Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡിട്രോയിറ്റ് കേരള ക്ലബ് ബോർഡ് ഓഫ് ട്രസ്റ്റീസിന് പുതിയ നേതൃത്വം; ബൈജു പണിക്കർ ചെയർമാൻ

ഡിട്രോയിറ്റ് കേരള ക്ലബ് ബോർഡ് ഓഫ് ട്രസ്റ്റീസിന് പുതിയ നേതൃത്വം; ബൈജു പണിക്കർ ചെയർമാൻ

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ പ്രമുഖ മലയാളി സംഘടനയായ കേരള ക്ലബിന്റെ ഈവർഷത്തെ ബോർഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികളായി ബൈജു പണിക്കർ (ചെയർമാൻ), ഡോ. മാത്യു വർഗീസ് (വൈസ് ചെയർമാൻ), പ്രിമസ് ജോൺ (സെക്രട്ടറി), സുജിത് മേനോൻ, ലിബിൻ ജോൺ എന്നിവർ ചുമതലയേറ്റു.

1975-ൽ സ്ഥാപിതമായ കേരള ക്ലബ്, ഡിട്രോയിറ്റിലെ മലയാളികളുടെ കലാ, സാമൂഹിക, സാംസ്‌കാരിക, കായിക മേഖലകളിൽ വളരെ ഉന്നതമായ പ്രവർത്തനശൈലികളിലൂടെ മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായി ഇന്നും മുന്നേറുന്നു.

കേരള ക്ലബിന്റെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ മുൻകൂട്ടി ഉള്ള രൂപരേഖ തയാറാക്കുന്ന ഈ സമയത്ത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യംകൊടുത്തുകൊണ്ട് കാൻസർ ബോധവത്കരണ ക്യാമ്പുകൾ, ഓണം, ക്രിസ്തുമസ്, പിക്നിക്ക്, ക്യാമ്പിങ്, ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ വളരെ മികച്ച രീതിയിൽ നടത്തുവാൻ ഉള്ള പ്രവർത്തനങ്ങൾ ഉടൻതന്നെ തുടങ്ങുന്നതാണെന്നു ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ബൈജു പണിക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: keralaclub.org

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP