Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു

കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു

പി പി ചെറിയാൻ

ഗാർലന്റ്: ഇന്ത്യൻ എഡുക്കേഷൻ ആൻഡ് കൾച്ചറൽ സെന്ററും, കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ 2019 ലെ എഡുക്കേഷൻ അവാർഡുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്ത്.

സെപ്റ്റംബർ 14 ശനിയാഴ്ച കോപ്പേൽ സെന്റ് അൽഫോൻസാ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അവാർഡ് വിതരണ ചടങ്ങിൽ കേരള അസ്സോസിയേഷൻ മുൻ പ്രസിഡന്റ് മന്മഥൻ നായർ മുഖ്യതിഥിയായിരുന്നു.

കേരള അസ്സോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. ഐ സി ഇ സി പ്രസിഡന്റ് ചെറിയാൻ ചൂരനാട്, സെക്രട്ടറി, ജോർജ് ജോസഫ് വിലങ്ങോലിൽ എന്നിവർ ചേർന്ന് വിജയികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്തു. നൂറു പേർക്കാണ് ഈ വർഷം അവാർഡ് നൽകുന്നതെന്ന് എഡുക്കേഷൻ ഡയറക്ടർ സിമി ജെജു പറഞ്ഞു.

ഇർവിങ് ഡി എഫ് ഡബ്ലിയു ലയൺസ് ക്ലബ്ബ്, മന്മഥൻ നായർ, രമണി കുമാർ, ജോസഫ് ചാണ്ടി, സണ്ണി ജേക്കബ്, എന്റർപ്രൈസസ്, ഐപ് സഖറിയ എന്നിവരാണ് സ്‌ക്കോളർഷിപ്പുകൾ സ്പോൺസർ ചെയ്തിരുന്നത്.

ചടങ്ങിൽ ഐ വർഗീസ്, രാജൻ ഐസക്ക്, ബോബൻ കൊടുവത്ത്, അനശ്വർ മാമ്പിള്ളി, ഡാനിയേൽ കുന്നേൽ, രാജൻ ചിറ്റാർ എന്നിവർ പങ്കെടുത്തു. അസോസിയേഷൻ ട്രഷറർ പ്രദീപ് നാഗന്തലിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP