Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ. സി എസ് ഗ്രാന്റ് പേരന്റ്‌സ് ദിനാഘോഷം ശ്രദ്ധേയമായി

കെ. സി എസ് ഗ്രാന്റ് പേരന്റ്‌സ് ദിനാഘോഷം ശ്രദ്ധേയമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയർ  സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ ഗ്രാന്റ് പേരന്റ്‌സ് ദിനം സമുചിതമായി ആഘോഷിച്ചു. 13ന് രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ വിവിധ പരിപാടികളോടെയാണ് ഗ്രാന്റ് പേരന്റ്‌സ്ദിനം ആഘോഷിച്ചത്. ഭക്ഷണപാചക കലാവിരുത് പ്രകടിപ്പിച്ചുകൊണ്ട് വിവിധ തരത്തിലുള്ള സ്വാദിഷ്ഠ ഭക്ഷണപദാർത്ഥങ്ങൾ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും ചേർന്ന് തയ്യാറാക്കുകയുണ്ടായി.

ഗ്രാന്റ് പേരന്റ്‌സ് ദിനാഘോഷ സമ്മേളനം സീനിയറായ മാത്യു തെക്കേപ്പറമ്പിൽ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാന്റ് പേരന്റ്‌സ് കമ്മറ്റിയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചുകൊണ്ട് കെ.സി.എസ്. പ്രസിഡന്റ് ജോർജ് തോട്ടപ്പുറം പ്രസംഗിച്ചു. സീനിയർ സിറ്റിസൺ കോർഡിനേറ്റർ ജേക്കബ് പുല്ലാപ്പള്ളി സ്വാഗതവും, ജേക്കബ് മണ്ണാർകാട്ടിൽ കൃതജ്ഞതയും പറഞ്ഞു. ജോർജ് പുതുശ്ശേരി എം.സിയായിരുന്നു. തുടർന്ന് അക്ഷരശ്ലോകമത്സരവും ജിമ്മി കണ്ടാരപ്പള്ളി നേതൃത്വം കൊടുത്ത ഉപകരണസംഗീതവും നടത്തപ്പെട്ടു. ബെസ്റ്റ് ഗ്രാന്റ് പേരന്റ്‌സിനായുള്ള മത്സരത്തിൽ മാത്യു എത്സമ്മ പുളിക്കത്തൊട്ടിയിൽ ദമ്പതിമാർ ഒന്നാംസ്ഥാനവും, ജെയിംസ് ഗ്രേസി പൂത്തുറ ദമ്പതിമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കെ.സി.എസ്. ഭരണസമിതിയും സീനിയർ സിറ്റിസൺ കമ്മറ്റിയും പരിപാടികൾക്ക് നേതൃത്വം നൽകി. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP