Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാലു പ്രതാപ് ജോസിന്റെ നിര്യാണത്തിൽ മാപ്പിന്റെ അനുശോചനവും പ്രാർത്ഥനാ യോഗവും നാളെ വെള്ളിയാഴ്ച നടക്കും

ലാലു പ്രതാപ് ജോസിന്റെ നിര്യാണത്തിൽ മാപ്പിന്റെ അനുശോചനവും പ്രാർത്ഥനാ യോഗവും നാളെ വെള്ളിയാഴ്ച നടക്കും

രാജു ശങ്കരത്തിൽ

ഫിലാഡൽഫിയായിലെ ആദ്യകാല മലയാളികളിൽ പ്രമുഖനും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ കുടുംബാംഗവും സർവ്വോപരി മലയാളി സമൂഹത്തിലെ തിളക്കമാർന്ന വ്യക്തിത്വത്തിന്റെ ഉടമയുമായ ലാലു പ്രതാപ് ജോസിന്റെ (64 വയസ്സ്) ആകസ്മികമായ വേർപാടിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ (മാപ്പ്) അനുശോചിച്ചു.

പ്രസിഡന്റ് ശാലൂ പുന്നൂസിന്റെ അധ്യക്ഷതയിൽ കമ്മറ്റി അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അടിയന്തരമായി കൂടിയ ടെലഫോൺ കോൺഫ്രൻസിലാണ് അനുശോചന യോഗം ചേർന്നത്. ലാലുവിന്റെ വേർപാട് മാപ്പിന് മാത്രമല്ല, മലയാളി സമൂഹത്തിനു തന്നെ ഒരു തീരാ നഷ്ടമാണെന്നും അദ്ദേഹം മാപ്പിന് ചെയ്ത സേവനങ്ങളെ നന്ദിപൂർവ്വം സ്മരിച്ചുകൊണ്ട് ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും ശാലു പുന്നൂസ് തന്റെ അനുശോചനത്തിൽ വ്യക്തമാക്കി.

ഗവൺമെന്റ് നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ട് പരേതൻ അർഹിക്കുന്ന ഒരു യാത്രയയപ്പ് നൽകുവാൻ സാധ്യമല്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തിൽ പരേതനോടുള്ള ആദരവ് സൂചകമായി അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കായി പ്രാത്ഥിക്കുന്നതിനും ഏവർക്കും അനുശോചനം രേഖപ്പെടുത്തുന്നതിനുമായി മാപ്പ് ഹെൽപ്പ് ലൈനിന്റെ ആഭിമുഖ്യത്തിൽ വിവിധ ആത്മീയ നേതാക്കന്മാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സാമൂഹ്യ സാംസ്കാരിക രംഗത്തെ വ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ടെലി കോൺഫ്രൻസ് പ്രാർത്ഥനാ യോഗം നാളെ വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് കൂടുവാൻ യോഗം തീരുമാനിച്ചു. ലാലുവിന്റെ ഉത്തമ സുഹൃത്തും, നാട്ടുകാരനുമായ അലക്‌സ് അലക്സാണ്ടർ തന്റെ സുഹൃത്തിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

കോവിഡ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ഫിലാഡൽഫിയായിലെ ആദ്യ മലയാളിയായ പരേതൻ കോഴഞ്ചേരി തെക്കേമല പേരകത്ത് ജോസഫിന്റെയും മറിയാമ്മയുടെയും പുത്രനാണ്. വാര്യാപുരം ആലുനിൽക്കുന്നതിൽ സാമുവേലിന്റ പുത്രി റെയ്ച്ചൽ ജോസ് ഭാര്യയും, ബെനി, ജെനി എന്നിവർ മക്കളുമാണ്. മൂന്നര പതിറ്റാണ്ടിലേറെയായി അമേരിക്കയിലെത്തിയ ഇദ്ദേഹം, ന്യൂയോർക്ക് സബ്വേ സിസ്റ്റത്തിൽ ട്രാഫിക്ക് കൺഡ്രോളർ ആയി ജോലി ചെയ്തു വരികയായിരുന്നു. ലാലുവിന്റെ സൗഹൃദ വലയം വളരെ വലുതായിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുവാനും കരുതുവാനും വലിയ മനസ്സ് കാണിച്ചിരുന്നു. അസ്സൻഷൻ മാർത്തോമ്മാ ചർച്ചിന്റെ നിർമ്മാണത്തിലും മറ്റു പ്രവർത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന പരേതൻ ഡയോസിഷൻ പ്രതിനിധി, ട്രസ്റ്റി മണ്ഡലം പ്രതിനിധി, വൈസ്പ്രസിഡന്റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ചർച്ച് കമ്മറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.

മാപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് നടത്തപ്പെടുന്ന പ്രാത്ഥനായോഗത്തിൽ സംബന്ധിക്കുവാനും അനുശോചനം രേഖപ്പെടുത്തുവാനും താൽപര്യമുള്ളവർ ബന്ധപ്പെടുക:

ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203 482 9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267 235 4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636 542 2071, തോമസ് ചാണ്ടി (വൈസ് പ്രസിഡന്റ് ): 201 446 5027, അലക്‌സ് അലക്സാണ്ടർ: 215 266 6233, രാജു ശങ്കരത്തിൽ (പി. ആർ. ഓ): 215 681 9852

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP