാറ്റിൽ, ഏലിയാസ് പോൾ, വർഗീസ് ഫിലിപ്പ്, സജു വർഗീസ്, ബിനു നായർ, ഏബ്രാഹാം വർഗീസ്, തോമസ് ജോൺ, ജിജു കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വിൻസന്റ് ഇമ്മാനുവേൽ , മാത്യു തോമസ് എന്നിവരാണ് ഓഡിറ്റേഴ്‌സ് .

സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ചുക്കാൻ പിടിച്ചത് ഇലക്ഷൻ കമ്മീഷറൽമാരായി പ്രവർത്തിച്ച തോമസ് എം. ജോർജ്ജ്, യോഹന്നാൻ ശങ്കരത്തിൽ, ജോൺസൺ മാത്യു എന്നിവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP