Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അമരത്തു അടുത്ത രണ്ടു വർഷം മധു കൊട്ടാരക്കര

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അമരത്തു അടുത്ത രണ്ടു വർഷം മധു കൊട്ടാരക്കര

മേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2018-2019 കാലയളവിലെ പ്രസിഡണ്ടായി മധുകൊട്ടാരക്കര നിയുക്തനായി. ഷിക്കാഗോയിൽ വെച്ച് നടന്ന ഇന്ത്യാ പ്രസ്സ്‌ക്ലബ് ദേശീയ സമ്മേളന സമാപനവേദിയിൽ വച്ചാണ് സ്ഥാനം ഏറ്റെടുത്തത്. 2018ജനുവരി 1 നു മധു പ്രസിഡണ്ടായി ഔദ്യോദികമായി ചുമതലയേൽക്കും.

അശ്വമേധം ഓൺലൈൻ ന്യൂസിന്റെ മാനേജിങ് എഡിറ്റർ ആണ് മധു കൊട്ടാരക്കര .അമേരിക്കയിലെ ആദ്യകാല പത്രമായ അശ്വമേധത്തിന്റെ ഓൺലൈൻ പതിപ്പ്ആരംഭിച്ചത് മധുവാണ്.കൊട്ടാരക്കരയിൽ മനോരമയുടെ ചുമതല വഹിച്ചിരുന്ന പിതാവിനോടൊപ്പംചെറുപ്പത്തിൽ പ്രവർ ത്തിച്ച് മാധ്യമരംഗത്തെ തുടക്കം . പിന്നീട് ബാംഗ്‌ളൂരിൽ പഠനകാലത്ത് ബാംഗ്‌ളൂർ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക ന്യൂസ്ലെറ്റർ ആയ 'യൂണിവേഴ്‌സിറ്റി ന്യൂസ് ' എഡിറ്റോറിയൽ ബോർഡംഗമായി. .ഈകാലയളവിൽ All India Freelance Journalist Association (AFJA)അംഗമായിരുന്നു. മെക്കാനിക്കൽ എഞ്ചിനീറിംഗിൽ ബിരുദം നേടിയതിനു ശേഷംഅമേരിക്കയിലെത്തി. തുടക്കത്തിൽ കേരള എക്സ്‌പ്രസിൽ കോളംറൈറ്ററായിരുന്നു..

2008 ൽ ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ ജനറൽസെക്രട്ടറിയായി സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു .2010-ൽന്യൂജേഴ്സിയിൽ നടന്ന നാലാമത് ഇന്ത്യാ പ്രസ്സ് ക്ലബ് ദേശീയ സമ്മേളനകൺവീനറായി .2012 -2013 കാലയളവിൽ പ്രസ് ക്ലബിന്റെ ദേശീയ ജനറൽ
സെക്രട്ടറിയായി. 2014മുതൽ 2015 വരെ ഇന്ത്യ പ്രസ്സ് ക്ലബ് അഡൈ്വസറിബോർ ഡ് വൈസ് ചെയർമാനായും പ്രവർത്തിച്ചു.

2012 ജനുവരിയിൽ കൊച്ചിയിൽ വെച്ച് ഇപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയനെയും പങ്കെടുപ്പിച്ചു സംഘടിപ്പിച്ച മാധ്യമശ്രീ അവാർഡ് വിതരണ ചടങ്ങുവൻവിജയമാക്കുവാൻ മുഖ്യപങ്കുവഹിച്ചവരിൽ ഒരാളാണ് മധു. ഇന്ത്യാ പ്രസ്സ്‌ക്ലബ് ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെട്ട ഒരു ചടങ്ങായിരുന്നുകൊച്ചിയിലെ മാധ്യമശ്രീ അവാർഡ് ദാനചടങ്ങ്.

കേരളത്തിലും, അമേരിക്കയിലും രാഷ്ട്രീയ-മാധ്യമ-സാമൂഹിക-സാംസ്‌കാരികരംഗത്തുള്ള വലിയൊരു സുഹൃത്ത് വലയത്തിനുടമയാണ് മധു. അമേരിക്കൻ മലയാളിമാധ്യമരംഗത്തെ കൂട്ടായ്മക്ക് നൽകിയ സംഭാവനകൾ വിലയിരുത്തി , അർഹതക്ക്അംഗീകാരമായാണ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്നത്.

2006 മുതൽ ന്യുജേഴ്‌സി കേന്ദ്രമാക്കി സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനിനടത്തുന്ന മധു, കൊട്ടാരക്കര ആസ്ഥാനമായുള്ള കൊട്ടാരക്കര കിങ്സ്എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാനായും പ്രവർത്തിക്കുന്നു.സ്വപ്ന രാജൻ ആണ് ഭാര്യ. മക്കൾ അമ്മു & തുമ്പി. അശ്വമേധം പത്രാധിപർരാജു മൈലപ്ര, അലക്‌സാണ്ടർ സാം (ദീപിക) എന്നിവരുടെ അനന്തരവൻ കൂടിയാണ്മധു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP