Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ സി വൈ എൽ സംഗമത്തിന്റെ ഒരുക്കങ്ങൾക്ക് ഷിക്കാഗോയിൽ ഉജ്വല തുടക്കം

കെ സി വൈ എൽ സംഗമത്തിന്റെ ഒരുക്കങ്ങൾക്ക് ഷിക്കാഗോയിൽ ഉജ്വല തുടക്കം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ : 1969ൽ കൈപ്പുഴയിൽ സ്ഥാപിതമായ കെ സി വൈ എൽ എന്ന മഹത്തായ യുവജന സംഘടനയുടെ 50 വർഷം തികയുന്ന ജൂബിലിയുടെ ഭാഗമായി നാളിതുവരെ പ്രവർത്തിച്ച ആളുകളുടെ ആഗോള സംഗമം ഷിക്കാഗോയിൽ നവം 1,2,3 തീയതികളിൽ നടക്കുന്നു.

പ്രസ്തുത സമ്മേളനത്തിന്റെ സ്വാഗതസംഘം ഉത്ഘാടനവും അതിരൂപതാ ദിനവും ഓഗസ്റ്റ് 29 വ്യാഴാഴ്ച വൈകിട്ട് ക്നാനായ റീജിയൺ ഡയറക്ടർ ഫാ. തോമസ് മുളവനാൽ നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചു ടോണി പുല്ലാപ്പള്ളി സാമുദായത്തെ കുറിച്ച് വിശദമായ ഒരു ക്ലാസ്സ് നയിക്കുകയുണ്ടായി. സാജു കണ്ണമ്പള്ളി, ഫാ.ബിൻസ് ചേത്തലിൽ,ജോർജ് തൊട്ടപ്പുറം, ലിൻസൺ കൈതമല, കെ സി എസ് സെക്രട്ടറി റോയി ചേലമല എന്നിവർ പ്രസംഗിച്ചു.

കെ സി എസ് പ്രസിഡണ്ട് ഷിജു ചെറിയത്തിൽ, കമ്മറ്റി അംഗങ്ങളായ ബിജു കെ ലൂക്കോസ്, ലിൻസ് താന്നിച്ചുവട്ടിൽ, ദീപ മടയനകാവിൽ, ഷിബു മുളയാനിക്കുന്നേൽ , സാബു നടുവീട്ടിൽ, ആൽവിൻ പിണർകയിൽ, ഫാ ബിബി തറയിൽ, മാത്യു തട്ടാമറ്റം, ഷിനു ഇല്ലിക്കൽ, റ്റിനു പറഞ്ഞാടാൻ, റൊണാൾഡ് പൂക്കുമ്പേൽ, ഡോ ജിനോയ് മാത്യു , അഗസ്റ്റിൻ ആലപ്പാട്ട് സിബി കൈതക്കത്തോട്ടിയിൽ എന്നിവർ പങ്കെടുത്തു.

വിവിധ കമ്മറ്റികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നവംബർ 1,2 ,3 തീയതികളിൽ നടക്കുന്ന സംഗമം ചരിത്രമാക്കുവാൻ ഒത്തൊരുമിച്ച് പ്രവര്ത്തിക്കണമെന്നു തുടർന്ന് നടന്ന കമ്മറ്റിയിൽ ഏവരും അഭിപ്രായപ്പെട്ടു.
സ്റ്റീഫൻ ചെള്ളംബേൽ (പി.ആർ.ഒ) അറിയിച്ചതാണിത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP