Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക കേരള സഭയുടെ മൾട്ടി മീഡിയ പ്രദർശനത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം

ലോക കേരള സഭയുടെ മൾട്ടി മീഡിയ പ്രദർശനത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം

പി പി ചെറിയാൻ

ന്യൂയോർക് :-ജനുവരി 1, 2, 3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മൾട്ടി മീഡിയ പ്രദർശനത്തിൽ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുള്ള അപൂർവ രേഖകളും ചിത്രങ്ങളും കൈവശമുള്ളവർക്ക് പ്രദർശിപ്പിക്കാൻ അവസരം.സ്വദേശത്തേയും വിദേശത്തെയും പഴയകാല ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ, സുവനീറുകൾ, പത്രങ്ങൾ, ആനുകാലികങ്ങൾ, രേഖകൾ, കുറിപ്പുകൾ, യാത്രാ രേഖകൾ, തപാൽ മുദ്രകൾ ഇവ കൈവശമുള്ളവർക്ക് അവയുടെ പകർപ്പുകൾ നേരിട്ടോ തപാലിലോ ഇ-മെയിലിലോ അയയ്ക്കാം.

പ്രദർശിപ്പിക്കുന്ന രേഖകൾക്കും ചിത്രങ്ങൾക്കുമൊപ്പം സമ്പാദകരുടെ വിവരവും ഉൾപ്പെടുത്തും. താത്പര്യമുള്ളവർ ഡിസംബർ 10 നകം [email protected] എന്ന ഇ-മെയിലിലോ സെക്രട്ടറി, കേരള മീഡിയ അക്കാദമി, ടി.സി 9/1487, ഐസിഐസിഐ ബാങ്കിന് എതിർവശം, ശാസ്തമംഗലം, തിരുവനന്തപുരം - 695 010 എന്ന വിലാസത്തിലോ ബന്ധപ്പെടുക. വിശദാംശങ്ങൾക്ക് മൊബൈൽ : 9061593969

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP