Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫോമയുടെ വളർച്ചയിൽ പങ്കാളിയാകും : ലാലി കളപ്പുരയ്ക്കൽ

ഫോമയുടെ വളർച്ചയിൽ പങ്കാളിയാകും : ലാലി കളപ്പുരയ്ക്കൽ

ജോയിച്ചൻ പുതുക്കുളം

അമേരിക്കൻ മലയാളികളുടെ സംഘടനാ പ്രവർത്തനങ്ങളിൽ വനിതകളുടെ സാന്നിധ്യം പലപ്പോഴും നാമമാത്രമായി ചുരുങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. പക്ഷെ സാംസ്‌കാരിക സംഘടനകളുടെ വരവോടെ ഇതിനൊരു മാറ്റം ഉണ്ടായി. വനിതകൾ സജീവമായി ഇത്തരം സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. എന്നാൽ നേതൃത്വത്തിന്റെ മുഖ്യ ധാരകളിൽ പലപ്പോഴും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ കാലം അതിനെല്ലാം വഴിയൊരുക്കി. അമേരിക്കൻ മലയാളികളുടെ ചിന്താമണ്ഡലത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സംഘടനയാണ് ഫോമ. അദ്ഭതപൂർവമായ വളർച്ച കൈവരിച്ച ഫോമ ഇന്ന് അമേരിക്കൻ മലയാളികൾക്ക് മാറ്റിനിർത്തുവാനാവാത്ത തരത്തിൽ വളർന്നു കഴിഞ്ഞിരിക്കുന്നു.എന്നാൽ സംഘടനയുടെ വളർച്ചയ്‌ക്കൊപ്പം അധികാരത്തിനു വേണ്ടിയുള്ള മത്സരവും എല്ലാ സംഘടനയിലും ഉള്ളത് പോലെ ഫോമയിലും കടന്നു വന്നു. അത് ആരോഗ്യകരമായിഇന്ന് വരെ മുന്നോട്ടു പോകുമ്പോൾ അമേരിക്കൻ മലയാളികൾ ഇപ്പോൾ അല്പം ആശങ്കയിലുമാണ്. ഈ സാഹചര്യത്തിൽ പുതിയ ഫോമ നേതൃത്വത്തിലേക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന ഫോമയുടെ പുഞ്ചിരിക്കുന്ന മുഖം ലാലി കളപ്പുരയ്ക്കൽ, ബിജു കൊട്ടാരക്കരയോട് സംസാരിക്കുന്നു.

അമേരിക്കൻ മലയാളി സംഘടനകളിൽ പുതിയതായി രൂപം കൊണ്ട ഫോമയ്ക്ക് മികച്ച ജനപ്രീതി ലഭിക്കാൻ കാരണം പുതിയ മുഖങ്ങളുടെ വരവാണെന്ന് തോന്നിയിട്ടുണേ്ടാ? എങ്കിൽഎന്തുകൊണ്ട്?

ഫോമ ഒരു പുതിയ സംഘടന അല്ല. കഴിഞ്ഞ ഒരു ദശാബ്ദമായി അമേരിക്കൻ മലയാളികളുടെ ഹൃദയങ്ങളിൽ അലിഞ്ഞു ചേർന്ന ഏതാണ്ട് 65 അംഗ സംഘടനകളുടെ ഒരു ദേശീയ സംഘടനയാണ് ഫോമ. ഫോമക്ക് ജനപ്രീതി ലഭിക്കാൻ കാരണം പുതിയ മുഖങ്ങളുടെ വരവാണെന്ന് എനിക്ക് ഒട്ടുംതോന്നിയിട്ടില്ല. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സമ്മിശ്രമായപ്രവർത്തനത്തിന്റെ പരിണിത ഫലമാണ് ഫോമ എന്ന ദേശീയ സംഘടന. അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഇടയിൽ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെസ്വന്തമായ കയ്യൊപ്പ് പതിപ്പിച്ച ശശിധരൻ നായർ, അനിയൻ ജോർജ്, ജോൺ ടൈറ്റസ്, ജോൺ സി വർഗീസ്, ബേബി ഉരാളിൽ, ബിനോയ് തോമസ്, ജോർജ് മാത്യു, ഗ്ലാഡ്‌സൻവർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പകർന്നു കൊടുത്ത ദീപശിഖ ഇപ്പോഴിതാ ആനന്ദൻ നിരവേൽ, ഷാജി വർഗീസ് ടീമിലേക്ക് കൈമാറിയിരിക്കുകയാണ്. ഇവരുടെയും മുൻകാല ഫോമാ ഭാരവാഹികളുടെയും നിസ്വാർഥമായ പ്രവർത്തനമാണ് ഈ സംഘടന ഈ നിലയിൽ എത്താൻ കാരണം. എന്നാൽ ചെറുപ്പക്കാരുടെ വരവ് ഫോമയെ ശകതിപ്പെടുത്തുന്നു. അത് വളരെ സത്യവുമാണ്. പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകണം. എങ്കിലെ സംഘടന വളരുകയുള്ളൂ. പക്ഷെ പഴയ തലമുറയെ അവഗണിക്കാൻ പാടില്ല. അവരുടെ കഷ്ട്ടപ്പാടാണ് ഇത്തരം സംഘടനകളുടെ തുടക്കത്തിന് കാരണം.

അമേരിക്കൻ മലയാളി സംഘടനകൾ പലപ്പോഴും പ്രവാസി മലയാളികളുടെ യതാർഥപ്രശ്‌നങ്ങളിൽ ഇടപെടുന്നില്ല എന്നു പൊതുവെ ഒരു പറച്ചിൽ ഉണ്ട് . അത് ശരിയാണോ? പ്രവാസി വോട്ടവകാശം മുതലായ വിഷയങ്ങളിലെ ഇടപെടൽ പബ്ലിസിറ്റി മാത്രമായി പോയി എന്നു തോന്നുന്നില്ലേ. ഫോമാ ഈ കാര്യത്തില എന്തെല്ലാം ചെയ്തു?

അമേരിക്കൻ മലയാളി സംഘടനകൾ പലപ്പോഴും പ്രവാസി മലയാളികളുടെ യതാർഥ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ല എന്ന അഭിപ്രായം എനിക്കില്ല. എന്റെ അഭിപ്രായത്തിൽ കേരളത്തിലെപ്രശങ്ങളെക്കാൾ അമേരിക്കൻ മലയാളികളുടെ പ്രശങ്ങൾക്കാണ് പ്രാധാന്യംനൽകേണ്ടത്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നിരവധി അംഗ സംഘടനകളുണ്ട്. അവർ അമേരിക്കൻ മലയാളികളെ എകൊപിപ്പിക്കുവാൻ ശ്രമിക്കണം.വോട്ടവകാശമുള്ള എത്രയോ മലയാളികൾ വോട്ടു ചെയ്യുവാൻ പോകുന്നില്ല. മലയാളികളും ഇവിടുത്തെ ജനാധിപത്യ പ്രക്രിയയിൽ സജീവമാകുമ്പോൾ അമേരിക്കൻ രാഷ്ട്രീയവും നമ്മെ ശ്രദ്ധിക്കും. ചെറുപ്പക്കാർ ഇവിടുത്തെ മുഖ്യധാരാരാഷ്ട്രീയത്തിൽ വരണം. അതിനുള്ള പാത ഒരുക്കിക്കൊടുക്കാൻ ഫോമക്കു സാധിക്കും.

ഫോമയിൽ ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ടല്ലോ. നാളെ സംഘടനകൾ ഒരു ഹൈടെക് സംഘടനകൾ ആകുവാനുള്ള തയ്യാറെടുപ്പുകളിൽ ആണോ ?

ഫോമയുടെ തലപ്പത്ത് ഇരിക്കുന്നവർ അറിവും സംഘടനാ രംഗത്ത് പ്രവർത്തിച്ച് പഴക്കവുംതഴക്കവും ഉള്ളവരാണ്. എന്നാൽ ഈ ഹൈടെക് യുഗത്തിൽ അവരെ സാങ്കേതികമായി സഹായിക്കുന്നത് ചെറുപ്പക്കാരാണ്. അപ്പോൾ സ്വാഭാവികമായും നാളെ സംഘടനകൾ ഹൈടെക് ആകും എന്നതിൽ സംശയം ഇല്ല. പഴയ തലമുറയെ പുതിയ തലമുറ ബഹുമാനിക്കുന്നുഎന്നത് വളരെ അംഗീകരിക്കേണ്ട ഒന്നാണ്. മറ്റൊരു കാര്യം ഈ കഴിഞ്ഞ എട്ടു വർഷമായി എല്ലാ കമ്മിറ്റികളും പുതിയ നേതൃത്വ പാടവം ഉള്ളവർ തന്നെ ആണ് കടന്നുവന്നിരിക്കുന്നത്. പുതിയ ഭരണ സമിതികൾ വരുന്നുതുകൊണ്ട് പുതിയ ആശയങ്ങൾ ഉണ്ടാകും. എങ്കിലെ സംഘടന വളരുകയുള്ളൂ.

ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആണല്ലോ? എന്തെല്ലാംആണ് താങ്കളുടെ മനസിലുള്ള ഭാവി പധതികൾ ? വനിതകൾ, കുട്ടികൾ, യുവജനങ്ങൾ എന്നിവർക്കായി ഏതെല്ലാം പദ്ധതികളാണ് മനസിൽ ഉള്ളത് ?

എല്ലാവരുമായി സ്‌നേഹത്തോടെ മുന്നോട്ടു പോകുക എന്നതാണ് പ്രധാനം. രണ്ടു വർഷം കൂടി ഒന്നിച്ചു കാണുമ്പോൾ ഹായ് പറഞ്ഞു പോകുക എന്നതല്ല എന്റെ സംഘടനാപ്രവർത്തനം. ഇത്തരം സംഘടനകൾ ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. ജാതി മതചിന്തകളില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളിൽ ഒന്നാണ് ഫോമ. അതുകൊണ്ടുതന്നെ അതിന്റെ നേതൃത്വ രംഗത്ത് വരാൻ സാധിച്ചാൽ അത് വലിയ ഉത്തര വാദിത്വം തന്നെആകും.

പ്രധാനമായും ആതുര സേവന രംഗത്ത് ഫോമ നടത്തിവരുന്ന പദ്ധതികൾക്ക് പ്രാധാന്യം നൽകും. പുതിയതലമുറയ്ക്കായി സെമിനാറുകൾ സംഘടിപ്പിക്കുക. അവരുടെ പ്രശങ്ങളിലും അവരെ ബാധിക്കുന്ന പ്രശങ്ങളിലും ഇടപെടലുകൾ നടത്തുക, അവരെ കേൾക്കുക എന്നത് പ്രധാനമാണ്. പ്രവീൺ കേസ് പോലെയുള്ള ഇഷ്യു ഉണ്ടാകുന്ന സമയങ്ങളിൽ അവർക്കു വേണ്ടത് ചെയ്തു കൊടുക്കുക അങ്ങനെ നിരവധി കാര്യങ്ങൾ മനസിൽ ഉണ്ട്.

അമേരിക്കൻ മലയാളികളിൽ ഭൂരിപക്ഷവും നഴ്‌സിങ് മേഖലയിൽ ജോലി ചെയ്യുന്നവരാണല്ലോ. ഒരു പക്ഷെ അമേരിക്കയുടെ ആതുര സേവന രംഗത്തിന്റെ നേടും തൂൺ തന്നെ ഈ വിഭാഗംആണല്ലോ. അതിൽ മലയാളി വനിതകൾ 30 ശതമാനത്തോളം വരുമല്ലോ. ഇവരുടെ സേവനം മലയാളി സംഘടനകളിൽ കാണാറില്ലല്ലോ. ഉണ്ടങ്കിൽ തന്നെ അത് വളരെ കുറവാണല്ലോ.പലർക്കും ഇത്തരം സംഘടനകളോട് താല്പര്യം കാണാറില്ലല്ലോ. എന്താണ് ഇതിനുകാരണം?

മലയാളി നഴ്‌സുമാരുടെ പ്രവർത്തനം ആശുപത്രികളിൽ മാത്രം ഒതുങ്ങി നിന്നാൽ പോരാ. അവരുടെ പ്രവർത്തങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിലേക്കു വരണം. ആതുര സേവനംഎന്നത് എല്ലാവർക്കും ലഭിക്കേണ്ടതാണ്. ഫോമയുടെ വിമൻസ് ഫോറം നിരവധി കർമപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഫോമയുടെ അടുത്തകാലത്തെ പ്രവർത്തന മികവാണ് ഗ്രാന്റ് കാന്യൻ സർവകലാശാലയുമായുള്ള ദീർഘകാല കരാറിലൂടെ ആയിരക്കണക്കിന് നഴ്‌സുമാർക്ക് ബിഎസ്എൻ, എംഎസ്എൻ തുടങ്ങിയ ഡിഗ്രികൾ സ്വന്തമാക്കുവാൻ സഹായകരമാക്കുകയും അതിലൂടെ മലയാളി സമൂഹത്തിനു ആയിരക്കണക്കിനു ഡോളർ ലാഭിക്കുവാൻ സാധിക്കുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ഞാൻ ഉൾപ്പെട്ട ഫോമ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ വടക്കേ അമേരിക്കയിലെഎല്ലാ തുറകളിലുമുള്ള സ്ത്രീ ജനങ്ങളുടെ പ്രശംസ നേടിയെടുത്തു. നഴ്‌സുമാരെ സംഘടിപ്പിച്ച് കുറേക്കൂടി വിപുലമായ പരിപാടികൾ മനസിൽ ഉണ്ട്.

പഴയനേതാക്കൾ പലപ്പഴും നാട്ടിലും ഇവിടെയും പ്രോഗ്രാമുകൾ സംഘടിപ്പിക്കുക അവവിജയിപ്പിക്കുക എന്നതിലായിരുന്നു ശ്രദ്ധ. എന്നാൽ പുതിയ തലമുറ ചാരിറ്റിയിൽകൂടുതൽ ശ്രദ്ധിക്കുന്നതായി തോന്നി. ചാരിറ്റി കേരളത്തിൽ മാത്രമല്ലഅമേരിക്കയിലും ചെയ്യേണ്ടതല്ലേ. 'ഹെല്പിങ് ഹാൻഡ്‌സ് ഓഫ് കേരള' എന്ന പദ്ധതിയുടെ തുടക്കക്കാരി എന്ന നിലയിൽ ഇവിടെ അവഗണിക്കപ്പെടുന്ന വയോധികജനങ്ങൾ, കുട്ടികൾ എന്നെ വിഭാഗങ്ങളിൽ ഒക്കെ ഈ പ്രവർത്തനം എത്തേണ്ടത് അല്ലെ?

ഇവിടെ ദാരിദ്ര്യം അനുഭവിക്കുന്ന അലയാളികൾ ഉണേ്ടാ എന്ന് എനിക്ക് സംശയം ഉണ്ട്.അമേരിക്കയിൽ ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കുവാൻ ധാരാളം സ്ഥാപനങ്ങൾ ഉണ്ട്.എന്നാൽ കേരളത്തിലെ സ്ഥിതി അതല്ല. അവിടെ ചാരിറ്റി കൂടിയേ തീരു. ഫോമയുടെ ആർസിസി പോലെ ഉള്ള പല പദ്ധതികൾ തുടരുക. അമേരിക്കയിൽ 'സൗപ്കിച്ചൺ' (ീൗു സശരേവലി) പോലെ ഉള്ള സംവിധാനങ്ങൾ എർപ്പെടുത്തുക. വയോധികരേയും, അനാഥരായകുഞ്ഞുങ്ങളെയും സംരക്ഷിക്കുവാൻ വയോധികസദനങ്ങളും അനാാധാലയങ്ങലും ഉണ്ടാക്കുക.ഇപ്പോൾ കേരളത്തിൽ ശുദ്ധജല ക്ഷാമം കേരളത്തിന്റെ വലിയ പ്രശ്‌നമാണ്.ഗ്രാമങ്ങളിൽ ശുദ്ധജലം വിതരംചെയ്യുവാൻ പൊതു കിണറുകൾ നിർമ്മിക്കുവാനുള്ളസംവിധാനം ഒരുക്കി കൊടുക്കും. കൂടാതെ വ്യക്തിപരമായും പല ചാരിറ്റി പദ്ധതികളും മനസിൽ ഉണ്ട്.

ലാലികളപ്പുരയ്ക്കൽ അമേരിക്കൻ മലയാളി സംഘടനകൾക്ക് ഒരു വാഗ്ദാനമാണ്.ഏറ്റെടുക്കുന്ന ജോലി ആത്മാർഥമായി ചെയ്യുകയാണ് തന്റെജോലിയിൽ ആയാലും സംഘടനാരംഗത്ത് ആയാലും അങ്ങനെ തന്നെ. ഫൊക്കാനയുടെ പ്രവർത്തനരംഗത്ത് തുടക്കംകുറിച്ച സംഘടനാപ്രവർത്തനം ഫോമയിലേക്ക് മാറി. തന്നെ ഫോക്കാനയിലേക്ക്‌കൊണ്ടുവന്നത് ആദരണീയനായ ജെ.മാത്യു സർ ആയിരുന്നു. പിന്നീടു ബേബി ഉരാളിൽ, ജോർജു മാത്യു, അവരോടൊപ്പം ഫോമയിൽ സജീവമായി.

ഫോമ വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് മത്സരിക്കുന്ന ലാലി കളപ്പുരയ്ക്കൽ വിവിധ കർമരംഗങ്ങളിൽ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയാണ് സംഘടനാതലങ്ങളിലെ മികവാണ് ലാലി കളപ്പുരയ്ക്കലിനെ ശ്രദ്ധേയമാക്കിയത്. ഫോമയുടെതുടക്കം മുതൽ സജീവ സാന്നിധ്യവും നിർലോഭമായ സേവനവും ഉണ്ടായിരുന്നു ഫോമയിൽസ്ഥാനമാങ്ങൾ അല്ല മറിച്ച് എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ സ്ത്രീകളുടെ പ്രാധിനിത്യം ഉറപ്പാക്കണം എന്നുള്ള അമേരിക്കൻ മലയാളി വനിതകളുടെ നിർബന്ധമാണ് തന്നെ ഈ സ്ഥാനത്തേക്ക്മത്സരിക്കുവാൻ പ്രേരിപ്പിച്ചത്.

ഇപ്പോൾഫോമയുടെ നാഷണൽ കമ്മിറ്റി മെംബർ ആയ ലാലി കളപ്പുരയ്ക്കൽ, ലോംഗ് ഐലന്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയും. സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ ന്യൂയോർക്ക് കോ ഓർഡിനേറ്റർ, സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഡയോസിസ് ഓഫ് ഷിക്കാഗോ കൺവൻഷന്റെ കോ ഓർഡിനെറ്റർ, ഇന്ത്യകാത്തലിക് അസോസിയേഷന്റെ മുൻ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു. കൂടാതെ കഴിഞ്ഞ എട്ടു വർഷമായി അറിയപ്പെടുന്ന 'ഹെല്പിങ് ഹാൻഡ്‌സ് ഓഫ് കേരള' എന്ന ചാരിറ്റിയുടെ സ്ഥാപകകൂടി ആയ ലാലി കളപ്പുരയ്ക്കൽ മലയാളി സമൂഹത്തിനു ഒരുമുതൽകൂട്ടാണെന്നതിൽ സംശയം ഇല്ല. ലോംഗ് ഐലന്റിൽ നാസു സർവകലാശാല മെഡിക്കൽ സെന്ററിൽ (ചമമൈൗ ഡിശ്‌ലൃേെശ്യ ങലറശരമഹ ഇലിലേൃ) നഴ്‌സ് ആയി ജോലിചെയ്യുന്ന ലാലി കളപ്പുരയ്ക്കൽ പാലാ രാമപുരം സ്വദേശിയാണ്, ഭർത്താവ് ജോസഫ് കളപ്പുരയ്ക്കൽ, മക്കൾ ബിരുദ വിദ്യാർത്ഥികളായ ജോയൽ ജാസ്മിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP