Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാപ്പിന്റെ മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനവും വർണ്ണാഭമായി

മാപ്പിന്റെ മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനവും വർണ്ണാഭമായി

രാജു ശങ്കരത്തിൽ

ഫിലാഡൽഫിയാ, ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡെൽഫിയായുടെ (മാപ്പ്) 2019 - ലെ മാതൃദിനാഘോഷവും പുതുക്കിപ്പണിത കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനവും മെയ് 5 - ന് ഞായറാഴ്ച വൈകിട്ട് 4 മണിമുതൽ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽവച്ച് (7733 Castor Ave , Philadelphia , PA 19152 ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു .

അത്യാധുനിക രീതിയിൽ പുനർനിർമ്മാണം നടത്തി അതിമനോഹരമാക്കിയ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാ പിന്നണി ഗായകൻ ഫ്രാൻകോ സൈമൺ നിലവിളക്കു കൊളുത്തി നിർവ്വഹിച്ചു. തദവസരത്തിൽ വിവിധ ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി ഫ്രാൻകോ ആലപിച്ച ഗാനങ്ങൾ തിങ്ങി നിറഞ്ഞ സദസ്സിൽ ആവേശത്തിരകളുണർത്തി. പ്രസിഡന്റ് ചെറിയാൻ കോശിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രൗഢ ഗംഭീരമായ സമ്മേളനത്തിൽ ഫോമാ ജനറൽ സെക്രട്ടറി ജോസ് ഏബ്രാഹാം, ഫോമാ ട്രഷറാർ ഷിനു ജോസഫ് എന്നിവർ പ്രസംഗിച്ചു.

2018 -ലെ കേരളാ സ്റ്റേറ്റ് ബെസ്റ്റ് ചൈൽഡ് ആർട്ടിസ്‌ററ് അവാർഡ് ജേതാവായ റിഥുൻ ഗുജ്ജായെ ഐഷാനി ശ്രീജിത്ത് സദസ്സിന് പരിചയപ്പെടുത്തി. മാപ്പിന്റെ വകയായുള്ള പ്ലാക്ക് ദിലീപ് വർഗീസ് റിഥുന് നൽകി ആദരിച്ചു.


തുടർന്ന് നടന്ന മാതൃദിനാഘോഷ ചടങ്ങിൽ മുഖ്യ പ്രഭാഷകയായി എത്തിയ ജെൻസി അനീഷ് കൊച്ചമ്മയെ സിബി ചെറിയാൻ സദസ്സിന് പരിചയപ്പെടുത്തി. അതി മനോഹരവും വിജ്ഞാനപ്രദവുമായ മാതൃദിന സന്ദേശം നൽകിയ ജെൻസി കൊച്ചമ്മ, എല്ലാ അമ്മമാർക്കും ആശംസകൾ നേർന്നു. മാതൃദിനാശംസകൾ നൽകുവാനായി എത്തിച്ചേർന്ന സിമി സൈമണിനെ സുനിതാ സാമുവേലും, മേരി ഏബ്രഹാമിനെ ജെയ്സി ഐസക്കും സദസ്സിന് പരിചയപ്പെടുത്തി. കലാ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജെയ്മോൾ ശ്രീധർ, സിനു നായർ, നാഷ്വിൽ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ബിജു ജോസഫ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

അമ്മമാരെ പൊന്നാട അണിയിച്ചുള്ള ആദരിക്കൽ ചടങ്ങിൽ നീനാ പനയ്ക്കലിനെ രാജു പള്ളത്തും, അന്നമ്മ ജോസഫിനെ ഷിനു ജോസഫും, ലിസിക്കുട്ടി സ്‌കറിയായെ അനിയൻ ജോർജ്ജും, അന്നമ്മ ജോസഫിനെ ബോബി തോമസും, മറിയാമ്മ ഫിലിപ്പിനെ ജിബി തോമസും പൊന്നാട അണിയിച്ചു. വന്നുചേർന്ന എല്ലാ അമ്മമാർക്കും മാപ്പ് വക പൂക്കളും സമ്മാനങ്ങളും നൽകി.

അമേരിക്കൻ നാഷണലാന്തം മെലീസാ തോമസും, ഇന്ത്യൻ നാഷണലാന്തം റോസ്ലിൻ ഫിലിപ്പ്, ജാസ്മിൻ ഫിലിപ്പ്, ഹാനാ വിത്സൺ, ഹെലനാ വിത്സൺ എന്നിവർ ചേർന്നും ആലപിച്ചു .ആർട്ട്‌സ് ചെയർമാൻ ലിജോ ജോർജ്ജ് , വുമൺസ്‌ഫോറം ചെയർമാൻ അഷിതാ ശ്രീജിത്ത്, ആൻസി സ്‌കറിയാ, രുക്മിണി ശ്രീജിത്ത്, എന്നിവർ എം .സി മാർ ആയി പരിപാടികൾ ക്രമീകരിച്ചു മികവുറ്റതാക്കി.

ഫിലാഡെൽഫിയാ മലയാളികളുടെ അനുഗ്രഹീത ഗായകരായ ബിനു ജോസഫ്, മെലീസാ തോമസ്, അഭിനു നായർ, പ്രണയ് നായർ, ശ്രീദേവി അജിത്കുമാർ, എന്നിവർ ആലപിച്ച മനോഹര ഗാനങ്ങൾ, സുരാജ് ദിനമണിയുടെ കോമഡി അവതരണം എന്നിവ പ്രോഗ്രാമിന് മാറ്റ് കൂട്ടി. ഏഷ്യാനെറ്റ്, കൈരളി, ഫ്‌ളവ്വേഴ്സ് ചാനലുകൾ പ്രോഗ്രാമുകളുടെ ദൃശ്യങ്ങൾ പകർത്തി .

ജനറൽ സെക്രട്ടറി തോമസ് ചാണ്ടി വന്നുചേർന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി. ഫോമാ മുൻ സെക്രട്ടറി അനിയൻ ജോർജ്ജ് , ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി എം. തോമസ്, കാഞ്ച് പ്രസിഡന്റ് ജയൻ ജോസഫ്, കാഞ്ച് സെക്രട്ടറി ബൈജു വർഗീസ്, KSNJ പ്രസിഡന്റ് സിറിയക്ക് കുര്യൻ, ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയൻ വൈസ് പ്രസിഡന്റ് ബോബി തോമസ്, കാഞ്ച് മുൻ ട്രഷറാർ ജോസഫ് ഇടിക്കുള, ഡെലിവർവാലി മലയാളീ അസോസിയേഷൻ കോ ഫൗണ്ടർ മനോജ് വർഗീസ്, ഡൽമാ അസോസിയേഷൻ കോ ഫൗണ്ടർ സക്കറിയാ പെരിയാപുരം, രാജൻ ചീരൻ - മിത്രാസ് ഗ്രൂപ്പ് എന്നീ പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്ത മികവുറ്റ ആഘോഷ പരിപാടികൾക്ക് വിഭവ സമർത്ഥമായ അത്താഴ വിരുന്നോടുകൂടി തിരശീല വീണു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP