Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയരംഗത്ത് മലയാളി ശക്തിപ്രകടനം: സെനറ്റർ കെവിൻ തോമസിനു വേണ്ടി 20000 ഡോളർ സമാഹരിച്ചു

രാഷ്ട്രീയരംഗത്ത് മലയാളി ശക്തിപ്രകടനം: സെനറ്റർ കെവിൻ തോമസിനു വേണ്ടി 20000 ഡോളർ സമാഹരിച്ചു

ജോയിച്ചൻ പുതുക്കുളം

 ന്യൂയോർക്ക്: സ്റ്റേറ്റിന്റെ ചരിത്രത്തിൽ ആദ്യ ഇന്ത്യാക്കാരനായസെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട കെവിൻ തോമസിന്റെ റീഇലക്ഷനു വേണ്ടിഫണ്ടു സമാഹരണം മലയാളി സമൂഹത്തിന്റെ കരുത്തു തെളിയിച്ച ഐക്യ പ്രകടനമായി.

ലോംഗ് ഐലൻഡിലെ ജെറിക്കോയിലുള്ള കൊട്ടീലിയൻ റേസ്റ്റോറന്റിൽ ജൂലൈ 2നു നടന്ന അത്താഴ സമ്മേളനത്തിൽ 250 പേരോളം പങ്കെടുക്കുകയും 20000ൽ പരം ഡോളർ സമാഹരിക്കുകയും ചെയ്തു. ഇത് സംഘാടകർക്കും മലയാളി സമൂഹത്തിനും അഭിമാനകരമായ നേട്ടമായി.

രാഷ്ട്രീയ രംഗത്ത് മലയാളി സമൂഹംസംഘടിതരായി എത്തുന്ന അപൂർവ കാഴ്ചയാണ് ചടങ്ങിൽ ഉണ്ടായത്. മുൻപ് ഇതു പോലൊരു കൂട്ടായ്മമലയാളി സമൂഹത്തിൽ ഉണ്ടയിട്ടുണ്ടോ എന്നു സംശയം.

അടുത്ത വർഷം നവംബറിലാണു സെനറ്റർ കെവിൻ തോമസ് (33)വീണ്ടും ജനവിധി തേടുക. ആദ്യ റീഇലക്ഷൻ ആയതിനാൽ മൽസരവും ശക്തമായിരിക്കും. അതിനാൽ മലയാളിഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. അതറിഞ്ഞാണു സംഘാടകരും സമൂഹവും ഒന്നായി രംഗത്തിറങ്ങിയത്.

ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളായ ക്യുൻസ്, ലോങ്ങ് ഐലൻഡ്, സ്റ്റാറ്റൻ ഐലൻഡ്, റോക്ക് ലാൻഡ്, വെസ്റ്റ്ചെസ്റ്റർ, യോങ്കേഴ്സ്, എന്നിവക്കു പുറമെ ന്യൂ ജേഴ്സിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാങ്ങളായ പെൻസിൽവാനിയ, കണക്ടിക്കട് എന്നിവിടങ്ങളിൽ നിന്നും മലയാളികൾ പങ്കെടുത്തുവെന്നതും പുതിയ ചരിത്രമായി.

ന്യൂയോർക്കു മെട്രോ മലയാളിയുടെ ബാനറിൽ ഏകോപിപ്പിച്ച സമ്മേളനത്തിൽ ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗൺസിൽ എന്നീ കേന്ദ്ര സംഘടനകൾക്കു പുറമെ മറ്റു മുപ്പതോളം സംഘടനകളിൽ പ്രവർത്തിക്കുന്നവരും ജാതി മത കക്ഷി ഭേദമെന്യേ പങ്കെടുത്തു. ഇക്കോ, ഓൾ കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി) എന്നീ സംഘടനകളിലെ പ്രവർത്തകർ ഒരുമിച്ചു പ്ലാറ്റിനം സ്പോൺസർമാരായി.

അജിതുകൊച്ചുകുടിയിൽ അബ്രഹാമിന്റെയും ബിജു ചാക്കോയുടെയും നേതൃത്വത്തിൽ മെട്രോ മലയാളിയുടെ സംഘമാണ് ചടങ്ങിനു നേത്രുത്വം നല്കിയത്.

മെട്രോ മലയാളിയെ പ്രതിനിധീകരിച്ചു സിബി ഡേവിഡിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ, പോൾ കറുകപ്പിള്ളിൽ, ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ഷാജി എഡ്വേർഡ്, ലീല മാരേട്ട്, വിൻസന്റ് സിറിയക്, കോശി ഉമ്മൻ, തോമസ് കോശി, സാബു ലൂക്കോസ്, ബിജു ചാക്കോ, ഷിനു ജോസഫ്, ഡോ. തോമസ് മാത്യു, ഡോ അലക്സ് മാത്യു, ലീലാമ്മ അപ്പുകുട്ടൻ, മാത്തുക്കുട്ടി ഈശോ, ഈപ്പൻ ജോർജ്, ഡോ. ജേക്കബ് തോമസ്, തോമസ് കുരുവിള, ഫാ. ജോൺ തോമസ്, തോമസ് ജെ കൂവള്ളൂർ, ജോർജ് തോമസ്, അലൻ അജിതുകൊച്ചുകുടിയിൽ തുടങ്ങിയവർ അശംസകൾ നേർന്നു

മറുപടി പ്രസംഗത്തിൽ സെനറ്റർ കെവിൻ തോമസ് അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് ഇന്ത്യൻ മലയാളി യുവ തലമുറയുടെ കടന്നു വരവിന്റെ ആവശ്യകതയെ വിശദമാക്കുകയും തനിക്കു നല്കിയ പിന്തുണക്കു നന്ദി പറയുകയും ചെയ്തു.

ഇ.എം. സ്റ്റീഫൻ, വിൻസെന്റ് സിറിയക്, മാത്യു തോമസ്, ഫിലിപ് മഠത്തിൽ, മാത്യു ചാമക്കാല, രാജേഷ് പുഷ്പരാജൻ, മാത്യു ജോഷ്വ, അനിയൻ മൂലയിൽ, ഡോ. ഉണ്ണികൃഷ്ണൻ തമ്പി, പോൾ ജോസ്, ജെയിംസ് മാത്യു, തോമസ് തോമസ്, മേരി ഫിലിപ്പ്, ശോശാമ്മ ആൻഡ്രുസ്, ഉഷ ജോർജ്, ജോൺ വർഗീസ്, തോമസ് ഐസക്, രാംദാസ്‌കൊച്ചുപറമ്പിൽ, സുനിൽ നായർ, ഉണ്ണികൃഷ്ണൻ നായർ, ചാക്കോ കോയിക്കലേത്ത്, മത്തായി ദാസ്, ജോയ് ഇട്ടൻ, വർഗീസ് ഉലഹന്നാൻ, ഫിലിപ്പോസ് ഫിലിപ്പ്, ബേബി മാത്യു, സജിമോൻ ആന്റണി, ആന്റോ വർക്കി, ശ്രീകുമാർ ഉണ്ണിത്താൻ, അലക്സ് മുരിക്കാനാനി, ബോബൻ തോട്ടം, കോശി കുരുവിള, ബിജു കൊട്ടാരക്കര, രാജു എബ്രഹാം, സാംസി കൊടുമൺ, എബ്രഹാം പുതുശ്ശേരിൽ, വർഗീസ്ജോസഫ്, ജെയ്സൺ, വർഗീസ് പോത്താനിക്കാട് കുഞ്ഞു മാലിയിൽ, ബോബി കുര്യാക്കോസ്, ജോഫ്റിൻ ജോസ്, ബാഹുലേയൻ രാഘവൻ, കൊച്ചുണ്ണി ഇളവന്മഠം, പത്മകുമാർ, ജോർജ് കൊട്ടാരം, രഘുനാഥൻ നായർ, മോഹൻജി ചിറമണ്ണിൽ, ബാലചന്ദ്രൻ നായർ, കാർത്തിക്, ബിജു ചാക്കോ, തോമസ് മൊട്ടക്കൽ, ഗോപിനാഥൻ നായർ, അനിയൻ ജോർജ്, മധു കൊട്ടാരക്കര, തോമസ് ഉണ്ണൂണി, ചെറിയാൻ എബ്രഹാം, ജയിൻ ജോർജ്, അഡ്വ. സക്കറിയ കുഴിവേലിൽ, ബേബികുട്ടി തോമസ് തുടങ്ങിയവരുടെ പ്രവർത്തനം സംഘാടകർ അനുസ്മരിച്ചു

എക്കോ (Enhanced Communtiy Through Harmonious Otureach), ഓൾ കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് (AKMG), St ജോൺസ് ചർച് , ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗൺസിൽ , കലാവേദി, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA ), കേരള സെന്റർ, Indo American Press Club, വൈസ് മെൻസ് ഇന്റർനാഷണൽ, ന്യൂയോർക് ബോട്ട് ക്ലബ് & ഫ്രണ്ട്സ് ഓഫ് തിരുവല്ല, ഇന്ത്യൻ അമേരിക്കൻ മലയാളീ അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ്, ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ICAA ), ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക് (INANY ), മലയാളി ഹിന്ദു മണ്ഡലം (MAHIMA ), കേരള അസോസിയേഷൻ ഓഫ് സഫൊക് കൗണ്ടി (KASC), യോങ്കേഴ്സ് മലയാളി അസോസിയേഷൻ (YMA), ന്യൂയോർക് മലയാളി അസോസിയേഷൻ (NYMA ), നായർ ബെനെവെലെന്റ് അസോസിയേഷൻ (NBA), നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസൂസിസിയേഷൻസ് ഇൻ അമേരിക്കാസ് (NANMAA) കേരള സമാജം ഓഫ് ന്യൂ ജേഴ്സി തുടങ്ങി നിരവധി സംഘടനകൾ വൈവിധ്യമാർന്ന ചടങ്ങിൽ പങ്കെടുത്തു.

ഇതാദ്യമായിട്ടായിരിക്കാം ഇത്രയും മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിലേക്കുള്ള ഒരു ധനസമാഹരണ ചടങ്ങിൽ ഒത്തു ചേരുന്നതെന്നു പ്രാസംഗികരിൽ പലരും എടുത്തു പറഞ്ഞു.

മേരിക്കുട്ടി മൈക്കിൾ, റോഷിൻ മാമ്മൻ, റിയ അലക്സാണ്ടർ, രാംദാസ് കൊച്ചുപറമ്പിൽ, സിബി ഡേവിഡ് എന്നിവർ ഗാനാലാപനം നടത്തി.കൈരളി ടി.വിക്ക് വേണ്ടി ജേക്കബ് മനുവേലും, റിപ്പോർട്ടർ ചാനലിനു വേണ്ടി മാത്തുക്കുട്ടി ഈശോയും പരിപാടി ചിത്രീകരിച്ചു.സിബി ജോർജ് (സി.ബി. ഫോട്ടോസ്) ചിത്രങ്ങൾ എടുത്തു. ലൈറ്റ് ആൻഡ് സൗണ്ട് റെജി,അനൂപ്.

ചടങ്ങിന്റെ എംസി ആയി പ്രവർത്തിച്ച അജിതുകൊച്ചുകുടിയിൽ എബ്രഹാം പ്രവൃത്തി ദിനത്തിലും ഇത്ര ദൂരം വന്നുമലയാളി സമൂഹത്തിന്റെ പ്രതിബദ്ധതയെയും ഒരുമയെയും തെളിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP