Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രവർത്തനോദ്ഘാടനം വർണാഭമായി

കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രവർത്തനോദ്ഘാടനം വർണാഭമായി

ജോയിച്ചൻ പുതുക്കുളം

ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ മലയാളി സമാജത്തിന്റെ 2021 വർഷത്തെ പ്രവർത്തനോദ്ഘാടനം മാർച്ച് 14-ന് വർണാഭമായി നടത്തപ്പെട്ടു. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനപരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ജോർജ് മാലിയിൽ നിർവഹിച്ചു. സെക്രട്ടറി ജയിംസ് മറ്റപ്പറമ്പത്ത് സ്വാഗതം ആശംസിച്ചു.

വിമൻസ് ഫോറം പ്രസിഡന്റ് ഷേർളി തോമസ്, യൂത്ത് ഫോറം പ്രസിഡന്റ് ഡെവിൻ നാഗനൂലിൽ, കിഡ്സ് ക്ലബ് പ്രസിഡന്റ് ജസ്റ്റീന ഷിബു എന്നിവർ ഈവർഷത്തെ പ്രവർത്തന പരിപാടികൾ ചടങ്ങിൽ പ്രഖ്യാപിച്ചു. ഫോമ നാഷണൽ കമ്മിറ്റി മെമ്പർ ബിജു ആന്റണി ആശംസാ പ്രസംഗം നടത്തി. ഡെൽവിയ വാത്യേലിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ കലാപരിപാടികൾ ചടങ്ങിനു കൊഴുപ്പേകി.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫാ. ഡേവീസ് ചിറമേൽ നിർവഹിച്ചു. ഈവർഷം മാർച്ച് മാസം വരെ അഞ്ച് ലക്ഷം രൂപയുതെ കാരുണ്യ പ്രവർത്തനങ്ങൾ സമാജം പൂർത്തീകരിച്ചു. കേരളത്തിലുള്ള നിർധനരായ അംഗപരിമിതർക്ക് വീൽചെയർ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കിയിൽ വച്ച് മാർച്ച് 13-ന് നടന്ന ചടങ്ങിൽ വച്ചു ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. 20 വീൽ ചെയറുകൾ സാജു വടക്കേൽ സംഭാവന ചെയ്തു.

കേരള സമാജം ടിവി എന്ന യുട്യൂബ് ചാനലിന്റെ ഉദ്ഘാടനം സമാജം മുൻ പ്രസിഡന്റ് ജോജോ വാത്യേലിൽ നിർവഹിച്ചു. പാചകത്തേയും, കൃഷിയേയും, കലകളേയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ ഈ ചാനൽവഴി സംപ്രേഷണം ചെയ്യും.

സതീഷ് കുറുപ്പ്, ടിജോ ജോസഫ്, സിറിൽ ചേന്നോത്ത്, എൽദോ ബൈജു, ജോർജ് പള്ളിയാൻ, ഷാജൻ കുറുപ്പുമഠം, സൈമൺ സൈമൺ, തോമസ് ജോർജ്, ടോം ജോർജ്, ബിജു ആന്റണി, ജോജി ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മെഗാ സ്പോൺസർ ഷിബു സ്‌കറിയയോടും (സേജ് പബ്ലിക് അഡ്ജസ്റ്റിങ് സർവീസ്) മറ്റു സ്പോൺസർമാരോടും, പരിപാടികളിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി ട്രഷറർ മോൻസി ജോർജ് രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP