Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

കെവിൻ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം; 6 ആഴ്ചക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചുകൊണ്ട് മുന്നോട്ട്; സ്‌കോക്കിയിൽ തെരെഞ്ഞെടുപ്പ് ഓഫീസും തുറന്നു

കെവിൻ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം; 6 ആഴ്ചക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചുകൊണ്ട് മുന്നോട്ട്; സ്‌കോക്കിയിൽ തെരെഞ്ഞെടുപ്പ് ഓഫീസും തുറന്നു

അനിൽ മറ്റത്തികുന്നേൽ

ഷിക്കാഗോ: ഇല്ലിനിനോയ് സ്റ്റേറ്റ് അസംബ്‌ളിയിലേക്ക് മത്സരിക്കുന്ന കെവിൻ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഡിസംബർ 31 ന് മുൻപായി ലക്ഷ്യമിട്ട ഒരു ലക്ഷം ഡോളർ എന്ന ലക്ഷ്യം പൂർത്തീകരിക്കുകയും ആദ്യത്തെ 6 ആഴ്ചക്കുള്ളിൽ $ 116000 സമാഹരിച്ചുകൊണ്ട് ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കോർപ്പറേറ്റ് ലോബിയുടെ സംഭാവനകൾ ഒന്നും സ്വീകരിക്കാതെ പൊതു ജനത്തിന്റെ സഹകരണം കൊണ്ട് മാത്രം സമാഹരിച്ച ഈ ഫണ്ട് കെവിന്റെ സ്ഥാനാർത്ഥിത്വം അടിവരയിട്ട് പ്രഖ്യാപിക്കുന്ന ശക്തമായ സൂചനയാണ് എന്ന് തെരെഞ്ഞെടുപ്പ് കമ്മറ്റിക്ക് വേണ്ടി ടോമി മേതിപ്പാറ അറിയിച്ചു. കെവിന്റെ നിശ്ചയ ദാർഢ്യത്തിനും കഠിനാധ്വാനത്തിനും മലയാളി സമൂഹം നൽകുന്ന പിന്തുണ സുശക്തമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വാരത്തിൽ സ്‌കോക്കിയിൽ (8253 Skokie Blvd) തുറന്ന തെരെഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് പ്രാചരണത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന് കൂടുതൽ സഹായകമാകും. മലയാളി സമൂഹത്തിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനത്തിന് സാക്ഷികളാകുവാൻ എത്തിയത്. ഇത് കൂടാതെ ഏഷ്യൻ അമേരിക്കൻ മിഡ്വെസ്‌റ് പ്രോഗ്രസ്സീവ്‌സ്, ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസഷൻ തുടങ്ങിയ സംഘടനകൾക്ക് പുറമെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി സംഘടനകളും വ്യക്തികളും കെവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

ഷിക്കാഗോയിലെ 40th & 50th വാർഡുകളും സ്‌കോക്കി, മോർട്ടൻഗ്രോവ്, ലിങ്കൻവുഡ് സബർബുകളും അടങ്ങുന്ന ഇല്ലിനോയി സ്റ്റേറ്റിന്റെ 16th വാർഡാണ് കെവിന്റെ മത്സരവേദി. മുപ്പത് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ജോജോ & സൂസൻ ദമ്പതികളുടെ മകനായ കെവിൻ നൈൽസ് നോർത്ത് ഹൈസ്‌കൂളിൽ നിന്നും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പഠിച്ചിറങ്ങിയതിന് ശേഷം, അമേരിക്കൻ രാഷ്ട്രര്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കടന്നുവന്ന വ്യക്തിയാണ്. സ്റ്റേറ്റ് റെപ്രസന്റിറ്റീവ് ഡബ് കോൺറോയിയുടെ ഡിസ്ട്രിക് ഡയറക്ടർ ആയി സേവനം ചെയ്തിട്ടുള്ള കെവിൻ ഇൻഡോ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസഷന്റെ ( IADO ) എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ്. അതോടൊപ്പം വർഷങ്ങളായി മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരോടൊപ്പം അമേരിക്കൻ സമൂഹത്തിന്റെ സാമൂഹിക പ്രശ്‌നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും അതോടൊപ്പം മലയാളി സമൂഹത്തിൽ യുവജനങ്ങൾക്ക് അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമാകുവാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

മാർച്ച് 17 ലെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായി മലയാളി സമൂഹത്തിലെ നിരവധി വ്യക്തികൾ ഇതിനകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട് എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് എന്ന് തെരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായ ശ്രീ ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പിൽ തങ്ങളെക്കൊണ്ടാവുന്ന വിധത്തിലെല്ലാം സഹകാരികളാകുവാനും ഇല്ലിനോയി സംസ്ഥാനത്തിന്റെ ചരിത്രത്താളുകളിൽ ആദ്യമായി ഒരു സൗത്ത് ഏഷ്യൻ വംശജനെ ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയിലേക്ക് എത്തിക്കുവാനുള്ള ഈ നിർണ്ണായക ദൗത്യത്തിൽ പങ്കാളികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി ശ്രീ ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ടോമി മെതിപ്പാറ - 773-405-0411

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP