Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയബാധിതർക്കായി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നടത്തി

പ്രളയബാധിതർക്കായി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നടത്തി

ജോയിച്ചൻ പുതുക്കുളം

ഫിലാഡൽഫിയ: യുടെ (മാപ്പ്) നേതൃത്വത്തിൽ കേരളത്തിലെ പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകിയ രണ്ട് ഭവനങ്ങളുടെ താക്കോൽദാന കർമ്മം റാന്നി, അങ്ങാടി ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽവച്ച് നിർവ്വഹിച്ചു. രണ്ട് ബെഡ്റൂം, ബാത്ത്റൂം, ലിവിങ്, കിച്ചൻ സൗകര്യങ്ങളുള്ള വീടുകളാണ് രണ്ട് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയത്.

റാന്നി, ചെറുകുളഞ്ഞി സ്വദേശിയായ വിഷ്ണുകുമാറിന് രാജു ഏബ്രഹാം എംഎ‍ൽഎ വീട് കൈമാറി. കരികുളം സ്വദേശിനിയായ ഓമന ജോയിയുടെ വീടിന്റെ കൈമാറ്റം അങ്ങാടി പഞ്ചായത്തു പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് നിർവ്വഹിച്ചു. പി. എസ്. ശശികുമാർ ഐ.എഫ്.എസ്. (മുൻ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ന്യൂയോർക്ക്) വീട് നിർമ്മാണത്തിന്റെ ക്രമീകരണങ്ങളുടെ മേൽനോട്ടം നിർവ്വഹിച്ചു. മുൻ മാപ്പ് പ്രസിഡന്റും ചാരിറ്റി ചെയർമാനുമായ അനു സ്‌കറിയാ പൊതുയോഗത്തിൽ അധ്യക്ഷനായി.

ജോസഫ് കുര്യാക്കോസ് (പഞ്ചായത്ത് പ്രസിഡന്റ്), ബി. സുരേഷ്, ജെയിം മാത്യു (ഫോമാ ജോയിന്റ് ട്രഷറാർ), ബോബി ഏബ്രഹാം (മുൻ പഞ്ചായത്ത് പ്രസിഡന്റ്), അന്നാമ്മ പൂവത്തൂർ (പഞ്ചായത്ത് മെംബർ), ദീപാ സജി, ഷംസുദ്ദീൻ (പഞ്ചായത്ത് മെംബർ), ആശാ തമ്പി (പഞ്ചായത്ത് മെംബർ), ജേക്കബ്ബ് മാത്യു (വ്യാപാരി വ്യവസായി പ്രസിഡന്റ്), രാജൻ നായർ, തോമസ് ഓ. ഏബ്രഹാം, രാജു മൈലപ്രാ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പി. എസ്. ശശികുമാർ ഐ. എഫ്. എസ്, സജി കൊട്ടാരക്കര, എസ്. ജോസ് എന്നിവരെ പൊന്നാട ഇട്ടു ആദരിച്ചു. യോഹന്നാൻ ശങ്കരത്തിൽ, അനു സ്‌കറിയയാ, മാപ്പ് പ്രസിഡന്റ് ചെറിയാൻ കോശി ജനറൽ സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറാർ ശ്രീജിത്ത് കോമാത്ത്, ശാലു പുന്നൂസ്, തോമസ് എം. ജോർജ്ജ്, ജോൺസൺ മാത്യു, അലക്സ് അലക്സാണ്ടർ, ഏലിയാസ് പോൾ, ബാബു കെ. തോമസ് എന്നിവരെ റാന്നി നിവാസികളുടെ നന്ദി അറിയിച്ചു.

രാജു ശങ്കരത്തിൽ, (മാപ്പ് പി. ആർ. ഓ.) അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP