Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ സി വൈ എൽ ഷിക്കാഗോ സംഗമം പതാക പ്രയാണം ആരംഭിച്ചു

കെ സി വൈ എൽ ഷിക്കാഗോ സംഗമം പതാക പ്രയാണം ആരംഭിച്ചു

. ജോയിച്ചൻ പുതുക്കുളം

കോട്ടയം : കെ സി വൈ എൽ ഗോൾഡൻ ജൂബിലിയുടെ നിറവിൽ ഷിക്കാഗോയിൽ വിദേശത്തുള്ള മുൻകാല പ്രവർത്തകരുടെ സംഗമം ' തലമുറകളുടെ സംഗമം' എന്ന മഹാ സമ്മേളനത്തിൽ ഉയർത്തേണ്ട പതാക ഇടക്കാട്ട് ഫൊറോനാ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന കോട്ടയം അതിരൂപതയുടെ തലതൊട്ടപ്പൻ പുണ്യശ്ലോകാൻ ദൈവദാസൻ മാർ മത്തായി മാക്കിലിന്റെ കബറടക്കത്തിൽ നിന്നും കെ.സി.വൈ.എൽ.എൻ.എയുടെ മുൻ ഡയറക്ടർ , വികാരി ഫാ സ്റ്റാനി ഇടത്തിപ്പറമ്പിൽ അച്ഛൻ വെഞ്ചരിച്ചു.

കെ സി വൈ എൽ മുൻ അതിരൂപതാ പ്രെസിഡന്റ് കെ സി സി പ്രെസിഡന്റ് സ്റ്റീഫൻ ജോർജിന് കൈമാറി. പ്രസ്തുത പതാക ഷിക്കാഗോയിൽ എത്തി ക്നാനായ തറവാടായ ക്നാനായ സെന്ററിൽ എത്തി ക്നായി തൊമ്മന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ക്നായി തോമാ നഗറിൽ ഉയർത്തും. കോട്ടയം ഇടക്കാട്ടു പള്ളിയിൽ നടന്ന ഷിക്കാഗോയിലേക്കുള്ള പതാക പ്രയാണത്തിന്റെ തുടക്കം കുറിക്കുന്ന അവസരത്തിൽ ,ഷെവലിയാർ ജോയ് ജോസഫ് കൊടിയംതറ , കെ സി വൈ എൽ മുൻ അതിരൂപതാ ഭാരവാഹികളായ ജേക്കബ് വാണിയംപുരയിടം, സൈമൺ അറുപറ, സ്റ്റീഫൻ കുന്നുംപുറം , കെ സി സി യൂണിറ്റ് പ്രെസിഡന്റ് ജോസ് വട്ടത്തിൽ, സിസ്റ്റേഴ്സ് , മറ്റു കെ സി വൈ എൽ മുൻകാല പ്രവർത്തകരും സന്നിഹിതരായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP